കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യക്ക് വീണ്ടും തിരിച്ചടി നല്‍കാന്‍ ഇന്ത്യ; എല്ലാ ഉല്‍പ്പന്നങ്ങളും വെട്ടും, ഇറക്കുമതി നിലയ്ക്കും

Google Oneindia Malayalam News

ദില്ലി: കശ്മീര്‍, സിഎഎ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതികരിച്ച മലേഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ആലോചന. മലേഷ്യയില്‍ നിന്ന് ഇറക്കുമതി വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. കാബിനറ്റ് സെക്രട്ടറിയേറ്റ് ഇക്കാര്യത്തില്‍ ആവശ്യപ്പെട്ട് വാണിജ്യ മന്ത്രാലയത്തിന് കുറിപ്പ് നല്‍കി.

മൂന്ന് വിഷയത്തിലാണ് മലേഷ്യ കേന്ദ്രസര്‍ക്കാരിന് വിരുദ്ധമായ നിലപാട് പരസ്യമായി സ്വീകരിച്ചത്. തുടര്‍ന്ന് മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാമോയില്‍ അളവ് വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാല്‍ നിലപാട് മാറ്റാന്‍ മലേഷ്യ തയ്യാറായില്ല. തുടര്‍ന്നാണ് കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവരുന്നത്. വിശദാംശങ്ങള്‍.....

മലേഷ്യയില്‍ നിന്ന്

മലേഷ്യയില്‍ നിന്ന്

മലേഷ്യയില്‍ നിന്ന് ഒട്ടേറെ വസ്തുക്കള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതെല്ലാം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനാണ് നീക്കം. വാണിജ്യ മന്ത്രാലയത്തിന് നല്‍കിയ കുറിപ്പില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റ് ബന്ധപ്പെട്ട നിര്‍ദേശം നല്‍കി. മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് നിര്‍ദേശം.

ഇറക്കുമതി ഇങ്ങനെ

ഇറക്കുമതി ഇങ്ങനെ

അസംസ്‌കൃത പെട്രോളിയം, പാമോയില്‍, ചെമ്പ്, അലുമിനിയം, കംപ്യൂട്ടര്‍-ടെലികോം ഉപകരണങ്ങള്‍, മൈക്രോപ്രൊസസേഴ്‌സ്, പ്രകൃതി വാതകം തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ ഇന്ത്യ മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനം പാമോയിലാണ്. പാമോയില്‍ ഇറക്കുമതിയില്‍ വന്‍തോതില്‍ കുറവ് വരുത്തിക്കഴിഞ്ഞു.

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗം

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗം

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി നിയന്ത്രിച്ചാല്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തിപ്പെടുമെന്നാണ് വിശ്വാസം. വെജിറ്റബിള്‍ ഓയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ.

അഞ്ച് ശതമാനം നികുതി

അഞ്ച് ശതമാനം നികുതി

ഇന്ത്യയുടെ പുതിയ തീരുമാനം മലേഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ്. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിക്ക് വരുന്ന മാര്‍ച്ച് വരെ അഞ്ച് ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. അതിന് ശേഷം പാമോയില്‍ ഇറക്കുമതി നിയന്ത്രണ വിഭാഗത്തിലേക്ക് മാറ്റാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്.

ലൈസന്‍സ് നിര്‍ബന്ധം

ലൈസന്‍സ് നിര്‍ബന്ധം

ആഭ്യന്തര വിപണിക്ക് ഭീഷണിയുള്ള ഇനങ്ങളാണ് നിയന്ത്രണ വിഭാഗത്തിലേക്ക് മാറ്റുക. അങ്ങനെ ചെയ്താല്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ഡിജിഎഫ്ടിയുടെ പ്രത്യേക ലൈസന്‍സ് ആവശ്യമായി വരും. ലൈസന്‍സ് ലഭിക്കാതെ വന്നാല്‍ ഇറക്കുമതി പൂര്‍ണമായും നിലയ്ക്കും.

 സാങ്കേതിക നിലവാരം

സാങ്കേതിക നിലവാരം

മൈക്രോ പ്രോസസേഴ്‌സിന്റെ സാങ്കേതിക നിലവാരം സംബന്ധിച്ച് ഈ മാസം അവസാനം വിജ്ഞാപനം ഇറക്കാനാണ് കാബിനറ്റ് സെക്രട്ടറിയേറ്റ് വാര്‍ത്താ-വിവരസാങ്കേതിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും. മലേഷ്യയെ ലക്ഷ്യമാക്കിയാണ് ഈ നീക്കമെന്ന് ആരോപണമുണ്ട്.

