തിരികെ തുഗ്ലക് ലൈൻ ബംഗ്ലാവിലേക്ക്, രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരിച്ച് കിട്ടി
ന്യൂ ഡല്‍ഹി: എംപി സ്ഥാനത്ത് വീണ്ടും എത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് തുഗ്ലക് ലൈനിലെ ഔദ്യോഗിക ബംഗ്ലാവ് തിരിച്ച് കിട്ടി. മോദി സര്‍നെയിം കേസില്‍ രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് 12, തുഗ്ലക് ലൈന്‍ ബംഗ്ലാവ് ഒഴിയേണ്ടി വന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം കേസിലെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ കിട്ടി. ഇന്നലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിച്ച് കൊണ്ടുളള വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനം വൈകുന്നതിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കിയുളള കോടതി വിധി വന്നതിന് പിന്നാലെ ഒട്ടും വൈകാതെ തന്നെ അയോഗ്യനാക്കിക്കൊണ്ടുളള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു. ഈ തിടുക്കം എംപി സ്ഥാനം തിരിച്ച് നല്‍കുന്നതിലില്ല എന്നായിരുന്നു ആരോപണം. കേന്ദ്ര സര്‍ക്കാരിന് എതിരെയുളള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത് തടയുന്നതിന് വേണ്ടിയാണ് വിജ്ഞാപനം വൈകിപ്പിക്കുന്നത് എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഇന്നലെ രാവിലെ വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തി. വലിയ സ്വീകരമാണ് കോണ്‍ഗ്രസ് എംപിമാര്‍ രാഹുലിന് നല്‍കിയത്. എംപി സ്ഥാനത്ത് തിരിച്ച് എത്തുമ്പോള്‍ നേരത്തെ രാഹുല്‍ താമസിച്ചിരുന്ന തുഗ്ലക് ലൈനിലെ ബംഗ്ലാവ് തന്നെ കിട്ടും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അത് പ്രകാരം ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് ഇതേ ബംഗ്ലാവ് തന്നെ അനുവദിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications