കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ ചൈന കടലില്‍ ചൈനയ്ക്ക് പണികിട്ടിയത് അരുണാചല്‍ പ്രദേശില്‍ ഇന്ത്യയ്ക്ക് ഗുണമോ?

Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശിന്റെ പല ഭാഗങ്ങളും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശ വാദം. പ്രത്യേകിച്ചും തവാങ് മേഖല. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കവും ഉണ്ട്. ഒരിടെ യുദ്ധത്തിലും എത്തി.

Read Also: പിക്കാച്ചു ആണ് താരം!!! പോക്കിമോനോ അതോ പോക്കെമോനോ...? ട്രോളിക്കൊല്ലുന്ന മല്ലൂസ്!!! Read Also: പിക്കാച്ചു ആണ് താരം!!! പോക്കിമോനോ അതോ പോക്കെമോനോ...? ട്രോളിക്കൊല്ലുന്ന മല്ലൂസ്!!!

എന്നാല്‍ ദക്ഷിണ ചൈന കടലിലെ ആധിപത്യം സംബന്ധിച്ച് കഴിഞ്ഞ ദിവസം അന്തര്‍ദേശീയ ട്രൈബ്യൂണല്‍ പുറത്തിറക്കിയ ഉത്തരവ് ചൈനയ്ക്ക് തിരിച്ചടി ആയിരിക്കുകയാണ്. എന്നാല്‍ അത് ദക്ഷിണ ചൈന കടലിന്റെ കാര്യത്തില്‍ മാത്രമല്ല എന്നതാണ് സത്യം.

South China Sea

ദക്ഷിണ ചൈന കടലില്‍ തങ്ങള്‍ക്ക് ചരിത്രപരമായി അവകാശം ഉണ്ടെന്നായിരുന്നു ചൈനയുടെ വാദം. ഇതേ വാദമാണ് അവര്‍ തവാങ്ങിന്റെ കാര്യത്തില്‍ ഇന്ത്യയോടും ഉന്നയിക്കുന്നത്. എന്നാല്‍ കടലിന്റെ കാര്യത്തില്‍ അവര്‍ക്ക് നിയമപരമായ ഒരു തെളിവും ട്രൈബ്യൂണലിന് മുന്നില്‍ ഹാജരാക്കാന്‍ സാധിച്ചില്ല.

അരുണാചല്‍ പ്രദേശിന്റെ കാര്യത്തില്‍ ഒരുപക്ഷേ ചൈന അത്ര തീവ്ര നിലപാട് എടുത്തേയ്ക്കാനിടയില്ല. എന്നാല്‍ ദക്ഷിണ ചൈന കടലിന്റെ കാര്യത്തില്‍ അവര്‍ ഇതുവരെ നിലപാടില്‍ അയവ് വരുത്തിയിട്ടില്ല. ട്രൈബ്യൂണല്‍ വിധി അംഗീകരിയ്ക്കില്ലെന്നാണ് ചൈന പറയുന്നത്. അവരെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ദക്ഷിണ ചൈന കടല്‍.

എന്നാല്‍ ഇന്ത്യയുമായുള്ള തര്‍ക്കത്തില്‍ ചൈന ഒരിയ്ക്കലും ചരിത്രപരമായ അവകാശം എന്ന വാദം ഉന്നയിക്കാനിടയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം തിബത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈനയ്ക്ക് മുന്നില്‍ അത്തരം അവകാശങ്ങളൊന്നും ഇതുവരെ മുന്നോട്ട് വച്ചിട്ടില്ല. ചൈനയും അതുകൊണ്ട് ഇത്തരം ഒരു വാദം ഉന്നയിച്ച് വിവാദത്തിന് നില്‍ക്കില്ലെന്നാണ് സൂചന.

English summary
After SCS ruling, China's Arunachal claims in choppy seas. China will not be able to raise a historical claim on Arunachal Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X