Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനം വൈകുന്നേരത്തോടെ; നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച ജോതി രാദിത്യ സിന്ധ്യ ബിജെപിയിലേക്ക്. സിന്ധ്യ ഇന്ന് വൈകുന്നേരം ആറ് മണിക്ക് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ജ്യോതി രാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുകയാണെന്നും പിന്നാലെ ബിജെപിയില്‍ ചേരുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ മുതല്‍ ഉണ്ടായിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കുടികാഴ്ച്ച നടത്തിയ ശേഷമായിരുന്നു ജ്യോതി രാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.

സിന്ധ്യ രാജി വെച്ചതിന് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയിരുന്നു. സിന്ധ്യ ജനങ്ങളുടെ ജനങ്ങളുടെ വിശ്വാസത്തേയും പ്രത്യയശാസ്ത്രത്തേയും വഞ്ചിക്കുകയാണ് ചെയ്തത്. അധികാരം ഇല്ലാതെ ജിവിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഇതിലും മികച്ച ഇടം കിട്ടിയാല്‍ അവര്‍ അങ്ങോട്ടേക്ക്് ചായും. അശോക് ഗെഹ്ലോട്ട് വിമര്‍ശിച്ചു.

scindia

ഏറെനാളായി മധ്യപ്രദേശ് കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി കമല്‍ നാഥും സിന്ധ്യയും തമ്മിലുള്ള അധികാര തര്‍ക്കം തന്നെ ആയിരുന്നു ഇതിന് കാരണം. ഏറ്റവും ഒടുവില്‍ സിന്ധ്യ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിലും സമവായത്തിന് കമല്‍നാഥ് തയ്യാറായിരുന്നില്ല. പിന്നാലെയാണ് സിന്ധ്യ സ്വന്തം തട്ടകത്തിലെ എംഎല്‍എമാരേയും കൂട്ടി രാജി വെച്ചിരിക്കുന്നത്.

തിങ്കളാഴ്ച്ചയായിരുന്നു സിന്ധ്യ അനുകൂലികളായ 17 എംഎല്‍എമാര്‍ ബാംഗ്‌ളൂരുവിലേക്ക് കടന്നത്. സിന്ധ്യ നേരത്തെ ദില്ലിയിലേക്ക് പോയിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോവുകയാണെന്ന അഭ്യൂഹം ശക്തിപ്പെടുന്നത്.

ജോതി രാദിത്യ സിന്ധ്യ രാജി വെച്ചതല്ല. തങ്ങള്‍ പുറത്താക്കിയതാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിന്ധ്യയെ പുറത്താക്കിയെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്നും സിന്ധ്യയോടൊപ്പം ആറു മന്ത്രിമാര്‍ ഉള്‍പ്പെടെ 19 എംഎല്‍എ മാരായിരുന്നു രാജി വെച്ചത്. പിന്നാലെ ഒരു എംഎല്‍എ കൂടി രാജി വെച്ചിരുന്നു. ഇതോടെ രാജി വെച്ച എം.എല്‍എമാരുടെ എണ്ണം 20 ആയി. ബിസാഹു ലാല്‍ സാഹുവാണ് രാജി വെച്ചത്. പിന്നാലെ ഇദ്ദേഹം ബിജെപിയില്‍ ചേരുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാന്റെ സാന്നിധ്യത്തിലായിരുന്നും ലാല്‍ സാഹുവിന്റെ ബിജെപി പ്രവേശനം.

വരിനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എംമാര്‍ രാജിവെക്കുമെന്നും കമല്‍നാഥിന്റെ കിഴിലുള്ള ഭരണത്തില്‍ എല്ലാവരും മടുത്തിരിക്കുകയാണെന്നും ലാല്‍ സാഹു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+