500 രൂപാ നോട്ടുകള്‍ പിന്‍വലിക്കുമോ..? തിരിച്ചെത്തുമോ 1000 രൂപാ നോട്ട്; സര്‍ക്കാര്‍ പറയുന്നതിങ്ങനെ
പിന്‍വലിച്ച 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയ പരിധി സെപ്തംബര്‍ 30 ന് അവസാനിക്കാനിരിക്കുകയാണ്. ഈ കാലാവധി ഇനി നീട്ടി നല്‍കില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ റിസര്‍വ് ബാങ്ക് 500 രൂപ നോട്ടുകളും പിന്‍വലിച്ചേക്കും എന്ന തരത്തില്‍ വലിയ പ്രചരണമാണ് ഉണ്ടായിരുന്നത്. നിലവില്‍ രാജ്യത്ത് പ്രചാരത്തിലുള്ള ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ട് 500 രൂപയാണ്.
2016 ലെ നോട്ടുനിരോധനത്തിന് പിന്നാലെയാണ് പുതിയ 2000, 500 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. ഇതില്‍ 2000 രൂപാ നോട്ടിന്റെ അച്ചടി 2018 ഓടെ തന്നെ റിസര്‍വ് ബാങ്ക് നിര്‍ത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വര്‍ഷം മേയ് മാസത്തില്‍ 2000 രൂപാ നോട്ടുകളുടെ സാധുത റിസര്‍വ് ബാങ്ക് റദ്ദാക്കിയത്. 2000 രൂപാ നോട്ടുകള്‍ കൈയിലുള്ള ജനങ്ങള്‍ക്ക് അത് മാറ്റിയെടുക്കാന്‍ സെപ്തംബര്‍ 30 വരെ അവസരവും നല്‍കിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. നേരത്തെ റിസര്‍വ് ബാങ്ക് തന്നെ ഈ പ്രചരണം തള്ളിയിരുന്നു. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 500 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ യാതൊരു പദ്ധതിയും ഇപ്പോഴില്ല എന്നാണ് ധനമന്ത്രാലയം കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചിരിക്കുന്നത്.
അതോടൊപ്പം 1000 രൂപാ നോട്ടുകള്‍ തിരിച്ചു വന്നേക്കും എന്ന പ്രചരണവും സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍, 500 രൂപ നോട്ടുകള്‍ റദ്ദാക്കുന്നതിനെ കുറിച്ചും 1000 രൂപാ നോട്ട് പുനരവതരിപ്പിക്കുന്നതിനെ കുറിച്ചും ധനമന്ത്രാലയത്തോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ധനകാര്യമന്ത്രാലയം കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തുടനീളം മറ്റ് മൂല്യങ്ങളുള്ള നോട്ടുകളുടെ മതിയായ ശേഖരം ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വിപണിയിലെ 500 രൂപാ നോട്ടുകളുടെ വ്യാപനം റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. കള്ളപ്പണം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നോട്ടുകള്‍ പിന്‍വലിക്കുന്നത് പോലുള്ള നടപടികളിലേക്ക് റിസര്‍വ് ബാങ്ക് കടക്കുന്നത്. അതിനാല്‍ തന്നെ 500 രൂപാ നോട്ടിന്റെ ഭാവി ഇത് കൂടി കണക്കിലെടുത്താകും.
എന്തായാലും നിലവില്‍ 500 രൂപാ നോട്ട് പിന്‍വലിക്കാനുള്ള സാഹചര്യമില്ല എന്നാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അസന്നിഗ്ധമായി വ്യക്തമാക്കുന്നത്. 2016 ലെ നോട്ടുനിരോധനത്തിന് പിന്നാലെയാണ് പുതിയ 500 രൂപാ നോട്ട് വിപണിയിലെത്തിയത്. ഇതിന് മുന്‍പ് 1000 രൂപയായിരുന്നു രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications