• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നല്ല ഇനം കരിംകോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് ഉണ്ട്.... 2 എണ്ണം എടുക്കട്ടേ ഇമ്രാൻ ചേട്ടാ.. കൂട്ടപ്പൊങ്കാല

ദില്ലി: അപ്രതീക്ഷിതമായി ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പകച്ചിരിക്കുകയാണ് പാകിസ്താന്‍. അതും അതിര്‍ത്തി കടന്ന് ചെന്നാണ് ഇന്ത്യന്‍ വ്യോമസേനയിലെ പുലിക്കുട്ടികള്‍ പുല്‍വാമയിലെ കണക്ക് തീര്‍ത്തത്. ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പൊടി പോലും ബാക്കി വെയ്ക്കാതെ ഇന്ത്യന്‍ സേന എല്ലാ ചുട്ടെരിച്ചത്.

പാകിസ്താന്‍ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയെ വീണ്ടും പ്രകോപിപ്പിക്കുന്ന പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൂണ്ട് വിളയാടുകയാണ് മലയാളികള്‍.

മടയിൽ ചെന്ന് തിരിച്ചടി

മടയിൽ ചെന്ന് തിരിച്ചടി

ഇന്ത്യയുടെ 40 സൈനികരുടെ ജീവനെടുത്ത പാക് ഭീകരവാദികള്‍ക്ക് ഉചിതമായ മറുപടിയാണ് മിന്നലാക്രമണത്തിലൂടെ വ്യോമസേന നല്‍കിയിരിക്കുന്നത്. നൂറ് കണക്കിന് തീവ്രവാദികളെ അവരുടെ മടയില്‍ ചെന്ന് തീര്‍ത്ത് കളഞ്ഞു ഇന്ത്യന്‍ വ്യോമസേനയിലെ ചുണക്കുട്ടികള്‍.

ഇത് പോര

ഇത് പോര

അക്ഷരാര്‍ത്ഥത്തില്‍ പാകിസ്താനെ വിറപ്പിച്ച നീക്കം. 40 സൈനികരുടെ ജീവത്യാഗത്തിന് ഇതൊന്നും പോരെന്നും ഇനിയും തിരിച്ചടിക്കണം എന്നുമാണ് രാജ്യം ആവശ്യപ്പെടുന്നത്. പാകിസ്താനോട് സൂക്ഷിച്ചിരുന്നോളാന്‍ വ്യോമസേന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഫേസ്ബുക്കിലും ബോംബ്

ഫേസ്ബുക്കിലും ബോംബ്

അതിര്‍ത്തിയിലേക്കാള്‍ വലിയ ബോംബും മിസൈലുകളുമാണ് മലയാളികള്‍ പാക് പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മിന്നലാക്രമണത്തിന് ശേഷവും പലര്‍ക്കും പാകിസ്താനോടുളള കലിപ്പ് തിര്‍ന്നിട്ടില്ല. ചില രസകരമായ പ്രതികരണങ്ങള്‍ വായിക്കാം:

ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂന്തോട്ടം നീ തന്നു.

ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂന്തോട്ടം നീ തന്നു.

* പാകിസ്ഥാൻ ഉറങ്ങി ഉണർന്നപ്പോൾ പുതിയതായി 3 മൈതാനങ്ങൾ .. ഇമ്രന് ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ചുണക്കുട്ടികൾ 21 മിനുട്ട് കൊണ്ട് പണിതത്.

* ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂന്തോട്ടം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനിൽ നിന്നും ഇമ്രാൻ ഖാൻ

2 കരിങ്കോഴി കുഞ്ഞുങ്ങളെ എടുക്കട്ടേ

2 കരിങ്കോഴി കുഞ്ഞുങ്ങളെ എടുക്കട്ടേ

* ഈ അവസരത്തിൽ പറയുന്നത് ശരിയാണോ എന്ന് അറിയില്ലാ... നല്ല ഇനം കരിംകോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് ഉണ്ട്.... 2 എണ്ണം എടുക്കട്ടേ..????

* സംഭവിച്ചതെന്തെന്ന് പാക്കിസ്ഥാൻ തിരിച്ചറിഞ്ഞപ്പോഴേക്ക് തീവ്രവാദികളെ പരലോകത്ത് എത്തിച്ചിട്ട് ഇന്ത്യയിലെത്തി ചായ കുടിച്ച വ്യോമസേനക്ക് ലൈക്കടിക്കാനുള്ള പോസ്റ്റ്

എവിടെ ഒളിച്ചാലും പൊക്കിയിരിക്കും

എവിടെ ഒളിച്ചാലും പൊക്കിയിരിക്കും

* പാക്കിസ്ഥാനിലല്ലാ... നിന്റെയൊക്കെ ഉമ്മാന്റെ ഗർഭപത്രത്തിൽ ഒളിച്ചിരുന്നാലും പൊക്കിയിരിക്കും ഇന്ത്യൻ_ആർമി

* ആദ്യം നീ നിന്‍റെ ഫേസ്ബുക്കിലെ ഈ സൈബര്‍ ആക്രമണത്തിന് എതിരെ വല്ലതും ചെയ്യാന്‍ കഴിയുമോ എന്ന് നോക്ക്... എന്നിട്ടാകാം ഇന്ത്യന്‍ ആര്‍മ്മിക്ക് ഒണ്ടാക്കാന്‍ വരുന്നത്

പിള്ളേര് കേറി പബ്ജി കളിച്ചതാ

പിള്ളേര് കേറി പബ്ജി കളിച്ചതാ

* ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഇന്ത്യയിലെ ആൺപിള്ളേർ ബോറടിച്ചപ്പോ കേറി പബ്‌ജി കളിച്ചതാ എന്ന് പറഞ്ഞേക്ക്.

* 44 ന്റെ 5 ഇരട്ടി ഞങ്ങൾ ഇങ്ങ് എടുത്തിട്ടുണ്ട്.... നിരത്തി കുഴിമാടം കുത്തി വെട്ടി മൂ ടിക്കോ..

* ഇത് ഒരു ചെറിയ ഡോസ് മാത്രം ഇന്ത്യയോട് ചൊറിയുമ്പോൾ നീയും നിന്റെ തീവ്രവാദികളും രണ്ട് വട്ടം ആലോചിച്ചോ

350 കിലോ 1000കിലോയാക്കി തിരിച്ച് തന്നിട്ടുണ്ട്

350 കിലോ 1000കിലോയാക്കി തിരിച്ച് തന്നിട്ടുണ്ട്

* 350 കിലോ തന്നത് 1000കിലോയാക്കി തിരിച്ച് തന്നിട്ടുണ്ട്. സന്തോഷമായില്ല ഇനി വേണമെങ്കിൽ പറഞ്ഞാമതി ഇഷ്ടം പോലെ തരാം.

* അതേ Imran Khan ശവത്തിൽ കുത്തുവാന്ന് വിചാരിക്കരുത്... കരിംകോഴി കുഞ്ഞുങ്ങൾ 95% വിലക്കുറവിൽ

If you are bad... I'm Your Dad

If you are bad... I'm Your Dad

* ഇന്ത്യ വിഭജിച്ചാണ് പാകിസ്ഥാൻ ഉണ്ടായത് ...അല്ലാതെ പാകിസ്ഥാൻ വിഭജിച്ചല്ല ഇന്ത്യ ഉണ്ടായത് ..If you are bad... I'm Your Dad എന്ന് ഇന്ത്യൻ അയർഫോഴ്‌സ്‌

* നിന്നോടൊക്കെ അന്നേ പറഞ്ഞതാ.. ഉണ്ടം പൊരിയെടുത്ത് പിള്ളാരു ക്രിക്കറ്റുകളിക്കുന്നു.. ഇതിപ്പോ, അതിനുപോലും പറ്റാത്ത അവസ്ഥയായി പോയല്ലോ..

ഇതു സാമ്പിൾ വെടിക്കെട്ട്

ഇതു സാമ്പിൾ വെടിക്കെട്ട്

* നുമ്മടെ മുറ്റത്തു വന്നു ഞോണ്ടി പോയപ്പോൾ തന്നെ ഉറപ്പിച്ചതാണ് ഇവന്റെ അണ്ടകടാഹം വരെ വലിച്ചു പിഴുത്തിട്ടെ പിള്ളേര് കളം വിടു എന്ന്.. മുള്ളാൻ പോലും പോലും സമയം കൊടുത്തില്ല.. ഇതു സാമ്പിൾ വെടിക്കെട്ട്.. പൂരം അരങ്ങേറിയാൽ പച്ചകൾ ഓർമായാവും.. സ്കൂളിലെ പിള്ളേർക്ക് ഹിസ്റ്ററി ബുക്കിൽ പഠിക്കേണ്ടി വരും.. പാകിസ്ഥാൻ എന്നൊരു രാജ്യം ഉണ്ടായിരുന്നു എന്ന്..

നീ ചൊറിഞ്ഞു ഞങ്ങൾ മാന്തി

നീ ചൊറിഞ്ഞു ഞങ്ങൾ മാന്തി

* എടാ പൊന്നുമോനെ ഇമ്രാനെ ഇത് ക്രിക്കറ്റ് കളി അല്ല ചങ്കൂറ്റമുള്ള ഇന്ത്യക്കാരാടൊനിന്റെ കളി നീ ചൊറിഞ്ഞു ഞങ്ങൾ മാന്തി

* ഇതിപ്പോ തൃശൂർ പൂരത്തിന് മുൻപുള്ള സാമ്പിൾ വെടികെട്ടായി കണക്കാക്കിയാൽ മതി... പിന്നെയും ചൊറിയാനാണ് പ്ലാനെങ്കിൽ ത്രിശൂർ പൂരത്തിനൊപ്പം ദീപാവലി വെടിക്കെട്ടും കൂടി അങ്ങ് നടത്തും....

ചൈന നിങ്ങളെ തേച്ചതാ

ചൈന നിങ്ങളെ തേച്ചതാ

* ഈ സമയത്ത് പറയുന്നത് ശരി ആണോ എന്നറിയില്ല ... നിങ്ങടെ ഒരു ഡ്രോൺ നുമ്മ വെടിവെച്ചിട്ടുണ്ട് ...!!! എടുത്ത് നോക്കിയപ്പോൾ അതിന് തോട് മാത്ര ഒള്ളൂ .. ചൈന നിങ്ങളെ തേച്ചതാ

* ഒരു തീവ്രവാദിയെയും ബാക്കി വെച്ചേക്കരുത്, ഇനിയൊരു തീവ്രവാദിയും നമ്മുടെ രാജ്യത്തേക്ക് തുറിച്ചു നോക്കരുത്. ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം...

പരിപ്പുവടയും ചായയും കിട്ടിയില്ലേ

പരിപ്പുവടയും ചായയും കിട്ടിയില്ലേ

* ഇമ്രാനെ.. പുൽവാമയിൽ തന്നതിനുള്ള പരിപ്പുവടയും ചായയും കിട്ടിയില്ലേ. ഞങ്ങളോട് ഉണ്ടാക്കാൻ നിന്നാൽ നിനക്കൊക്കെ പിന്നെ ഉണ്ടാക്കാനെ പറ്റില്ല

* മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം ഇന്ത്യയെന്ന വികാരമാണ് ഞങ്ങൾ ഓരോരുത്തരുടേയും ഉള്ളിൽ. തൊട്ട് കളിച്ചാൽ ഇതുപോലെ ചിതറിച്ച് കളയും Mr ഇമ്രാൻ

