ഉത്തര്‍പ്രദേശില്‍ തിരഞ്ഞടുപ്പ് പ്രചരണത്തിന് പ്രിയങ്ക ഇറങ്ങണമെന്ന് പ്രശാന്ത് കിഷോര്‍
ലക്‌നൗ: അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കാനിരക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രിയങ്കാ ഗാന്ധി നയിക്കണമെന്ന് കോണ്‍ഗ്രസ് തിരഞ്ഞടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന് ഉത്തര്‍പ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാലങ്ങളായി പറയുന്നുണ്ട്.
എന്നാല്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഒരു തീരുമാനത്തിലെത്തിയിരുന്നില്ല. സംസ്ഥാനത്തെമ്പാടും പ്രിയങ്ക ഗാന്ധിയെ പ്രചരണത്തിന് ഇറക്കാന്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശാന്ത് ആവശ്യപ്പെട്ടതായാണ് വിവരം. നേരത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തിലും ബീഹാറില്‍ നിതീഷ് കുമാറിന്റെ വിജയത്തിലും മുഖ്യ പങ്ക് വഹിച്ച് ആളാണ് പ്രശാന്ത് കിഷോര്‍.

ഉത്തര്‍പ്രദേശിലെ വാരണാസി, അലഹബാദ് തുടങ്ങി 60 നിയോജക മണ്ഡലങ്ങളില്‍ തന്ത്രം മെനയാന്‍ കിഷോര്‍ ഉത്തര്‍പ്രദേശില്‍ ക്യാമ്പ് ചെയ്യുകയാണ്. ചൊവാവഴ്ച 800 പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റുമാരുമായി സംവദിച്ചു. കിഴക്കന്‍ യുപിയിലാണ് കിഷോര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 12 ജില്ലകളിലെ റിപ്പോര്‍ട്ടുകള്‍ കിഷോര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications