സ്‌കൂള്‍- കോളേജ് പരീക്ഷകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നു
പറ്റ്‌ന: ബീഹാറില്‍ പരീക്ഷകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നു. പരീക്ഷയ്ക്കായുള്ള ഫോറങ്ങല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
ബീഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് പരീക്ഷകളാണ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുക. ഇത് പ്രകാരം നവംബറില്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ മുതല്‍ പുതിയ മാറ്റം നിലവില്‍ വരുത്താനാണ് അധികൃതരുടെ തീരുമാനം.

പരീക്ഷാ ഫോറങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ പകര്‍പ്പുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പിനു തടയാനാകുമെന്നാണ് ബോര്‍ഡിന്റെ കണക്കു കൂട്ടല്‍. ഇതനുസരിച്ച് പരീക്ഷാ ഫോറങ്ങളില്‍, തങ്ങള്‍ക്ക് ആധാര്‍ ഉണ്ടോ എന്ന് രേഖപ്പെടുത്തണം.
കാര്‍ഡ് ഉണ്ടെങ്കില്‍ അതോടൊപ്പം തന്നെ ആധാര്‍ കാര്‍ഡ് നമ്പറും ഉള്‍പ്പെടുത്തണം. ഇനിയും ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ അപേക്ഷ നല്‍കി ഉടന്‍ തന്നെ ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ആനന്ദ് കിഷോര്‍ അറിയിച്ചു.












Click it and Unblock the Notifications