കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ ഇനി വീശുന്നത് ലെഹര്‍ ചുഴലികാറ്റ്

  • By Meera Balan
Google Oneindia Malayalam News

ഹൈദരാബാദ്: ഫായിലിനും ഹെലനും ശേഷം ആന്ധ്ര തീരത്ത് വീണ്ടും ചുഴലിക്കാറ്റ് എത്തുന്നു. ലെഹര്‍ എന്ന ചുഴലിക്കാറ്റാണ് നവംബര്‍ 28 ഉച്ചയോടെ ആന്ധ്രതീരത്തയേക്ക് ആഞ്ഞ് വീശുക. നവംബര്‍ 25 തിങ്കളാഴ്ച 11. 30 നാണ് കാറ്റ് രൂപം കൊള്ളുക. ആന്‍ഡമാനിലെ പോര്‍ട്ട് ബ്ളയറിന് 230 കിലോമീറ്റര്‍ കിഴക്ക് മാറിയാണ് കാറ്റ് രൂപം കൊള്ളുക. തുടര്‍ന്ന് ശക്തിപ്രാപിയ്ക്കുന്ന കാറ്റ് രാത്രിയോട് കൂടിതന്നെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വീശും

ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്കാണ് അടുത്തതായി കാറ്റ് രൂപം കൊള്ളുക. അപകടകാരിയായ ചുഴലികാറ്റാണ് ലെഹര്‍. തുടര്‍ന്ന് കാറ്റ് വടക്ക്-വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലേയ്ക്ക് വീശും. ആന്ധ്രതീരത്താണ് കാറ്റ് ആഞ്ഞടിയ്ക്കുക. മച്ച്‌ലിപട്ടണം, കലിംഗപട്ടണം എന്നിവങ്ങളിലേയ്ക്ക് വീശി നവംബര്‍ 28 ഉച്ചയോടെ കാകിനാടയില്‍ എത്തും.

Helan

ഇന്ത്യന്‍ കാലവസ്ഥാ നിരീക്ഷകകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് ആന്ധ്രപ്രദേശ് ദുരന്ത നിവാരണകമ്മീഷണര്‍ സി പാര്‍ത്ഥസാരഥിയാണ് ലെഹര്‍ കാറ്റിനെപ്പറ്റി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കൃഷിക്കാരം, മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിയ്ക്കണമെന്നും അതിനാലാണ് വളരെ മുന്‍പ് തന്നെ കാറ്റിനെപ്പറ്റിയുള്ള വിവരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ശക്തിയേറിയ ചുഴലിക്കാറ്റാണ് ലെഹര്‍.

കഴിഞ്ഞ വെള്ളിയാഴ്ച ആന്ധ്ര തീരത്ത് വീശിയ ഹെലന്‍ ചുഴലികാറ്റ് കനത്ത കൃഷിനാശമാണ് വരുത്തിയത്. കാറ്റിനെത്തുടര്‍ന്നുണ്ടായ മഴയില്‍ മരങ്ങള്‍ കടപുഴകി വീണതിനെത്തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. 4.6 ലക്ഷം ഹെക്ടറിലെ കൃഷിനശിച്ചു.

English summary
After being hit by cyclones 'Phailin' and 'Helen', Andhra Pradesh is likely to be at the receiving end of another cyclone, 'Lehar', by November 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X