ജോലി സമയം എട്ട് മണിക്കൂറിൽ നിന്ന് ഉയർത്താൻ കേന്ദ്രം: പുതിയ ഓർഡിനൻസ് ഉടൻ, നിർദേശങ്ങൾ ഇങ്ങനെ..
ദില്ലി: കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള നിയന്തണങ്ങൾ തീരുന്നതോടെ ജീവനക്കാരുടെ പ്രവൃത്തി
സമയം ഉയർത്തുമെന്ന് സൂചന. ദിവസേനയുള്ള ജോലി സമയം എട്ട് മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ഉയർത്തുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇതിനായി കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കിയേക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൌൺ പ്രശ്നങ്ങൾ മറികടക്കുന്നതിനും ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിനും വേണ്ടിയാണ്.

ജോലി സമയത്തിൽ പരിഷ്കാരം
സംസ്ഥാനങ്ങൾക്ക് ജീവനക്കാരുടെ ജോലി സമയം പരിഷ്കരിക്കാൻ നിർദേശം നൽകുന്നതായിരിക്കും കേന്ദ്രസർക്കാരിന്റെ ഓർഡിനൻസ് എന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്ക് ഡൌണിന്റെ സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികൾ തിരിച്ചുപോയതോടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജോലി സമയം ഉയർത്തുന്നത് സഹായിക്കുമെന്നും
ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് വ്യാപനത്തോടെ സ്വദേശത്തേക്ക് മടങ്ങിപ്പോയ തൊഴിലാളികൾക്ക് ഉടൻ തിരിച്ചെത്താൻ കഴിയാത്തത് വൻ തോതിലുള്ള തൊഴിലാളികളുടെ ദൌർലഭ്യത്തിലേക്ക് നയിക്കും. ഈ പ്രശ്നം പരിഹരിക്കുന്നതിനായി തൊഴിലുടമകളുടെ സംഘടനകളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും നിർദേശപ്രകാരമാണ് സർക്കാർ ഓർഡിനൻസ് പുറത്തിറക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ
ചൊവ്വാഴ്ച 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൌൺ ചൊവ്വാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ മെയ് മൂന്ന് വരെ ലോക്ക് ഡൌൺ നീട്ടുകയും ചെയ്തിരുന്നു. ഹോട്ട്സ്പോട്ടുകളല്ലാത്ത പ്രദേശങ്ങളിൽ ഏപ്രിൽ 20 ന് ശേഷം ഇളവുകൾ അനുവദിക്കുമെന്നും ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അതേ സമയം ഏപ്രിൽ 20 വരെ കർശന നിയന്ത്രണങ്ങളായിരിക്കും ലോകത്ത് ഉണ്ടായിരിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇളവുകൾ വേണമെന്ന്
ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെന്ന പോലെ കുടിയേറ്റ- ദൈനംദിന തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിച്ചിട്ടുണ്ടെന്നും ചില മേഖലകളിൽ ഇളവുകൾ അനുവദിക്കണമെന്നും പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ വിവിധ മുഖ്യമന്ത്രിമാർ നിർദേശിച്ചിരുന്നു. കുടിയേറ്റ- ദൈനംദിന തൊഴിലാളികളുടെ വിഷയത്തിൽ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ ആശങ്കയറിയിക്കുകയും ചെയ്തിരുന്നു.
Recommended Video

പുതിയ ഉത്തരവ്
തിങ്കളാഴ്ചയോടെ വിവിധ കേന്ദ്രമന്ത്രിമാരും ഓഫീസുകളിലെത്തി ജോലികൾ പുനരാരംഭിച്ചിരുന്നു. സാമ്പത്തിക പ്രവർത്തനങ്ങളെ പുനരുദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. വിവിധ മന്ത്രാലയങ്ങളിൽ ജോയിന്റ് സെക്രട്ടറി തലത്തിലോ അതിന് മുകളിലോ ഉള്ളവരിൽ മൂന്നിലൊന്ന് ജീവനക്കാർ തിങ്കളാഴ്ച മുതൽ ഓഫീസുകളിലെത്താൻ സർക്കാർ കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇതോടെയാണ് കേന്ദ്രമന്ത്രിമാർ ഓഫീസുകളിലെത്തി ജോലികൾ പുനരാരംഭിക്കുന്നത്.












Click it and Unblock the Notifications