നീ ആ അതിർത്തിവരെ ഒന്ന്‌ പോയിട്ട് വാ

നീ ആ അതിർത്തിവരെ ഒന്ന്‌ പോയിട്ട് വാ

* ഏ ചെങ്ങായി ആ ചൈനക്കാർ നിങ്ങക്ക് തന്ന ഡ്രോണും യുദ്ധവിമാനവും നമ്മളിവിടെ പിള്ളേർക്ക് കളിക്കാൻ കൊടുക്കുന്ന ബാറ്ററി ഇട്ട് ഉപയോഗിക്കുന്ന കളിക്കോപ്പാണ് . അതൊക്കെ കണ്ടിട്ടാണോ നി ഇന്ത്യക്കെതിരെ തോക്കെടുത്തത്

* മോനെ ഇമ്രാനെ നീ ആ അതിർത്തിവരെ ഒന്ന്‌ പോയിട്ട് വാ അവിടെ വല്ലോം ഉണ്ടോ അതോ പുക മാത്രമേ ഉള്ളോ എന്ന് നോക്കിട്ട് വാ മോനെ കുട്ടാ

ഇന്ത്യയോട് മുട്ടാൻ നിൽക്കല്ലേ

ഇന്ത്യയോട് മുട്ടാൻ നിൽക്കല്ലേ

* ഇന്ത്യയോട് മുട്ടാൻ നിൽക്കല്ലേ..കളി പഠിപ്പിക്കും. 60 വർഷം കൊണ്ട് രാജ്യത്തെ പ്രതിരോധ ശക്തി അഭിമാനമായി വാർത്തെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നന്ദിയോടെ സ്മരിക്കുന്നു

* തരേണ്ടത് ഞങ്ങൾ തിരിച്ചു തന്നു. ഇനി ഇന്ത്യൻ ടീമിനോട് ക്രിക്കറ്റ്‌ കളിക്കണോ വേണ്ടായോ എന്നത് പാകിസ്ഥാൻ തീരുമാനിക്കട്ടെ. ഇതൊക്കെ ചെറുത് മാത്രം.

പിക്ചർ അബി ഭി ബാക്കി ഹെ ഭായ്

പിക്ചർ അബി ഭി ബാക്കി ഹെ ഭായ്

* ഞെട്ടിക്കുന്ന വാർത്ത പുറത്തു വിട്ടു പാകിസ്ഥാൻമാധ്യമങ്ങൾ.. ഇമ്രാൻ ഖാൻ പാക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നു എന്ന്.. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാൻ.

* പിക്ചർ അബി ഭി ബാക്കി ഹെ ഭായ്. 350 കിലോടെ പണി ഇങ്ങോട്ട് തന്നാൽ 1000 കിലോടെ പണി അങ്ങോട്ട് തരും. ഇത് ഇന്ത്യയാണ്.. ഇവിടിങ്ങനാണ്

ചൊറിയാൻ വന്നാൽ തീർത്തു കളയും

ചൊറിയാൻ വന്നാൽ തീർത്തു കളയും

* നമ്മുടെ നാട്ടില് ഒക്കെ ഈ അവസരത്തിൽ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്.... കുറച്ച് കഞ്ഞി എടുക്കട്ടെ ഇമ്രാൻ ചേട്ടാ??

* ഞങ്ങൾ രാഷ്ട്രീയം പറയും ഇന്ത്യക്കാർ ചിലപ്പോൾ മോഡിയെ വരെ ട്രോൾ ചെയ്യും അതൊക്കെ കണ്ടിട്ട് പാകിസ്ഥാൻ നിന്നോ അല്ലെ പുറത്ത് നിന്ന് ഏതെങ്കിലും ഒരു രാജ്യം ഞങ്ങളെ രാജ്യത്തിനു നേർക്ക് ചൊറിയാൻ വന്നാൽ തീർത്തു കളയും ഞങ്ങൾ

English summary
Ponkala in Pak PM Imran Khan's facebook page by Malayalees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X