കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൗചാലയമില്ലെങ്കിൽ അരിയില്ല!! പ്രതിഷേധത്തിൽ‍ പുകഞ്ഞ‍് കിരൺ ബേദി, വിവാദ ഉത്തരവ് പിന്‍വലിച്ചു

Google Oneindia Malayalam News

പുതുച്ചേരി: വീട്ടില്‍ കക്കൂസ് ഇല്ലാത്തവര്‍ക്ക് സൗജന്യ അരി നൽകില്ലെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് പുതുച്ചേരി ലഫ്. ഗവർണർ‍ കിരണ്‍‍ ബേദി. സർക്കുലര്‍ വിവാദമായതിനെ തുടർന്നാണ് ബിജെപി നേതാവ് കൂടിയായ കിരണ്‍ ബേദി സർക്കുലർ പിന്‍വലിക്കുന്നത്. രാഷ്ട്രീയ പാർട്ടികളാണ് സൗജന്യ അരിവിതരണം നിര്‍ത്തലാക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള സർക്കുലറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. മെയ് 31 ന് മുമ്പായി മാലിന്യമുക്തമാകണമെന്നും സർക്കുലറിൽ ചൂണ്ടിക്കാണിച്ചിരുന്നു. പുതുച്ചേരി നിവാസികളുടെ മൗലിക അവകാശങ്ങളിൽ ഇടപെടുകയാണ് കിരൺ ബേദിയെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി നാരായണ സ്വാമി ലഫ്. ഗവര്‍ണറെ ശാസിക്കുകയും ചെയ്തിരുന്നു.

ഗ്രാമങ്ങളിലെ ശുചിത്വത്തിന്റെ കാര്യത്തില്‍ തനിക്ക് അതിയായ ഉത്കണ്ഠയുണ്ടെന്നും ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ വലിയ താത്പര്യം കാണിക്കുന്നില്ലെന്നും കിരണ്‍ ബേദി ചൂണ്ടിക്കാണിച്ചിരുന്നു. പുതുച്ചേരി സംസ്ഥാനത്തെ ശുചിത്വപൂര്‍ണമാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധയാണെന്നും ചൂണ്ടിക്കാണിച്ച കിരൺ ബേദി സർക്കാരിന്റെ അധികാരങ്ങളിലിടപെടുകയാണെന്നും മുഖ്യമന്ത്രി നേരത്തെ ആരോപിച്ചിരുന്നു.

 വിവാദ സർക്കുലർ‍

വിവാദ സർക്കുലർ‍

തുറസായ സ്ഥലത്ത് മലവിസര്‍ജനം നടത്തുന്നില്ലെന്നും മാലിന്യങ്ങള്‍‍ അലക്ഷ്യമായി വലിച്ചെറിയുന്നില്ലെന്നും തെളിയിക്കുന്ന ശുചിത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്കുള്ള സൗജന്യ അരിവിതരണം തുടരില്ലെന്നാണ് കിരണ്‍ ബേദി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. തുറസായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നില്ലെന്നും മാലിന്യങ്ങള്‍ വലിച്ചെറിയുന്നില്ലെന്നും പ്രാദേശിക എംഎൽഎമാർ സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ അരി വിതരണം തുടരുകയുള്ളൂവെന്നാണ് കിരൺ ബേദി പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നത്.

ഗ്രാമങ്ങൾ വൃത്തിയുള്ളത് എന്നിട്ടും!!

ഗ്രാമങ്ങൾ വൃത്തിയുള്ളത് എന്നിട്ടും!!

പുതുച്ചേരിയിലെ ഭൂരിഭാഗം ഗ്രാമങ്ങളും വൃത്തിയുള്ളതാണ്. കുറച്ച് ഗ്രാമങ്ങളിൽ മാത്രമാണ് പ്രശ്നങ്ങളുള്ളത് ഈ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറയുന്നു. അധികൃതർക്ക് ലഫ്. ഗവര്‍ണർ നൽ‍കിയിട്ടുള്ള നിർദേശങ്ങളെക്കുറിച്ച് അറിയില്ലെന്നും പുതുച്ചേരി നിവാസികളുടെ മൗലിക അവകാശങ്ങളിലാണ് കിരൺ‍ ബേദി ഇടപെടുന്നതെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.

