കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡിലും മുഖ്യമന്ത്രിയെച്ചൊല്ലി തർക്കം? ടി എസ് സിംഗ് ഡിയോ തിരക്കിട്ട് ദില്ലയിൽ, നിലപാടിലുറച്ച് മന്ത്രി

Google Oneindia Malayalam News

റായ്പൂർ: പഞ്ചാബിൽ അപ്രതീക്ഷിത നീക്കത്തിലൂടെ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ നിയമിച്ചതോടെ ഛത്തീസ്ഗഡിലും പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ. പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നതിനിടെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം അനുസരിച്ച് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചിട്ടുള്ളത്. ഇതോടെ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഛത്തീസ്ഗഡിലും പുതിയ പ്രശ്നങ്ങൾ ഉടലെടുത്ത് കഴിഞ്ഞിട്ടുണ്ട്.

ഓണം ബംപറില്‍ ട്വിസ്റ്റ്: 12 കോടിയുടെ ഭാഗ്യശാലി സൈതലവിയല്ല, തൃപ്പൂണിത്തുറക്കാരന്‍ ജയപാലന്‍ഓണം ബംപറില്‍ ട്വിസ്റ്റ്: 12 കോടിയുടെ ഭാഗ്യശാലി സൈതലവിയല്ല, തൃപ്പൂണിത്തുറക്കാരന്‍ ജയപാലന്‍

1


ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയ ആരോഗ്യ മന്ത്രി സിംഗ് ഡിയോ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ദില്ലിയിലേക്ക് പോയിട്ടുണ്ട്. 2018 ലെ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച് അധികാരത്തിലെത്തിയതോടെയാണ് രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രിയെ മാറ്റാമെന്ന നിർദേശം കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.

കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

2

ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിലെത്തിയിട്ട് ജൂണിൽ രണ്ടര വർഷം പൂർത്തിയായിരുന്നു. ഇതോടെയാണ് നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ മാറ്റണമെന്നാവശ്യപ്പെട്ട് സിഗ് ഡിയോ രംഗത്തെത്തിയിട്ടുള്ളത്. താൻ ഒരു സ്വകാര്യ സന്ദർശനത്തിനായി ദേശീയ ദില്ലിയിലെത്തിയിട്ടുണ്ടെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും സിംഗ് ദിയോ വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

3

കഴിഞ്ഞ മാസം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഭൂപേഷ് ഭാഗലിനെ മാറ്റണമെന്നാവശ്യപ്പെട്ട് സിംഗ് ഡിയോ ദില്ലിയിലെത്തിയത്. ഒരാഴ്ചയോളം ദില്ലിയിൽ താമസിച്ച സിംഗുമായും ഭൂപേഷ് ഭാഗലുമായും രാഹുൽ ഗാന്ധിയും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായും ചർച്ച നടത്തിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയെ മാറ്റില്ലെന്ന് ഭൂപേഷ് ഭാഗലിന് കോൺഗ്രസ് ഹൈക്കമാൻഡ് ഉറപ്പുനൽകിയിരുന്നു. ഇതോടെ ഈ പ്രശ്നത്തിന് താൽക്കാലിക പരിഹാരമായിരുന്നു.

4


കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി കൂടിക്കാഴ്ചകളും യോഗങ്ങളും നടന്നെങ്കിലും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്ന് ഇതുവരെയും അന്തിമ പ്രതികരണമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ആഗസ്റ്റിൽ സിംഗ് ദിയോയും ബഗേലും രാഹുലുമായി 3 മണിക്കൂർ കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രിയെ മാറ്റില്ലെന്ന സൂചനയാണ് രാഹുൽ ഗാന്ധി നൽകിയിട്ടുള്ളത്.

5


സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പ്രവൃത്തികളും പരിശോധിക്കാൻ ഛത്തീസ്ഗഡ് സന്ദർശിക്കാൻ താൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ചെന്നും അദ്ദേഹം ക്ഷണം സ്വീകരിച്ചതായും ബഗേൽ പറഞ്ഞിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ച നടത്തി ഏതാണ്ട് ഒരു മാസമായിട്ടും രാഹുൽ ഇതുവരെയും ചത്തീസ്ഗഡ് സന്ദർശിക്കാനെത്തിയിരുന്നു. ഛത്തീസ്ഗഡ് രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവാണ് ഡിയോ എന്നിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തിനായി അദ്ദേഹം അവകാശമുന്നയിക്കും.

6


2018 ലെ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ 90 നിയമസഭാ സീറ്റുകളിൽ 68 എണ്ണത്തിൽ വിജയിച്ചുകൊണ്ടാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരത്തിലെത്തി. ആ സമയത്ത് സിംഗ് ഡിയോ, തമ്രധ്വാജ് സാഹു എന്നീ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നു. കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെന്നും ആദ്യപകുതിയിൽ ഭൂപേഷ് ബാഗലിനും രണ്ടാം പകുതി സിംഗ് ഡിയോയ്ക്കും ക്രമികരിച്ചേക്കാമെന്നാണ് ദിയോ ക്യാമ്പ് അവകാശപ്പെടുന്നത്. രണ്ട് നേതാക്കൾക്കും പാർട്ടിയ്ക്കുള്ളിൽ സുപ്രധാന സ്ഥാനമുള്ളത്. ഭാഗൽ ഒബിസി സമുദായത്തിൽ നിന്നുള്ള നേതാവാണെങ്കിൽ ഡിയോ ആയിരുന്നു കഴിഞ്ഞ നിമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത്.

7

ആഗസ്റ്റിൽ, ബാഗേലും സിംഗ് ദിയോയും പാർട്ടി തലവന്മാരുമായി കൂടിക്കാഴ്ച നടത്തുന്നതിനുമുമ്പ്, മുഖ്യമന്ത്രിയുമായി അടുപ്പമുള്ള 55 എംഎൽഎമാർ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ദില്ലിയിലേക്ക് എത്തിയിരുന്നു. ഇതോടെ ഛത്തീസ്ഗഡ് മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ഭാഗലിനെയാണ് പിന്തുണയ്ക്കുന്നതെന്ന് വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ പഞ്ചാബിലെ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ലെന്നാണ് സംസ്ഥാനത്തെ ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.
പഞ്ചാബിലാവട്ടെ പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരും ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നതിനെ എതിർക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

തൃക്കാക്കരയിലെ പണക്കിഴി വിവാദം; അവിശ്വാസപ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാൻ വിപ്പ്തൃക്കാക്കരയിലെ പണക്കിഴി വിവാദം; അവിശ്വാസപ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാൻ വിപ്പ്

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
After Political developments in Chhattisgarh ‘CM aspirant’ T.S. Singh Deo in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X