കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗെലോട്ടിന് തലവേദന' തിരഞ്ഞെടുപ്പിന് പിന്നാലെ പിന്തുണ പിൻവലിച്ച് രണ്ട് എംഎൽഎമാർ, കോൺഗ്രസിന് പഴി

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാനിൽ അശോക് ഗെഹ് ലോട്ട് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് രണ്ട് എംഎൽഎമാർ. രാജസ്ഥാനിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചടി നേരിട്ടതിന് പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ടാണ് പുതിയ നീക്കം. ഇക്കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിലും അശോക് ഗെലോട്ട് സർക്കാരിനെയാണ് ബിടിപി പിന്തുണച്ചത്.

'കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം, വൃത്തികെട്ട ഭരണം', പിണറായി സർക്കാരിനെ കടന്നാക്രമിച്ച് സുരേഷ് ഗോപി'കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം, വൃത്തികെട്ട ഭരണം', പിണറായി സർക്കാരിനെ കടന്നാക്രമിച്ച് സുരേഷ് ഗോപി

 പിന്തുണ പിൻവലിച്ചു

പിന്തുണ പിൻവലിച്ചു

2020ന്റെ തുടക്കത്തിൽ അശോക് ഗെഹ് ലോട്ടിന് കീഴിലുള്ള സർക്കാരിനെ വിശ്വാസ വോട്ടെടുപ്പിൽ പിന്തുണച്ചവരിൽ രണ്ട് ഭാരതീയ ട്രൈബൽ പാർട്ടി എംഎൽഎമാരാണ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ഇരുവരും തീരുമാനമറിയിച്ചിട്ടുള്ളത്. ഈയടുത്ത് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം നേരിട്ടതോടെയാണ് രണ്ട് എംഎൽഎമാരുടെ നീക്കം. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തങ്ങളെ സഹായിച്ചില്ലെന്നാണ് രണ്ട് എംഎൽഎമാരും കുറ്റപ്പെടുത്തുന്നത്.

 ബിജെപിക്ക് മുന്നേറ്റം

ബിജെപിക്ക് മുന്നേറ്റം

രാജസ്ഥാനിലെ പഞ്ചായത്തിരാജ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ബിജെപിയാണ് വിജയം നേടിയത്. സംസ്ഥാനത്തെ 4,371 നിയോജകമണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നപ്പോൾ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരെ 222 സമിതികളാണ് വിജയിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിരാജ് തിരഞ്ഞെടുപ്പിൽ 4,371 നിയോജകമണ്ഡലങ്ങളിൽ 1,812ലും ബിജെപി വിജയം നേടി. കോൺഗ്രസിന് 1,695 ഇടത്ത് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്.

 പാർട്ടിയിലെ കലാപം

പാർട്ടിയിലെ കലാപം

മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടിയുമായി ഇടഞ്ഞതിനെ തുടർന്നാണ് രണ്ട് എം‌എൽ‌എമാർ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കീഴിലുള്ള സർക്കാരിനെ പിന്തുണച്ചത്. സച്ചിൻ പൈലറ്റ് ഉയർത്തിയ കലാപം മൂലം മാസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് ശേഷം, അശോക് ഗെലോട്ട് രാജസ്ഥാൻ നിയമസഭയിൽ തന്റെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. 2 എം‌എൽ‌എമാരുള്ള ഭാരതീയ ട്രൈബൽ പാർട്ടി 2018 മുതൽ അശോക് ഗെലോട്ട് സർക്കാരിനെ പിന്തുണച്ച് വരികയാണ്. ഇതിനിടെയാണ് പിന്തുണ പിൻവലിച്ചിട്ടുള്ളത്.

 പാലം വലിച്ചു

പാലം വലിച്ചു

അടുത്തിടെ രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലാ പ്രമുഖ് സ്ഥാനത്തേക്ക് ബിടിപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നതിനായി ബിജെപിയും കോൺഗ്രസും കൈകോർത്തിരുന്നു. കോൺഗ്രസ് കൌൺസിലർമാരും ബിജെപി സ്ഥാനാർത്ഥിയ്ക്കാണ് വോട്ട് ചെയ്തത്. 27 അംഗങ്ങളുള്ള ദുംഗർപൂർ ജില്ലാ പരിഷത്തിൽ എട്ട് സീറ്റ് നേടിക്കൊണ്ട് ഈ സ്ഥാനാർത്ഥി തന്നെ വിജയിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് വിശ്വാസത്തെ ഒറ്റിക്കൊടുത്തെന്നാണ് ബിടിപി വിശേഷിപ്പിക്കുന്നത്. ഇനിയൊരിക്കലും കോൺഗ്രസിനെ വിശ്വസിക്കില്ലെന്നും ഭാവിയിൽ ഒരിക്കലും കോൺഗ്രസുമായി കൈകോർക്കില്ലെന്നും പാർട്ടി വ്യക്തമാക്കി.

