കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജിവച്ചു; പൊരുത്തപ്പെടാന്‍ പറ്റുന്നില്ലെന്ന് രജത് ശര്‍മ

Google Oneindia Malayalam News

ദില്ലി: ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ രജത് ശര്‍മ രാജിവച്ചു. ചില തല്‍പ്പര കക്ഷികളുടെ കടുത്ത സമ്മര്‍ദ്ദം കാരണമാണ് രാജിയെന്നാണ് വിവരം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രജത് ശര്‍മ 20 മാസം മുമ്പാണ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ചുമതലയേറ്റത്. ഇനിയും തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Image

ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനോദ് തിഹാരയുമായി കടുത്ത ഭിന്നതയിലായിരുന്നു രജത് ശര്‍മ. ഇക്കാര്യം പലപ്പോഴും പരസ്യമാകുകയും ചെയ്തിരുന്നു. സംഘടനയില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ വിനോദ് തിഹാരയ്ക്കുണ്ട്. ക്രിക്കറ്റിന്റെ ക്ഷേമമമല്ല സംഘടനയുടെ ലക്ഷ്യം. പകരം മറ്റു ചില കാര്യങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഇനിയും സംഘടനയുടെ അധ്യക്ഷ പദവിയില്‍ തുടരാന്‍ സാധിക്കില്ലെന്ന് ബോധ്യമായതിനാലാണ് രാജിയെന്ന് രജത് ശര്‍മ പ്രസ്താവനയില്‍ പറഞ്ഞു.

അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില്‍ തര്‍ക്കം, 5 ഏക്കര്‍ വേണ്ടെന്ന് മുസ്ലിങ്ങള്‍അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില്‍ തര്‍ക്കം, 5 ഏക്കര്‍ വേണ്ടെന്ന് മുസ്ലിങ്ങള്‍

സംഘടനയില്‍ സുതാര്യമായ പ്രവര്‍ത്തനം സാധിക്കുന്നില്ല. എല്ലാ തത്വങ്ങളും ലംഘിച്ചാണ് മുന്നോട്ട് പോകുന്നതെന്നും രജത് ശര്‍മ പറഞ്ഞു.

ഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നുഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നു

അതേസമയം, ശര്‍മയുടെ രാജിക്ക് പിന്നാലെ സിഇഒ രവി ചോപ്രയും രാജിവച്ചു. ക്രിക്കറ്റ് ഉപദേശക സമിതിയിലെ സുനില്‍ വാല്‍സണും യശ്പാല്‍ ശര്‍മയും രാജികത്ത് നല്‍കി. മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പിന്തുണയിലാണ് രജത് ശര്‍മ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ജെയ്റ്റ്‌ലിയുടെ വിയോഗത്തോടെ ഇദ്ദേഹത്തിന് പിന്തുണ കുറഞ്ഞെന്നാണ് വിവരം.

English summary
After Rajat Sharma's resignation as DDCA president; CEO and CAC also quit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X