കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്തോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്കയുടെ വരവ് കോൺഗ്രസിന് ഗുണം | Oneindia Malayalam

ദില്ലി: കോൺഗ്രസ് അണികളുടെ വർഷങ്ങൾ നീണ്ട ആവശ്യവും ആഗ്രഹവുമാണ് സജീവ രാഷ്ട്രീയത്തേലേക്കുള്ള പ്രിയങ്കയുടെ വരവോടെ പൂർത്തിയായത്. ഇന്ദിരാ ഗാന്ധിയൂടെ രൂപ സാദൃശ്യംവും ജനങ്ങളോടുള്ള സമീപനവുമെല്ലാം രാഷ്ട്രീയത്തിൽ നിന്ന് അകന്ന കഴിഞ്ഞ നാളുകളിൽ പോലും അവരെ എല്ലാവർക്കും പ്രിയങ്കരിയാക്കിയിരുന്നു. രാജ്യം നിർണായകമായ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന വേളയിൽ പ്രിയങ്ക എന്ന തുറുപ്പ് ചീട്ട് കോൺഗ്രസ് ഇറക്കുകയായിരുന്നു

കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമലതയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിൽ പാർട്ടിക്ക് ഉണർവേകുകയാണ് പ്രിയങ്കയുടെ ദൗത്യമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറയുന്നത്. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രചാരണ വഴികളിലൂടെയാണ് പ്രിയങ്ക സഞ്ചരിക്കുന്നത്. പ്രിയങ്കയുടെ വരവ് ഒരു ഭീഷണിയേ അല്ലെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോൺഗ്രസിന്റെ ജനപ്രീതി വർദ്ധിപ്പിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്.

Read More: ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ചിത്രം അറിയാം

ശക്തി ആപ്പ്

ശക്തി ആപ്പ്

പാർട്ടിയുടെ നേതൃനിരയിലുളള നേതാക്കൾ മുതൽ ബൂത്ത് തലത്തിലുള്ള പ്രവർത്തകർ വരെ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതിനാണ് കോൺഗ്രസ് ശക്തി ആപ്പ് അവതരിപ്പിച്ചത്. ഇതോടെ ഇടനിലക്കാരില്ലാതെ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വരെ അഭിപ്രായം തേടാൻ നേതൃത്വത്തിന് കഴിയുന്നുണ്ട്. സ്ഥാനാർത്ഥി നിർണയവും സഖ്യരൂപികരണവും പോലുള്ള നിർണായ തീരുമാനങ്ങളിൽ വരെ പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പിക്കാൻ ഇതോടെയായി,

പങ്കാളിത്തം വർദ്ധിച്ചു

പങ്കാളിത്തം വർദ്ധിച്ചു

പ്രിയങ്കാ ഗാന്ധിയുടെ വരവോടെ ശക്തി ആപ്പ് ശൃഖലയിൽ പങ്കാളികരാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നത്. ജനുവരി 23നാണ് പ്രിയങ്ക ഉത്തർപ്രദേശിൽ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുന്നത്. ഇതിന് ശേഷം ശക്തി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 20 ശതമാനത്തിലധികം വർദ്ധനവുണ്ടായെന്നാണ് കണക്കുകൾ.

 പാർട്ടിയെ ശക്തിപ്പെടുത്താൻ

പാർട്ടിയെ ശക്തിപ്പെടുത്താൻ

30 വർഷം മുൻപ് ഉത്തർപ്രദേശിൽ നഷ്ടമായ പ്രതാപ കാലം പിടിച്ചെടുക്കുകയെന്ന ദൗത്യമാണ് പ്രിയങ്കയുടേതെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നത്. പ്രിയങ്കയുടെ വരവിന് ശേഷം ശക്തി ആപ്പ് അംഗങ്ങളുടെ എണ്ണം 5.5 മില്യണിൽ നിന്നും 6.6 മില്യണായാണ് ഉയർന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ അംഗത്വമെടുക്കുന്നവരുടെ എണ്ണത്തിൽ 22 ശതമാനം വർദ്ധനവാണുണ്ടായത്. ശക്തി ആപ്പ് പ്രവർത്തന സജ്ജമായതിന് ശേഷമുള്ള ഏറ്റവു കൂടിയ നിരക്കാണിത്.

