ജെപി നദ്ദയും മുഖ്യമന്ത്രിമാരും ഇന്ന് അയോധ്യയിൽ, ബാബറിയിലെ സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യം
ന്യൂഡൽഹി: ബി ജെ പി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ ഇന്ന് ഉത്തർപ്രദേശിലെ അയോധ്യ സന്ദർശിക്കും. രാമ ജന്മ ഭൂമി കേസിൽ 2019 - ലെ സുപ്രീംകോടതിയുടെ അതി പ്രധാനം ആയ വിധിക്ക് ശേഷം ആദ്യമായി ആണ് സന്ദർശനം നടത്തുന്നത്.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും ബി ജെ പി അധ്യക്ഷനെ അനുഗമിക്കും.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിർമ്മിച്ച കാശി വിശ്വനാഥ് ധാമിന്റെ ഒന്നാം ഘട്ട ഉദ്ഘാടനത്തിന് മുന്നോടി ആയി ബി ജെ പി അധ്യക്ഷൻ കഴിഞ്ഞ ഞായറാഴ്ച വാരണാസിയിൽ എത്തിയിരുന്നു.
2019 - ജൂണിൽ ആണ് ബി ജെ പി യുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി ജെ പി നദ്ദ നിയമിതൻ ആയത്. പിന്നീട് 2020 - ൽ ജനുവരിയിൽ ബി ജെ പി പാർട്ടിയുടെ ദേശീയ അധ്യക്ഷനായി ജെ പി നദ്ദ ചുമതല ഏറ്റിരുന്നു.

എന്നാൽ, ചൊവ്വാഴ്ച തന്റെ സ്വന്തം പാർലമെന്റ് മണ്ഡലം ആയ വാരണാസിയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. തുടർന്ന് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി കൂടി കാഴ്ച നടത്തി. വാരാണസിയിൽ വെയ്ച്ച് നടത്തിയ കൂടി കാഴ്ച്ചയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ യോഗത്തിന് അധ്യക്ഷത വഹിച്ചിരുന്നു. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും യോഗത്തിൽ അന്ന് പങ്കെടുത്തു.

അതേസമയം, 2019 നവംബർ 9 - ന് രാജ്യം കാത്തിരിക്കുന്ന അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷൻ ആയ അഞ്ച് അംഗ ഭരണ ഘടനാ ബെഞ്ച് ആണ് കേസിൽ വിധി പറഞ്ഞത്. 40 ദിവസം നീണ്ടു നിന്ന തുടർ വാദങ്ങള്‍ക്ക് ശേഷം ആണ് സുപ്രീം കോടതി വിധി പറയുന്നത്. ഈ ദിവസം രാജ്യത്ത് എങ്ങും വന്‍ സുരക്ഷാ സജ്ജീകരണം ആണ് ഒരുക്കിയിരുന്നത്.
Recommended Video

സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് രാം ലല്ലയ്ക്ക് അനുകൂലമായി ഏകകണ്ഠമായി വിധി പുറപ്പെടുവിക്കുകയും 2.7 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മുഴുവൻ തർക്കഭൂമിയും സർക്കാർ രൂപീകരിച്ച ട്രസ്റ്റിന് കൈമാറുമെന്ന് പറയുകയും ചെയ്തു.
2010 - ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യം ആയി വിഭജിച്ചു കൊണ്ട് ഉത്തരവ് ഇട്ടിരുന്നു. എന്നാൽ, ഇത് തെറ്റാണെന്ന് കാണിച്ച് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമ്മിക്കാം. അതേസമയം, മുസ്ലീങ്ങൾക്ക് ആരാധന നടത്താനുള്ള സ്ഥലം അയോധ്യയിൽ തന്നെ അനുവദിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അയോധ്യയിൽ തർക്ക ഭൂമിക്ക് പുറത്തുള്ള സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ നൽകണം. ഇതിനു കേന്ദ്ര സർക്കാർ മുൻ കൈ എടുക്കണം. അലഹാബാദ് ഹൈക്കോടതി വിധിക്ക് എതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതിയുടെ വിധി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അയോധ്യ കേസില്‍ അതി പ്രധാനം ആയ വിധി പ്രസ്താവം നടത്തിയത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നാസര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍.












Click it and Unblock the Notifications