കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുഡ്ഗാവില്‍ സ്കൂള്‍ ആക്രമിച്ചത് ബന്‍സാലി, ഇനി ബന്‍സാലിയുടെ അമ്മയെ കുറിച്ച് ചിത്രമെടുക്കും

Google Oneindia Malayalam News

ദില്ലി: സജ്ഞയ് ലീലാ ബന്‍സാലിയുടെ പത്മാവത് വിവാദങ്ങള്‍ക്കൊടുവില്‍ തീയറ്ററിലെത്തി. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനവും തുടങ്ങി. റാണി പത്മിനിയുടെ മാനം കാക്കണമെന്ന് വാദിച്ച് കര്‍ണി സേന ഉണ്ടാക്കിയ വിവാദങ്ങളിലും പ്രതിഷേധങ്ങളിലും ഒരു കഴമ്പുമില്ലെന്ന് ചിത്രം കണ്ട എല്ലാവരും സമ്മതിക്കുന്നുണ്ട്. മാത്രമല്ല പത്മാവത് റാണി പത്മിനിക്കൊരു സ്തുതിഗീതം മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

രജപുത് വീര്യവും ധര്‍മ്മവും ത്യാഗവും ഒക്കെ വാനോളം പുകഴ്ത്തി ഇറങ്ങിയ ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ക്രൂരതയും ചതിയും ഉളള്‍പ്പെടെ കര്‍ണി സേനയക്ക് സന്തോഷമുണ്ടാക്കുന്ന ചേരുവകള്‍ എല്ലാം ഉണ്ടെന്നും കാണികള്‍ പറയുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും നമ്മള്‍ പ്രതിഷേധം നിര്‍ത്തില്ലെന്ന ലൈനാണ് കര്‍ണി സേനയ്ക്ക്.

ഇനി 'ലീലാ കി ലീലാ'

ഇനി 'ലീലാ കി ലീലാ'

പത്മാവത് ഇറക്കിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ അമ്മയെ കുറിച്ച് ചിത്രമെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജയ്പൂരിലെ ചിറ്റോഗാര്‍ ജില്ലയിലെ കര്‍ണി സേന തലവന്‍ ഗോവിന്ദ് സിങ്ങ് കങ്കരോച്ച്. ചിത്രത്തിന്‍റെ പേര് ലീലാ കി ലീല യാണെന്നും അരവിന്ദ് വ്യാസ് ചിത്രം സംവിധാനം ചെയ്യുമെന്നും ഗോവിന്ദ് വ്യക്തമാക്കി. ചിത്രത്തിന്‍റെ തിരക്കഥ പകുതിയായെന്നും ഗോവിന്ദ് പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ഞങ്ങളുടെ അമ്മയെ ബന്‍സാലി മോശമായാണ് ചിത്രീകരിച്ചതെങ്കിലും ബന്‍സാലിയുടെ അമ്മയോട് ഞങ്ങള്‍ അങ്ങനെ ചെയ്യില്ലെന്നും ഗോവിന്ദ് വ്യക്തമാക്കി.

പത്മാവതിനായി പാക്കിസ്ഥാനിലേക്ക്

പത്മാവതിനായി പാക്കിസ്ഥാനിലേക്ക്

പത്മാവതിനെതിരെ പ്രതിഷേധം ശക്തമായതോടെ സെന്‍സര്‍ ബോര്‍ഡിന്‍റെ കത്രിക കഴുത്തും കടന്നാണ് ചിത്രം ഇന്ത്യയില്‍ തീയറ്ററിലെത്തിയത്. എന്നാല്‍ പാക്കിസ്ഥാനില്‍ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നല്‍കിയതായി ചെയര്‍മാന്‍ മൊബഷിര്‍ ഹസന്‍ ട്വീറ്റ് ചെയ്തു. നിരവധി ഇന്ത്യക്കാരാണ് ട്വീറ്റിന് പിന്തുണയുമായി എത്തിയത്. ഭീഷണികളാണ് ചിത്രത്തെ ഇങ്ങനെയാക്കി തീര്‍ത്തതെന്ന് പറയുന്ന ആരാധകര്‍ യഥാര്‍ത്ഥ പത്മാവതിനായി പാക്കിസ്ഥാനിലേക്ക് പോകാന്‍ ഒരുക്കമാണെന്നും വ്യക്തമാക്കുന്നു.

അയ്യോ, ഞങ്ങളങ്ങനെ ചെയ്യോ

അയ്യോ, ഞങ്ങളങ്ങനെ ചെയ്യോ

പത്മാവതിനെതിരായ പ്രതിഷേധത്തിനിടെ ഗുഡ്ഗാവില്‍ പ്രതിഷേധക്കാര്‍ സ്കൂള്‍ ബസിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതില്‍ 18 പേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഗുഡ്ഗാവില്‍ മതപരമായ സംഘര്‍ഷമുണ്ടാക്കാന്‍ ബന്‍സാലിയും അനുയായികളുമാണ് സ്കൂള്‍ ബസിന് നേരെ ആക്രമണം നടത്തിയതെന്ന് കര്‍ണിസേന നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞു. കര്‍ണിസേന ഒരിക്കലും കുട്ടികളെ ആക്രമിക്കില്ലെന്നും വ്യാജ ആരോപണങ്ങളിലൂടെ ഞങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്നും ലോകേന്ദ്ര ആരോപിച്ചു. എന്നാല്‍ ചിത്രത്തിനെതിരെ ഇനിയും പ്രതിഷേധം തുടരുമെന്നും സേന വ്യക്തമാക്കി.

ആദ്യദിനം കണ്ടത് 10 ലക്ഷം പേര്‍

ആദ്യദിനം കണ്ടത് 10 ലക്ഷം പേര്‍

വന്‍സുരക്ഷയോടെ ചിത്രം വ്യാഴാഴ്ചയാണ് റിലീസ് ആയത്.ആദ്യ ദിവസം പ്രതിഷേധങ്ങളൊന്നും വകവയെക്കാതെ 10 ലക്ഷം പേര്‍ സിനിമ കണ്ടതായി നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. അതേസമയം ഫേസ്ബുക്കില്‍ ഇന്നലെ ചിത്രം എത്തിയിരുന്നു. 19,000 ത്തോളം പേര്‍ ചിത്രം കണ്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രാജ്യത്താകെ 48,000 തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അതേസമയം രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം റിലീസ് ചെയ്തിട്ടില്ല.

തീയറ്ററിന് നേരെ ബോംബേറ്

തീയറ്ററിന് നേരെ ബോംബേറ്

കനത്ത സുരക്ഷയ്ക്കിടയിലും ബെംഗളൂരിവില്‍ പത്മാവത് പ്രദര്‍ശിപ്പിച്ച തീയറ്ററിന് നേരെ വ്യാഴാഴ്ച ആക്രമം നടന്നു. ബലഗാവിയിലെ പ്രകാശ് തീയറ്ററിന് നേരെ അഞ്ജാത സംഘം പെട്രോള്‍ ബോംബ് ഏറിഞ്ഞതായാണ് വിവരം. പെട്രോള്‍ ബോംബ് എറിഞ്ഞതോടെ ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. സെക്കന്‍റ് ഷോ കഴിഞ്ഞിറങ്ങുന്പോഴായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

English summary
Rajput Karni Sena on Thursday announced that they will produce a film on the filmmakers's mother, which will named as "Leela ki Leela"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X