Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ പേരും മാറ്റണം: ഖേൽരത്ന വിവാദത്തിൽ ഷമ മുഹമ്മദ്

ദില്ലി: ഖേൽ രത്‌ന പുരസ്കാരം പേര് മാറ്റിയ നീക്കത്തിനെതിരെ കോണ്ഗ്രസ് ദേശീയ വക്താവ് ഷമ മൊഹമ്മദ്. നരേന്ദ്ര മോഡി സ്റ്റേഡിയം എന്നതിന് പകരം ഏതെങ്കിലും കായിക താരത്തിന്റെ പേര് നൽകിയിരുന്നെങ്കിൽ ഖേൽരത്‌ന പുരസ്കാരത്തിന്റ പേര് മാറ്റത്തിൽ വിമർശനം ഉയർന്നുവരില്ലായിരുന്നുവെന്നാണ് ഷമ മുഹമ്മദ് ചൂണ്ടിക്കാണിക്കുന്നത്. അത് ചെയ്യാത്ത പക്ഷം എല്ലാം രാഷ്ട്രീയ പകവീട്ടൽ മാത്രമാണെന്നും ഷമ മൊഹമ്മദ് ട്വിറ്ററിൽ കുറിച്ചു. പ്രതികരിച്ചു. 41 വർഷത്തിന് ശേഷം ഇന്ത്യൻ ടീം ഒളിംമ്പിക്സിൽ വെങ്കലം നേടിയതിന് പിന്നാലെയാണ് മോദി സർക്കാരിന്റെ നീക്കം.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

1

ഒളിംപിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കലം നേടിയ സാഹചര്യം മുതലെടുത്തുകൊണ്ടാണ് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിൻറെ പേരിലാക്കിയിട്ടുള്ളത്. വെള്ളിയാഴ്തയാണ് ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പുറത്തുവരുന്നത്. പൊതുജനങ്ങളുടെ അഭിപ്രായം മാനിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.

2


ജനങ്ങളിൽ നിന്ന് കുറേ കാലമായി ഇത്തരത്തിലൊരു നിർദേശം ലഭിക്കുന്നുണ്ടെന്നും ഇതെല്ലാം കണക്കിലെടുത്താണ് നീക്കമെന്നും മോദി വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തിന് പിന്നാലെ രംഗത്തെത്തിയ കോൺഗ്രസ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൻറെ പേരും മാറ്റണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.

3


2020 ഫെബ്രുവരിയിലാണ് മൊട്ടേര സ്റ്റേഡിയം എന്ന പേരിൽ അറിയപ്പെടുന്ന അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന പ്രധാനമന്ത്രി മോദിയുടെ പേരിൽ പുനർനാമകരണം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പ്രത്യേകതയും ഈ സ്റ്റേഡിയത്തിനുണ്ട്.

4

കായിക ലോകത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ വ്യക്തിയാണ് ഹോക്കി താരമായിരുന്ന ധ്യാൻചന്ദ്. 1926 മുതൽ 1949 വരെയുള്ള കായിക ജീവിതത്തിൽ 1928ലും 1932ലും 1936ലും ധ്യാൻ ചന്ദ് ഇന്ത്യക്ക് വേണ്ടി ഒളിംപിക്സിൽ മെഡലുകൾ നേടിയിരുന്നു. രാജ്യത്തെ പരമോന്നത ബഹുമതി അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്നതാണ് ഉചിതമെന്നും മോദി വിശദീകരിച്ചിട്ടുണ്ട്. രാജ്യത്തെ കായിക ബഹുമതികളുടെ പുനർക്രമീകരിക്കുക എന്ന ആവശ്യത്തിന് വേണ്ടി മാത്രം കേന്ദ്രസർക്കാർ ആറംഗ സമിതിയെ നേരത്തെ നിശ്ചയിച്ചിരുന്നു.

5

മേജർ ധ്യാൻ ചന്ദിൻറെ പേരിലാക്കി പുരസ്ക്കാരം മാറ്റിയതിനെ എതിർക്കുന്നില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം എന്നാൽ ഇത് നരേന്ദ്ര മോദിക്കും ബാധകമല്ലേ എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. കോൺഗ്രസ് നേരത്തെ രാജീവ് ഗാന്ധിയുടെ പേരിലുള്ള രാജീവ് ഗാന്ധി ഖേലോ അഭിയാൻ പദ്ധതി ഖേലോ ഇന്ത്യ എന്ന പേരിലേക്ക് കേന്ദ്രസർക്കാർ മാറ്റിയിരുന്നു.

6

1991-92ൽ കായിക രംഗത്ത് ഏർപ്പെടുത്തിയ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്ക്കാരം മുൻ ലോക ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിനായിരുന്നു ആദ്യം സമ്മാനിച്ചത്. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ നാലു മാസം ബാക്കി നില്ക്കെയാണ് അലഹബാദിലെ രാജ്പുത് കുടുംബത്തിൽ ജനിച്ച മേജർ ധ്യാൻചന്ദിൻറെ പേരിലേക്ക് ഈ പുരസ്കാരം മാറ്റുന്നത്. ഇത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും വിമർശനമുയർന്നിട്ടുണ്ട്. 1991-92ൽ കായിക രംഗത്ത് ഏർപ്പെടുത്തിയ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്ക്കാരം മുൻ ലോക ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിനായിരുന്നു ആദ്യം സമ്മാനിച്ചത്. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ നാലു മാസം ബാക്കി നില്ക്കെയാണ് അലഹബാദിലെ രാജ്പുത് കുടുംബത്തിൽ ജനിച്ച മേജർ ധ്യാൻചന്ദിൻറെ പേരിലേക്ക് ഈ പുരസ്കാരം മാറ്റുന്നത്. ഇത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും വിമർശനമുയർന്നിട്ടുണ്ട്.

7


"ഭാവിയിൽ സ്റ്റേഡിയത്തിന്റെ പേരുകൾ കായികതാരങ്ങളുടെ പേരിലായിരിക്കുമെങ്കിൽ തീർച്ചയായും ഇതിനെ അംഗീകരിക്കാമെന്നാണ് ഖേൽരത്ന പുരസ്കാരത്തിന്റെ പേരുമാറ്റത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ പ്രതികരണം. ഖേൽരത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയ നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ നരേന്ദ്രമോദി സ്റ്റേഡി സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യണമെന്ന അപേക്ഷയുണ്ടെന്നാണ് ശങ്കർ വഖേല ട്വിറ്ററിൽ കുറിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+