വാദം തെളിഞ്ഞു

വാദം തെളിഞ്ഞു


കോൺഗ്രസിൽ സച്ചിൻ പൈലറ്റ് ഉയർത്തിയ കലാപങ്ങൾക്കിടെ ഗെലോട്ട് സർക്കാരിനെ പിന്തുണയ്ക്കാൻ രണ്ട് ബിടിപി എം‌എൽ‌എമാർക്ക് 10 കോടി രൂപ വീതം നൽകിയതായി കോൺഗ്രസ് എം‌എൽ‌എ മഹേന്ദ്രജിത് സിംഗ് മാൽവിയ നേരത്തെ ആരോപിച്ചിരുന്നു. നവംബർ അവസാനം രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പുനിയ മാൽവിയയുടെ ഈ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തുിരുന്നു.

മന്ത്രിസഭാ പുനസംഘടന

മന്ത്രിസഭാ പുനസംഘടന

200 അംഗ രാജസ്ഥാൻ നിയമസഭയിൽ 105 എം‌എൽ‌എമാരുമാരുടെ ഭൂരിപക്ഷത്തിലാണ് അശോക് ഗെലോട്ടിന് കീഴിലുള്ള കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്. ഈ എം‌എൽ‌എമാരിൽ 19 പേർ സച്ചിൻ പൈലറ്റിനൊപ്പം നിൽക്കുകയും സ്പീക്കർ അയോഗ്യരാക്കിക്കൊണ്ട് നോട്ടീസ് നൽകുകയും ചെയ്തവരാണ്. എന്നാൽ പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ ഗെലോട്ട് സർക്കാരിന് 2023 വരെ ആയുസ്സുണ്ടാവില്ലെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നതും ബിടിപി പിന്തുണ പിൻവലിച്ചതും രാജസ്ഥാനിൽ മന്ത്രിസഭാ വിപുലീകരണം വേഗത്തിലാക്കുന്നതിൽ പ്രധാനമന്ത്രി അശോക് ഗെലോട്ടിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനുവരി ആദ്യം തന്നെ മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

 അംഗബലം വർധിപ്പിക്കാൻ

അംഗബലം വർധിപ്പിക്കാൻ


രാജസ്ഥാനിൽ 105 കോൺഗ്രസ് എം‌എൽ‌എമാർക്ക് പുറമെ 13 സ്വതന്ത്ര എം‌എൽ‌എമാരുടെയും ഒരു ആർ‌എൽ‌ഡി അംഗത്തിന്റെയും പിന്തുണയാണ് കോൺഗ്രസിനുള്ളത്. 2018 ലെ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ ചേർന്ന ആറ് ബിഎസ്പി എം‌എൽ‌എമാരും കോൺഗ്രസ് 105 എം‌എൽ‌എമാരിൽ ഉൾപ്പെടുന്നുണ്ട്. ഗെലോട്ട് സർക്കാരിനെ പിന്തുണയ്ക്കുന്ന മൊത്തം 121 എം‌എൽ‌എമാരിൽ 21 പേരും രാജസ്ഥാനിലെ മന്ത്രിമാരാണ്.

കോൺഗ്രസിന് തിരിച്ചടി

കോൺഗ്രസിന് തിരിച്ചടി

രാജസ്ഥാനിൽ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 4,371 സീറ്റുകളിൽ 1,989 സീറ്റുകളും ബിജെപിയാണ് നേടിയത്. രാജസ്ഥാനിലെ 222 പഞ്ചായത്ത് സമിതികളിൽ 1,852 സീറ്റുകൾ കോൺഗ്രസിന് നേടാനായി. രാജസ്ഥാനിൽ കോൺഗ്രസിനെതിരായ ഭരണവിരുദ്ധതയെ സൂചിപ്പിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 439 സീറ്റുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ നേടി. കൂടാതെ, എൻഡിഎ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലൊക് താത്രിക് പാർട്ടി, സിപിഎം 26 സീറ്റുകൾ ലഭിച്ചു അതേസമയം 60 സീറ്റുകൾ നേടി.

 മേൽക്കൈ ബിജെപിക്ക്

മേൽക്കൈ ബിജെപിക്ക്

ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ 21 ജില്ലാ പരിഷത്തുകളിലായി 353 സീറ്റുകളിൽ ബിജെപി ഭൂരിപക്ഷം നേടി. കോൺഗ്രസ് നേടിയ 252 എണ്ണത്തെ അപേക്ഷിച്ച്. സ്വതന്ത്ര സ്ഥാനാർത്ഥികൾ യഥാക്രമം 18, ആർ‌എൽ‌പി 10, സി‌പി‌ഐ-എം 2 സീറ്റുകൾ നേടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 21 ജില്ല പരിഷത്തുകളിൽ 14 എണ്ണവും ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിൽ നാലിലും മേയർ സ്ഥാനങ്ങൾ നേടിയത് ബിജെപിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മോശം പ്രകടനം കോൺഗ്രസിനെയും ഗെഹ്ലോട്ടിനെയും രാജസ്ഥാനിലെ രാഷ്ട്രീയ സമ്മർദങ്ങൾക്ക് ഇരയാക്കുന്നു.

Recommended Video

cmsvideo
ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് എ വിജയരാഘവൻ | Oneindia Malayalam

English summary
After Panchayatiraj election two BTP MLA's withdraws support from Ashok Gehlot government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X