ഛോട്ടാ രാജന് അകത്ത്, അടുത്തത് സാക്ഷാല്‍ ദാവൂദ് ഇബ്രാഹിം?
അധോലോക നായകന് ഛോട്ടാ രാജനെ പിടികൂടി എന്ന വാര്‍ത്ത കേട്ടത് മുതല്‍ പലരും ചോദിക്കുന്ന ചോദ്യമാണിത്. അടുത്തത് ദാവൂദ് ഇബ്രാഹിമാണോ. ഇന്തോനേഷ്യയില്‍ നിന്നുമാണ് ഛോട്ടാ രാജന് പിടിയിലായത്. ഇതിന് പിന്നാലെ ദാവൂദ് ഇബ്രാഹിമിനെയും അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാന്‍ മോദി സര്‍ക്കാരിന് കഴിയുമോ.
ഛോട്ടാ രാജന് എങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടു എന്നതിനെ ചൊല്ലി മാധ്യമങ്ങളിലും നാട്ടുകാരിലും മാത്രമല്ല ഇന്റലിജന്റ്സ് ബ്യൂറോയ്ക്കകത്ത് തന്നെ പല തരം കഥകള്‍ പ്രചരിക്കുന്നുണ്ട്. ഛോട്ടാ രാജനുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു ഡീല്‍ ഉറപ്പിച്ചിരുന്നു എന്നതാണ് അവയില്‍ പ്രധാനം. ഛോട്ടാ രാജന്റെ സഹായത്തോടെ ദാവൂദ് ഇബ്രാഹിമിനെയാണോ ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കാണൂ....
ഛോട്ടാ രാജന്റെ അറസ്റ്റ് ദാവൂദിലേക്കുള്ള ചൂണ്ടുവഴിയാകുമോ എന്നതിനെക്കുറിച്ച് റോയിലെ മുന്‍ ഓഫീസറായ വി ബാലചന്ദ്രന് വണ്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു...

സുരക്ഷയാണ് പ്രധാനം
ഛോട്ടാ രാജന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. മുംബൈയില്‍ ഛോട്ടാ രാജന് ഇഷ്ടം പോലെ ശത്രുക്കളുണ്ട്. ആയുധം കയ്യിലുണ്ടെങ്കിലും പോലീസുകാരുടെ കാവല്‍ ഛോട്ടാ രാജന് മതിയാകുമോ എന്നത് വലിയ ചോദ്യമാണ്.

ആരെയാണ് പേടി
ദാവൂദ് ഇബ്രാഹിമിന്റെ ആളുകള്‍ മുംബൈയില്‍ ഉണ്ട്. ജയില്‍ വരെയും വേണമെങ്കില്‍ കോടതി വരെയും ദാവൂദിന്റെ കൈകള്‍ എത്തും. ചെറുപ്പമല്ല ഛോട്ടാ രാജന്. ആരോഗ്യവും ഇല്ല.

ആരെയാണ് വിശ്വസിക്കുക
ഇന്ത്യയില്‍ ജയില്‍ സിസ്റ്റം തന്നെ അഴിമതിക്കുള്ളിലാണ്. എസ്കോര്‍ട്ട് പോകുന്നവരുടെ കാര്യം പിന്നെ പറയാനുമില്ല. ഇന്ത്യയിലെ ജയിലില്‍ പോലും ഛോട്ടാ രാജന് സുരക്ഷിതനായിരിക്കില്ല എന്ന ആശങ്കയാണ് ബാലചന്ദ്രന് പങ്കുവെക്കുന്നത്.

ദാവൂദിനെ കൊണ്ടുവരുമോ
ഛോട്ടാ രാജനെ പോലെ എളുപ്പമല്ല ദാവൂദ് ഇബ്രാഹിമിന്റെ കാര്യം. എന്നാല്‍ അത് നടക്കാത്ത കാര്യവുമല്ല.

അവസരം കളഞ്ഞുകുളിച്ചു
ദക്ഷിണാഫ്രിക്കയുടെ സഹായത്തോടെ ദാവൂദ് ഇബ്രാഹിമിനെ പിടിക്കാന്‍ നമുക്ക് അവസരം കിട്ടിയതാണ്. 1994 ല്‍. എന്നാല്‍ അത് സര്‍ക്കാര്‍ കളഞ്ഞുകുളിച്ചു.

എവിടെയും കോണ്ടാക്ട്
ഇന്ന് ദാവൂജ് ഇബ്രാഹിം ശക്തനാണ്. എല്ലാ രാജ്യങ്ങളിലും അയാള്‍ക്ക് ആളുകളുണ്ട്. സുരക്ഷിതമാണ് ദാവൂദിന്റെ താവളങ്ങള്‍.

രാജന് സഹായിക്കില്ല
ഛോട്ടാ രാജന് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് എന്തെങ്കിലും പുതിയ വിവരങ്ങള്‍ ഉള്ളതായി അറിയില്ല. അയാള്‍ രക്ഷപ്പെട്ട് നടക്കുകയായിരുന്നു ഈ വര്‍ഷങ്ങളില്‍.

ഛോട്ടാ രാജന് ഇന്ത്യയിലേക്ക്
ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരും. അക്കാര്യത്തില്‍ സംശയമൊന്നും ഇല്ല. ഇതിനായി ഇന്ത്യയ്ക്ക് പല വഴികളുണ്ട്.

അതുകൊണ്ട് കാര്യമൊന്നും ഇല്ല
ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും കാര്യമുള്ളതായി ബാലചന്ദ്രന് കരുതുന്നില്ല. അയാളുടെ കാലം കഴിഞ്ഞതാണ്. ഛോട്ടാ രാജന് ജയിലില്‍ കിടക്കുന്നത് കണ്ട് ശത്രുക്കള്‍ക്ക് സന്തോഷം തോന്നാം എന്നല്ലാതെ അതുകൊണ്ട് മറ്റ് കാര്യങ്ങള്‍ ഉള്ളതായി തോന്നുന്നില്ല.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications