കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലെ പ്രതിസന്ധിയ്ക്കും ഉടൻ പരിഹാരം? ക്യാബിനറ്റ് പുനഃസംഘടനയ്ക്ക് നീക്കം,നിലപാട് മയപ്പെടുത്തി ഗെഹ്ലോട്ട്

Google Oneindia Malayalam News

ചണ്ഡിഗഡ്: പഞ്ചാബിൽ നിർണ്ണായക രാഷ്ട്രീയ മാറ്റങ്ങളുണ്ടായതോടെ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ചെറിയ തോതിൽ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ചരൺജിത് ചന്നിയെ മുഖ്യമന്ത്രിയായി അവരോധിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം അനുസരിച്ചാണ് ദിവസങ്ങൾക്ക് മുമ്പ് അമരീന്ദർ സിംഗ് രാജിവെച്ചത്. ഇക്കാര്യത്തിൽ ധാരണയിലായതോടെ രാജസ്ഥാനിലെ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് സൂചന. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രശ്നങ്ങളുണ്ടായതോടെയാണ് മുഖ്യമന്ത്രിയെ മാറ്റാനുള്ള തീരുമാനം.

 സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചു; വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചു; വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി

1

രാജസ്ഥാനിൽ ഗെഹ്ലോട്ട് സർക്കാരിൽ രാഷ്ട്രീയ പുനസംഘടനയ്ക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിച്ചതോടെ രാജസ്ഥാനാണ് കോൺഗ്രസിന്റെ മുൻഗണനയെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ ചർച്ചാ വിഷയമാണ് സൂചന. ഞായറാഴ്ച സച്ചിൻ പൈലറ്റും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയതോടെ സച്ചിൻ പൈലറ്റ് ക്യാമ്പും ആവേശത്തിലാണ്. പഞ്ചാബിലെ പ്രതിസന്ധിയ്ക്ക് പരിഹാരമായതോടെ രാജസ്ഥാൻ സർക്കാരിനുള്ളിലെ വിള്ളൽ പരിഹരിക്കാനുള്ള നീക്കം ഏറെ വൈകിപ്പിക്കാനാവില്ലെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വൃത്തങ്ങൾ നൽകുന്ന വിവരം.

2

രാഹുൽ ഗാന്ധിയുമായി പൈലറ്റ് വിശദമായ ചർച്ചകൾ നടത്തിയതിനാൽ, പാർട്ടി ഉടൻ തന്നെ രാജസ്ഥാനുമായി ബന്ധപ്പെട്ട് 'നീതിപൂർവ്വവും സന്തുലിതവുമായ തീരുമാനം എടുക്കുമെന്ന ഉറപ്പിലാണ് രാജസ്ഥാൻ കോൺഗ്രസ്. വൈകിയെങ്കിലും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് പൈലറ്റ് ക്യാമ്പ്.

3

കഴിഞ്ഞ രാജാസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞ് അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കിയതോടെയാണ് സംസ്ഥാന കോൺഗ്രസിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിക്കാത്തതാണ് പൈലറ്റ് ക്യാമ്പിനെ അസ്വസ്ഥരാക്കിയത്. എന്നാൽ ഹൈക്കമാൻഡ് താൻ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾക്കും ആശങ്കകൾക്കും ശരിയായ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് സച്ചിൻ പൈലറ്റ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

4


ആരോഗ്യ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന അശോക് ഗെഹ്ലോട്ട് ഉടൻ തന്നെ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന യാതൊന്നും ചെയ്യരുതെന്ന് ട്വീറ്റിൽ ഉപദേശം നൽകിക്കൊണ്ട് രംഗത്തെത്തിയതും ഗെഹ്ലോട്ട് ആയിരുന്നു.

5


കഴിഞ്ഞ ബുധനാഴ്ച ക്യാബിനറ്റ് യോഗം വിളിച്ചുചേർക്കുകയും ചെയ്തിരുന്നു. കൂടാതെ ഇക്കഴിഞ്ഞ തിങ്കളാഴ്ച സർക്കാരിന്റെ അഡ്മിനിസ്ട്രേഷൻ വിത്ത് വില്ലേജസ് എന്ന ക്യാമ്പെയിനെക്കുറിച്ചുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിനായി ഒരു യോഗം വിളിച്ചുചേർക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ഓൺലൈൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഒരു വർഷത്തിനിടെ ഗെലോട്ട് ആദ്യമായി മന്ത്രിമാരുടെ യോഗം വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു.

6


പൈലറ്റ് ക്യാമ്പ് ആവശ്യപ്പെടുന്ന മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടി ഒരു സമ്മർദ്ദത്തിലും പ്രവർത്തിക്കാൻ എം ഗെഹ്ലോട്ട് ഇതുവരെയും തയ്യാറായിട്ടില്ല. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ അടുത്തിടെ നടത്തിയ പ്രസ്താവനയ്ക്ക് ശേഷം ഗെഹ്ലോട്ട് നിലപാട് മയപ്പെടുത്തിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. നിലവിൽ രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതല ഗെഹ്ലോട്ടിനാണ്. രാജസ്ഥാൻ നിയമസഭാ പുനസംഘടനയ്ക്ക് തയ്യാറാണെന്നും സച്ചിൻ പൈലറ്റിന്റെ അനുയായികളെ ഉൾപ്പെടുത്തുമെന്നുമാണ് മാക്കന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഇതാണ് ഗെഹ്ലോട്ടിന്റെ മനംമാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിസഭാ പുനഃസംഘടന വൈകിയത് അശോക് ഗെഹ്ലോട്ടിന്റെ കാരണം കൊണ്ടാണെന്നും മാക്കൻ വ്യക്തമാക്കിയിരുന്നു.

7


മുഖ്യമന്ത്രി ഗെഹ്ലോട്ടിന് തീരുമാനങ്ങൾ അനിശ്ചിതമായി നീട്ടിവെക്കാനാകില്ലെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ടെന്ന് പൈലറ്റ് ക്യാമ്പിലെ പലരും അവകാശപ്പെടുന്നുണ്ടെങ്കിലും, രാജസ്ഥാനിലെ സ്ഥിതി പഞ്ചാബിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് ഗെഹ്ലോട്ട് വിശ്വസ്തർ വാദിക്കുന്നുണ്ട്. "രാജസ്ഥാനിലെ എംഎൽഎമാർ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പം ശക്തരായി നിലകൊള്ളുന്നുണ്ടെന്നും മന്ത്രിമാർക്ക് അദ്ദേഹത്തോട് യാതൊരു നീരസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

ബ്രിട്ടന്റെ വാക്‌സിന്‍ നിയമം വിവേചനപരം, തിരിച്ചടിയുണ്ടാവും, മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയംബ്രിട്ടന്റെ വാക്‌സിന്‍ നിയമം വിവേചനപരം, തിരിച്ചടിയുണ്ടാവും, മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

English summary
After Punjab, Congress likely to solve Rajasthan rift through Cabinet reshuffle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X