കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ പ്രതികാരം? പ്രണബിനെ ഇഫ്താറിന് ക്ഷണിച്ചില്ല, ആര്‍എസ്എസ് സന്ദര്‍ശനം തിരിച്ചടി!!

രാഹുലിന്റെ ഇഫ്താര്‍ പാര്‍ട്ടിയില്‍ പ്രണബിന് ക്ഷണമില്ല

Google Oneindia Malayalam News

ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനം രാജ്യത്തൊട്ടാകെ വന്‍ വിവാദമുണ്ടാക്കിയ കാര്യമാണ്. മതനിരപേക്ഷിവാദികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒന്നടങ്കം പ്രണബിന്റെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഈ വിഷയത്തില്‍ കടുത്ത എതിര്‍പ്പുമുണ്ടായിരുന്നു. ഇപ്പോഴിതാ അത് പരസ്യമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി തന്റെ ഇഫ്താര്‍ ചടങ്ങിലേക്ക് പ്രണബിനെ ക്ഷണിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 13നാണ് രാഹുല്‍ ഇഫ്താര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.

ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തത് കൊണ്ട് പ്രണബിനെ വിളിക്കേണ്ടതില്ലെന്നാണ് രാഹുല്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രാജ്യത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന ഇഫ്താറാണിത്. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെയും അരവിന്ദ് കെജ്‌രിവാളിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ പ്രണബിനെ വിളിക്കാത്തതില്‍ ചില നേതാക്കള്‍ എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിക്ക് മേല്‍ വളരുന്നു

പാര്‍ട്ടിക്ക് മേല്‍ വളരുന്നു

പ്രണബ് കോണ്‍ഗ്രസിനും മുകളില്‍ വളരാന്‍ ശ്രമിക്കുന്നുവെന്ന പരാതി രാഹുലിനുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനാണ് രാഹുല്‍ ശ്രമിക്കുന്നത്. രാഹുലിന്റെ നേതൃപാടവത്തില്‍ പ്രണബിനും എതിര്‍പ്പുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നമാണ് ഇപ്പോള്‍ ഇഫ്താര്‍ പാര്‍ട്ടിയിലെത്തി നില്‍ക്കുന്നത്. അതേസമയം എന്തുകൊണ്ടാണ് പ്രണബിനെ ഇഫ്താര്‍ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്ന് രാഹുല്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. ദില്ലിയിലെ താജ് ഹോട്ടലിലാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.

പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും

പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും

രാഹുലിന്റെ ഇഫ്താര്‍ വളരെയേറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ളതാണ്. പ്രതിപക്ഷ നേതാക്കളെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. നേരത്തെ 2015ലും കോണ്‍ഗ്രസ് ഇത്തരമൊരു ഇഫ്താര്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ ഇത്തവണ ഇഫ്താര്‍ ചടങ്ങുകള്‍ സംഘടിപ്പിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് തിടുക്കത്തില്‍ ഇഫ്താര്‍ നടത്താന്‍ തീരുമാനിച്ചത്. മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളെ വിളിച്ചിട്ടും പ്രണബിനെ വിളിക്കാതിരുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.

ആര്‍എസ്എസ് സന്ദര്‍ശനം

ആര്‍എസ്എസ് സന്ദര്‍ശനം

ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനമാണ് പ്രണബിനെ ഇഫ്താറിന് ക്ഷണിക്കാതിരുന്നതെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ മതേതര മുഖത്തിന് മങ്ങലേല്‍പ്പിച്ച പ്രണബിനെ ഇഫ്താര്‍ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ സൂചിപ്പിക്കുന്നു. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതാക്കളെ ബോധിപ്പിക്കുകയും ചെയ്തു. സോണിയാ ഗാന്ധിക്കും എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കെജ്‌രിവാളിന് തിരക്കുള്ളത് കൊണ്ട് അദ്ദേഹത്തെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.

ശിവസേനയുടെ ആരോപണം

ശിവസേനയുടെ ആരോപണം

പ്രണബ് ബിജെപിയും ആര്‍എസ്എസുമായി കൂടുതല്‍ അടുക്കുന്നുണ്ടെന്ന് രാഹുലിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന് പ്രണബുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ആര്‍എസ്എസ് പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുമെന്ന് കഴിഞ്ഞ ദിവസം ശിവസേന പറഞ്ഞിരുന്നു. ഇത് രാഹുലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രി പദത്തില്‍ രാഹുലിന് താല്‍പര്യമുണ്ട്. അത് പ്രണബ് തട്ടിയെടുക്കുമോ എന്ന ഭയം രാഹുലിനുണ്ട്. പ്രണബ് പ്രധാനമന്ത്രിയാണെങ്കില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും പിന്തുണയ്ക്കുമെന്ന സൂചനയുണ്ട്.

രാഹുലിന് ഉപദേശം

രാഹുലിന് ഉപദേശം

പ്രണബുമായി ഇടയേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കള്‍ രാഹുലിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത് പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും ഇവര്‍ പറയുന്നു. അതേസമയം ആര്‍എസ്എസ് ആസ്ഥാനത്ത് പ്രണബ് നടത്തിയ പ്രസംഗം മതേതരത്വത്തെ ഉയര്‍ത്തി പിടിക്കുന്നതാണെന്നും ഇവര്‍ രാഹുലിനോട് പറഞ്ഞിട്ടുണ്ട്. ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തോട് അദ്ദേഹത്തിന് എതിര്‍പ്പുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹത്തെ ഒപ്പം നിര്‍ത്തിയാല്‍ 2019ല്‍ വിജയസാധ്യത കൂടുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. അതേസമയം ഒരു മുന്നറിയിപ്പിന്റെ ഭാഗമായിട്ടാണ് പ്രണബിനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗൗരി ലങ്കേഷ് വധം.... ഹിന്ദു ജനജാഗ്രതി സമിതിക്കും പങ്ക്.... അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍!!ഗൗരി ലങ്കേഷ് വധം.... ഹിന്ദു ജനജാഗ്രതി സമിതിക്കും പങ്ക്.... അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍!!

അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന്റെ ക്രഡിറ്റ് ഏറ്റെടുത്ത് ശോഭ സുരേന്ദ്രൻ.. ഇങ്ങളിത് എന്ത് ബിടലാണ്അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന്റെ ക്രഡിറ്റ് ഏറ്റെടുത്ത് ശോഭ സുരേന്ദ്രൻ.. ഇങ്ങളിത് എന്ത് ബിടലാണ്

English summary
After RSS HQ visit Pranab Mukherjee omitted from Rahul Gandhis Iftar party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X