കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര പുകയുന്നു; ഗുജറാത്തികള്‍ക്ക് നേരെ ആക്രമണം, ഹോട്ടലുകള്‍ അടിച്ചുതകര്‍ത്തു

  • By Ashif
Google Oneindia Malayalam News

പൂനെ: മഹാരാഷ്ട്രയില്‍ ഗുജറാത്തികള്‍ക്ക് നേരെ ആക്രമണം. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെയുടെയുടെ പ്രസംഗം കേട്ടെത്തിയ പ്രവര്‍ത്തകരാണ് ഗുജറാത്തില്‍ നിന്നുള്ളവരുടെ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്! ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്!

മുംബൈ അഹ്മദാബാദ് ഹൈവേയിലെ വസായില്‍ ആറ് ഗുജറാത്തി ഹോട്ടലുകള്‍ തകര്‍ത്തു. ഗുജറാത്തില്‍ നിന്നുള്ളവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട സംഘം ഗുജറാത്തിയില്‍ എഴുതിയ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചുവെന്നും ആരോപണമുണ്ട്. സതിവാലിയിലും അക്രമം നടന്നു. വലിവ് പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

രാജ് താക്കറെ ഞായറാഴ്ച രാത്രി ശിവജി പാര്‍ക്കില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തിരുന്നു. ഗുജറാത്തിയില്‍ എഴുതിയ ബോര്‍ഡുകളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഹൈവേയിലൂടെ പോകുമ്പോള്‍ ഇത്തരം ബോര്‍ഡ് വച്ച നിരവധി കടകള്‍ കാണാമെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു.

maharashtra

ഗുജറാത്തിയില്‍ എഴുതിയ ഹോട്ടല്‍ ബോര്‍ഡുകള്‍ നശിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ബോയ്‌സാറിലെ എംഎന്‍എസ് നേതാവ് കുണ്ഡന്‍ സാന്‍ഖെ പറഞ്ഞു. തങ്ങളുടെ നേതാവിന്റെ വാക്കുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. നിയമപ്രകാരം എല്ലാ ബോര്‍ഡുകളും മറാത്തിയില്‍ വേണമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഹോട്ടലുടമകള്‍ ആ ഭാഷയില്‍ ബോര്‍ഡുകള്‍ വയ്ക്കുന്നത്. ഒരിക്കലും ഇക്കാര്യം അംഗീകരിക്കില്ലെന്ന് സാന്‍ഖെ പറഞ്ഞു.

കൊല്‍ക്കത്തയില്‍ പുതിയ ചര്‍ച്ച; കോണ്‍ഗ്രസും ബിജെപിയും വേണ്ട!! ബദല്‍ ശക്തി തേടി മുഖ്യമന്ത്രിമാര്‍കൊല്‍ക്കത്തയില്‍ പുതിയ ചര്‍ച്ച; കോണ്‍ഗ്രസും ബിജെപിയും വേണ്ട!! ബദല്‍ ശക്തി തേടി മുഖ്യമന്ത്രിമാര്‍

പോലീസില്‍ ഇതുസംബന്ധിച്ച് തങ്ങള്‍ നേരത്തെ പരാതി സമര്‍പ്പിച്ചിരുന്നുവെന്ന് സാന്‍ഖെ പറഞ്ഞു. വസായ് പ്രാദേശിക ഭരണകൂടത്തിലും പരാതി നല്‍കിയിരുന്നു. പക്ഷേ, ഇതുവരെ നടപടി സ്വീകരിച്ചില്ല. ഹോട്ടല്‍ ഉടമകളോട് ബോര്‍ഡ് മാറ്റാനും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അവര്‍ പരിഗണിച്ചതേയില്ല. തുടര്‍ന്നാണ് തങ്ങളുടെ വഴി നോക്കിയതെന്നും സാന്‍ഖെ വ്യക്തമാക്കി.

 മാണിയുമായി ബന്ധം വേണ്ട, ബിജെപിയില്‍ വീണ്ടും കലഹം, എന്‍ഡിഎയില്‍ ആര്‍ക്കും വരാമെന്ന് ശ്രീധരന്‍പിള്ള മാണിയുമായി ബന്ധം വേണ്ട, ബിജെപിയില്‍ വീണ്ടും കലഹം, എന്‍ഡിഎയില്‍ ആര്‍ക്കും വരാമെന്ന് ശ്രീധരന്‍പിള്ള

English summary
After Raj Thackeray’s speech, MNS workers vandalise Gujarati signboards on Mumbai highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X