ഉത്തരവ് പിൻ‍വലിച്ചു

ഉത്തരവ് പിൻ‍വലിച്ചു

വീട്ടില്‍ കക്കൂസ് ഇല്ലാത്തവര്‍ക്ക് സൗജന്യ അരി നൽകില്ലെന്ന വിവാദ ഉത്തരവ് പുതുച്ചേരി ലഫ്. ഗവർണറും ബിജെപി നേതാവുമായ കിരൺ ബേദി പിന്നീട് പിന്‍വലിക്കുകയായിരുന്നു. പാവപ്പെട്ടവർക്ക് അരി നല്‍കുന്നത് നിഷേധിക്കുകയായിരുന്നില്ല സർക്കുലര്‍ കൊണ്ട് ലക്ഷ്യം വെച്ചതെന്ന് വിവാദത്തോടെ കിരണ്‍ ബേദി ചൂണ്ടിക്കാണിച്ചിരുന്നു. പരസ്യമായി മലവിസർജനം ചെയ്യുന്നതും വൃത്തിയും തമ്മിൽ ബന്ധിപ്പിച്ചത് അതിനായിരുന്നില്ലെന്നും കിരൺ‍ ബേദി പറയുന്നു. ആവശ്യമുള്ളവർക്ക് ഗുണമേന്മയുള്ള ഭക്ഷ്യധാന്യം നൽകുന്നതിന് അനുമതിയും നിർദേശവും നൽകിയിട്ടുണ്ടെന്നും കിരൺ ബേദി പ്രതികരിച്ചിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന കാര്യങ്ങൾ ശ്രദ്ധയിൽക്കൊണ്ടുവരികയായിരുന്നു ലക്ഷ്യമെന്നും അവര്‍‍ ചൂണ്ടിക്കാണിക്കുന്നു. പ്രസ്താവനയിലാണ് കിരണ്‍‍ ബേദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 സർക്കാരിന് അതൃപ്തി

സർക്കാരിന് അതൃപ്തി

അധികാരപരിധി ലംഘിച്ച് സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഇടപെടുന്നതിൽ കോണ്‍ഗ്രസ് സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ട്. സര്‍ക്കാരിന്റെ പ്രധാന ജനകീയപദ്ധതികളിലൊന്നാണ് സൗജന്യ അരിവിതരണം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് സൗജന്യമായി അരി ലഭ്യമാക്കുന്നതിന് ജനകീയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ ലഫ്.ഗവര്‍ണര്‍ അനാവശ്യമായി തടസം നില്‍ക്കുകയാണെന്ന ആരോപണവുമായി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി വി.നാരായണസ്വാമിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കിരൺ ബേദിയുടെ ഉത്തരവ്.
ഗ്രാമങ്ങളിലെ ശുചിത്വത്തിന്റെ കാര്യത്തില്‍ തനിക്ക് അതിയായ ഉത്കണ്ഠയുണ്ടെന്നും ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ വലിയ താത്പര്യം കാണിക്കുന്നില്ലെന്നും കിരണ്‍ ബേദി ചൂണ്ടിക്കാണിച്ചിരുന്നു. പുതുച്ചേരി സംസ്ഥാനത്തെ ശുചിത്വപൂര്‍ണമാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധയാണെന്നും, കാര്യങ്ങള്‍ ഇനി പഴയതുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നുമുള്ള പ്രസ്താവനകളും കിരൺബേദിയുടേതായി പുറത്തുവന്നിരുന്നു.

English summary
After huge outrage, and facing flak from political parties, Puducherry Lt Governor Kiran Bedi on Saturday withdrew a controversial announcement threatening to suspend supply of free rice to villagers in the union territory, if the villages failed to get a certificate stating they were open-defecation free and garbage free before May 31.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X