പ്രത്യേകം പരിശോധിക്കണം

പ്രത്യേകം പരിശോധിക്കണം

മലേഷ്യയില്‍ നിന്നുള്ള മൈക്രോപ്രൊസസേഴ്‌സ് പ്രത്യേകം പരിശോധിക്കാന്‍ കസ്റ്റംസ് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര വിപണിക്ക് ഭീഷണിയുള്ള ഇറക്കുമതി നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഖനന മന്ത്രാലയ സെക്രട്ടറിയോട് ആവശ്യപ്പെട്ടതും മലേഷ്യയ്ക്ക് തിരിച്ചടിയാണ്.

ചൈനയ്‌ക്കെതിരെയും

ചൈനയ്‌ക്കെതിരെയും

മലേഷ്യയ്‌ക്കെതിരെ മാത്രമല്ല, ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലും ഇന്ത്യ കുറവ് വരുത്താന്‍ ആലോചിക്കുന്നുണ്ട്. മൊബൈല്‍ ആക്‌സസറീസ് ആണ് ചൈനയില്‍ നിന്ന് വന്‍തോതില്‍ ഇറക്കുന്നത്. ഇതില്‍ നിയന്ത്രണം വരുത്തുന്ന കാര്യമാണ് ആലോചിക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

 മലേഷ്യന്‍ പ്രധാനമന്ത്രി പറയുന്നു

മലേഷ്യന്‍ പ്രധാനമന്ത്രി പറയുന്നു

അതേസമയം, പാമോയില്‍ വാങ്ങുന്നത് നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടിക്കെതിരെ പ്രതികാരമില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തങ്ങള്‍ വളരെ ചെറിയ രാജ്യമാണെന്നും ഇന്ത്യയുമായി വ്യാപാര പോരിനില്ലെന്നും അദ്ദേഹം ലങ്കാവി ദ്വീപ് സന്ദര്‍ശനത്തിനിടെ വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതല്‍

ലോകത്ത് ഏറ്റവും കൂടുതല്‍

ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മലേഷ്യയില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയില്‍ ഇറക്കുന്നത്. ഇന്ത്യ ഇറക്കുമതി നിര്‍ത്തിയത് തിരിച്ചടിയാണ്. ഇത് തരണം ചെയ്യാന്‍ മലേഷ്യ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും മഹാതീര്‍ മുഹമ്മദ് പറഞ്ഞു.

നിലപാട് മാറ്റില്ലെന്ന് മലേഷ്യ

നിലപാട് മാറ്റില്ലെന്ന് മലേഷ്യ

ഇന്ത്യയുമായി പോരിനില്ലെന്ന് പറഞ്ഞ മലേഷ്യന്‍ പ്രധാനമന്ത്രി പക്ഷേ, ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ വീണ്ടും എതിര്‍ത്തു. സുതാര്യമായ നടപടിയല്ല ഇന്ത്യ സ്വീകരിച്ചതെന്ന് മഹാതീര്‍ മുഹമ്മദ് കുറ്റപ്പെടുത്തി. മലേഷ്യയ്ക്ക് പുറമെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും ഇന്ത്യയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.

സാക്കിര്‍ നായിക്ക് വിഷയം

സാക്കിര്‍ നായിക്ക് വിഷയം

കഴിഞ്ഞ അഞ്ചുവര്‍ഷമായി മലേഷ്യയില്‍ നിന്ന് പാമോയില്‍ കൂടുതല്‍ ഇറക്കുന്നത് ഇന്ത്യയാണ്. ഇന്ത്യ ഇടപാട് നിര്‍ത്തിയ സാഹചര്യത്തില്‍ ബദല്‍ സംവിധാനം തേടുകയാണ് അവര്‍. മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് അഭയം നല്‍കിയിരിക്കുന്നത് മലേഷ്യയാണ്. അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും മലേഷ്യ തയ്യാറായിട്ടില്ല.

കേന്ദ്രത്തിന് ആസാദിന്റെ മുന്നറിയിപ്പ്; 10 ദിവസത്തിനകം ചിത്രം മാറും, ഷഹീന്‍ബാഗ് സന്ദര്‍ശിച്ചു

English summary
After palm oil, India may impose import curbs on other items from Malaysia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X