കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് കൂട്ടായി പ്രിയദർശിനി വരണം; പ്രമുഖ നേതാവിന്റെ ഭാര്യയും രാഷ്ട്രീയത്തിലേക്ക്?

Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയദർശിനി എന്ന ഫെമിന സുന്ദരി കോൺഗ്രസ്സ് അമരത്തേക്ക് | Oneindia Malayalam

ഭോപ്പാൽ: സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ വരവിനെ വാനോളം പ്രതീക്ഷയോടെയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ കാണുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമായ ഉത്തർപ്രദേശിൽ ഇത്തവണ മികച്ച വിജയം നേടാൻ പ്രിയങ്കയുടെ നേതൃത്വത്തിനാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിലേക്കിറങ്ങണമെന്നും മത്സരരംഗത്തുണ്ടാകണമെന്നുമുള്ള അണികളുടെ ഏറെ നാളത്തെ ആവശ്യം കൂടിയാണ് ഇതോടെ സഫലമായത്.

പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ പ്രിയദർശിനിയുടെ രാഷ്ട്രീയപ്രവേശനത്തിനും മുളവിളി കൂട്ടുകയാണ് മധ്യപ്രദേശിലെ കോൺഗ്രസ് നേതൃത്വം. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യയാണ് പ്രിയദർശിനി. പ്രിയദർശിനി രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ ഏറെ നേട്ടങ്ങളുണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്.

 സിന്ധ്യ കുടുംബത്തിലെ മരുമകൾ

സിന്ധ്യ കുടുംബത്തിലെ മരുമകൾ

പ്രശസ്തമായ സിന്ധ്യ രാജകുടുംബത്തിലെ മരുമകളാണ് പ്രിയദർശിനി. ഭർത്താവ് ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ശക്തനായ നേതാവും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് അവസാന നിമിഷം വരെ ഉയർന്ന് കേട്ട പേരാണ് ജ്യോതിരാദിത്യ സിന്ധ്യയുടേത്. പ്രിയങ്ക ഗാന്ധിയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചപ്പോൾ പടിഞ്ഞാറൻ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയേയാണ് രാഹുൽ ഗാന്ധി ഏൽപ്പിച്ചത്.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത ആളാണ് പ്രിയദർശിനി. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഭർത്താവിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. മധ്യപ്രദേശിലെ ജനങ്ങൾക്കിടയിൽ മികച്ച പ്രതിച്ഛായയാണ് പ്രിയദർശിനിക്കുള്ളത്. പ്രിയദർശിനി രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മന്ത്രിപ്രദേശ് ക്യാബിനറ്റ് മന്ത്രി പ്രദ്യുമ്നൻ സിംഗ് തോമറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം.

പ്രിയങ്കയെ പോലെ പ്രിയദർശിനി

പ്രിയങ്കയെ പോലെ പ്രിയദർശിനി

ഉത്തർ പ്രദേശിൽ പ്രിയങ്ക ഗാന്ധിയെ ഇറക്കിയത് കോൺഗ്രസിന് ശക്തി പകർന്നിട്ടുണ്ട്. മധ്യപ്രദേശിൽ പ്രിയദർശിനി വന്നാൽ സമാനമായ പ്രതികരണം ഉണ്ടാകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നാണ് പ്രദ്യുമ്നൻ സിംഗ് പറയുന്നത്. സ്ത്രീകൾക്കും യുവാക്കൾക്കുമിടയിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും സംസ്ഥാനത്ത് കോൺഗ്രസ് തരംഗമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

 തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

സിന്ധ്യ കുടുംബത്തിന്റെ ശക്തി കേന്ദ്രമാണ് ഗുണ-ശിവ്പുർ മണ്ഡലം. രാജമാതാ വിജയ് രാജ സിന്ധെയും ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ് റാവു സിന്ധ്യയും വിജയിച്ച സീറ്റാണിത്. 2002 മുതൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമാണ് മണ്ഡലം. ഗുണയിൽ ഇത്തവണ പ്രിയദർശിനിയെ മത്സരിപ്പിക്കണമെന്നും ആവശ്യം ശക്തമാണ്.