സ്ത്രീകളുടെ പങ്കാളിത്തം

സ്ത്രീകളുടെ പങ്കാളിത്തം

പാർട്ടി പ്രവർത്തനത്തിലേത്ത് കൂടുതൽ സ്ത്രീകളെ അടുപ്പിക്കാനായി എന്നതാണ് പ്രിയങ്കയുടെ മറ്റൊരു നേട്ടം. പ്രിയങ്കയുടെ വരവിന് മുൻപ് 22 ശതമാനമായിരുന്നു ശക്തി ആപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം. എന്നാൽ ഇപ്പോൾ അത് 40 ശതമാനമായാണ് ഉയർന്നത്. ഉത്തർപ്രദേശിൽ പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റാലികളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചത് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്തെ ആകെ വോട്ടർമാരിൽ 50 ശതമാനവും സ്ത്രീകളാണ്.

 പാർട്ടിയെ ശക്തിപ്പെടുത്താൻ

പാർട്ടിയെ ശക്തിപ്പെടുത്താൻ

കോൺഗ്രസിന്റെ ഡാറ്റ അനലിറ്റിക്സ് വിഭാഗം തലവൻ പ്രവീൺ ചക്രബർത്തിയുടെ നേത്വത്തിലാണ് ശക്തി ആപ്പ് രൂപപ്പെടുത്തിയത്. ഇതോടെ
കോടിക്കണക്കിന് വരുന്ന പാർട്ടി അണികൾക്ക് പാർട്ടി തീരുമാനങ്ങളിൽ പങ്കാളികളാകാൻ അവസരം ലഭിച്ചു. തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട തർക്ക വിഷയങ്ങളിലെല്ലം ശക്തി ആപ്പ് സർവേയിലൂടെ രാഹുൽ ഗാന്ധി അണികളുടെ അഭിപ്രായ തേടിയിരുന്നു. ഓരോ പ്രദേശത്തും വേണ്ട പ്രവര്‍ത്തനം എങ്ങനെ എന്നു പോലും കേന്ദ്ര നേതൃത്വം ഈ ആപ്പ് വഴി അണികള്‍ക്ക് പറഞ്ഞുകൊടുത്തു.

 ശക്തി ആപ്പിൽ പ്രിയങ്കയും

ശക്തി ആപ്പിൽ പ്രിയങ്കയും

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രിയങ്കാ ഗാന്ധിയും ശക്തി ആപ്പ് സജീവമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഔദ്യോഗിക ചുമതല ഏറ്റെടുത്ത ശേഷം ലഖ്നൊവിലെ തന്റെ ആദ്യ റാലിക്ക് മുന്നോടിയായി പ്രിയങ്കയുടെ ഒരു ശബ്ദ സന്ദേശം ശക്തി ആപ്പിലൂടെ അണികളിൽ എത്തിയിരുന്നു.

ഞാൻ പ്രിയങ്ക

ഞാൻ പ്രിയങ്ക

ഞാൻ പ്രിയങ്കാ ഗാന്ധി, പുതിയ രാഷ്ട്രീയത്തിൽ നിങ്ങളുടെ പങ്കാളിത്തം ഞാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു സന്ദേശം. ശക്തി ആപ്പിലൂടെ ലക്ഷക്കണക്കിനാളുകളാണ് പ്രിയങ്കയെ കേട്ടത്. മികച്ച പ്രതികരണവും പ്രവർത്തനവും നടത്തുന്ന പ്രവർത്തകർക്ക് നേതൃത്വം പാരിതോഷികവും പ്രഖ്യപിച്ചിരുന്നു.

പ്രിയങ്ക മത്സരിക്കുമോ?

പ്രിയങ്ക മത്സരിക്കുമോ?

അതേ സമയം പ്രിയങ്കാ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എത്തിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. അതേ സമയം പ്രിയങ്കയിലൂടെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Atfer Priyanka Gandhi's entry into active politics, 20% rise in the membership of shakti net work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X