 സിന്ധ്യയ്ക്ക് പകരം പ്രിയദർശിനി

സിന്ധ്യയ്ക്ക് പകരം പ്രിയദർശിനി

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പകരം ഇത്തവണ പ്രിയദർശിനി ഗുണ-ശിവ്പുരി മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. സിന്ധ്യ ഇക്കുറി ഗ്വാളിയാറിൽ മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. ഗുണ സീറ്റിലേക്ക് തിങ്കളാഴ്ച നടന്ന സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ നേതാക്കൾ പ്രിയദർശിനിയുടെ പേരാണ് ഉയർത്തിക്കാട്ടിയതെന്നാണ് റിപ്പോർട്ടുകൾ.

മത്സരിപ്പിക്കണം

മത്സരിപ്പിക്കണം

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഉത്തർപ്രദേശിലെ 46 സീറ്റുകളുള്ള പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. 80 സീറ്റുകളുള്ള ഉത്തർപ്രദേശിലെ വിജയം ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. ജ്യോതിരാജിത്യ സിന്ധ്യയെ മറ്റെവിടെ നിന്നെങ്കിലും പൊതുതിരഞ്ഞെടുപ്പിൽ‌ മത്സരിപ്പിച്ച്, പ്രിയദർശിനിയെ ഗുണ സീറ്റിൽ സ്ഥാനാർത്ഥിയാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് യോഗേന്ദ്ര ലുംബയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

നേതാക്കളുടെ ആവശ്യത്തോട് ഇതുവരെ സിന്ധ്യ കുടുംബം പ്രതികരിച്ചിട്ടില്ല. അണികൾക്കിടയിൽ നിന്ന് കൂടി ആവശ്യം ശക്തമായി ഉയർന്നാൽ പ്രിയദർശിനി മത്സരരംഗത്ത് ഇറങ്ങിയേക്കും. കോൺഗ്രസിന്റെ ശക്തി ആപ്പിലൂടെ സ്ഥാനാർത്ഥി നിർണയത്തിൽ ഭാഗമാകാൻ ബൂത്ത് തലം വരെയുള്ള പ്രവർത്തകർക്ക് അവസരം നൽ

പ്രചാരണ രംഗത്ത് മകനും

പ്രചാരണ രംഗത്ത് മകനും

ജ്യോതിരാദിത്യ സിന്ധ്യയുടെയും പ്രിയദർശിനിയുടെയും മകനായ ജ്യോതിരാദിത്യ മഹാര്യമാൻ സിന്ധ്യയും പിതാവിന്റെ പ്രചാരണ റാലികളിൽ സജീവമായി പങ്കെടുക്കാറുണ്ട്. കഴിഞ്ഞ വർഷം ഗ്വാളിയാറിലും, ശിവ്പുരിയിലും , ഗുണയിലും നടന്ന പൊതുപരിപാടികളിൽ ആര്യമാനും സജീവമായി പങ്കെടുത്തിരുന്നു.

രാജകുടുംബാംഗം

രാജകുടുംബാംഗം

ബറോഡയിലെ ഗേക്വാദ് രാജകുടുംബത്തിലാണ് പ്രിയദർശിനിയുടെ ജനനം. നേപ്പാളിലെ റാണ രാജവംശത്തിന്റെ പിൻതലമുറക്കാരായ കുമാർ സംഗ്രംസിംഗ് ഗാക്വേദിന്റെയും ആഷ രാജെ ഗാക്വേദിന്റെയും മകളാണ് പ്രിയദർശിനി. 2012ൽ ഫെമിന പുറത്തിറക്കിയ ഇന്ത്യയിലെ 50 സുന്ദരികളുടെ പട്ടികയിൽ പ്രിയദർശിനിയും ഇടം പിടിച്ചിരുന്നു.

അനുകൂല വിധിയുമായി കനക ദുർഗ വീട്ടിലെത്തി; കാണാൻ നിൽക്കാതെ ഭർത്താവും മക്കളും താമസം മാറിഅനുകൂല വിധിയുമായി കനക ദുർഗ വീട്ടിലെത്തി; കാണാൻ നിൽക്കാതെ ഭർത്താവും മക്കളും താമസം മാറി

English summary
after priyanka gandhi mp congress demand introduction of priyadarshini to politics. priyadarshini is the wife of jyothiraditya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X