വിവാഹവേദിയിൽ വരനെ കണ്ടതും വധുവിന് കലിയിളകി; വേദിയിൽ നിന്നും ഇറങ്ങിപ്പോയി; കാരണം കേട്ട് അച്ഛനും ഞെട്ടി
വിവാഹം മുടങ്ങിപ്പോകുന്ന പല വാർത്തകളും നമ്മൾ കേട്ടുകാണും. എന്നാലും എന്തുകൊണ്ടായിരിക്കാം വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പും വിവാഹവേദയിൽ വെച്ചുമൊക്കെ വിവാഹം മുടങ്ങുന്നതെന്ന് നമ്മൾ ആലോചിച്ചിട്ടുമുണ്ടാകും. ഇപ്പോൾ ഇതുപോലെ അവസാന നിമിഷം വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിനെക്കുറിച്ചുള്ള വാർത്തയാണ് വൈറൽ ആവുന്നത്. വിവാഹ വേദയിൽ വെച്ച് വരനെ കണ്ടതും വധു ദേഷ്യപ്പെടുകയും വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു.
സംഭവം നടന്നത് ബീഹാറിലെ ഭഗൽപൂറിലാണ്. വിവാഹത്തിന് മുമ്പുള്ള ചടങ്ങിിൽ വെച്ചാണ് വധു വിവാഹത്തിന് സമ്മതമല്ലെന്ന് പറയുന്നത്. ആജ്തക് റിപ്പോർട്ടനുസരിച്ച് റാസൽപൂർ പോലീസ് പരിധിയിലെ കഹൽഗാവ് സ്വദേശിയായ വധുവിന്റെ വിവാഹം മെയ് 15 ന് (തിങ്കളാഴ്ച) ധനൗരയിലെ വരനുമായി നിശ്ചയിച്ചിരുന്നു.

വിവാഹം നിശ്ചയിച്ച തീയതിയിൽ വരൻ ആഘോഷമായി വധുവിന്റെ വീട്ടിൽ എത്തി. വധൂവരന്മാരെയും വർമല ചടങ്ങിനായി വിവാഹ മണ്ഡപത്തിലേക്ക് കൊണ്ടുവരുന്നത് വരെ എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നു. എന്നാൽ വിവാഹ വേദയിൽ വെച്ച് വരനെ കണ്ടതും വധുവിന് മട്ടുമാറി. വരനെ മാലയിടാനും സിന്ദൂരം ചാർത്താനും വിടാതെ വധു അവിടെ നിന്നും ചാടിയെഴുന്നേറ്റു. വിവാഹത്തിന് സമ്മതമല്ലെന്ന് വധു പറഞ്ഞു. ആരൊക്കെ ശ്രമിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. വിവാഹ വേദയിൽ നിന്ന് ഉടൻ ഇറങ്ങിയ വധു റൂമിലേക്ക് പോയി.
പിന്നീട് എന്തു കൊണ്ടാണ് ഈ വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന് വരൻ വധുവിനോട് ചോദിച്ചപ്പോഴാണ് അവർ കാരണം പറഞ്ഞത്. വരൻ ഇരുണ്ടിട്ടാണെന്നും തന്നെക്കാൾ വയസ്സ് കൂടുതലാണെന്നും ആണ് യുവതി പറഞ്ഞത്. വീട്ടുകാരടക്കം വധുവിനെ അനുനയിപ്പിക്കാൻ എല്ലാവരും ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ വരന്റെ അച്ഛനും പെൺകുട്ടിയെ വിവാഹത്തിന് സമ്മതിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു കാര്യവും ഉണ്ടായില്ല.
മണിക്കൂറുകൾ പ്രേരിപ്പിച്ചിട്ടും വരനെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിനാൽ വധുവിനെ കൂടാതെ വരന് മടങ്ങേണ്ടി വന്നു.
വധുവിന്റെ പിതാവ് തന്റെ മകളുടെ പ്രവൃത്തിയെക്കുറിച്ച് ഒരു സൂചനയും ഇല്ലായിരുന്നു, "എന്തുകൊണ്ടാണ് എന്റെ മകൾ ഇത് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല" എന്ന് ആണ് അച്ഛൻ പ്രതികരിച്ചത്.
അതുപോലെ മറ്റൊരു വധുവും വിവാഹത്തിൽ നിന്നും അവസാന മണിക്കൂറിൽ പിൻമാറിയിരുന്നു. വിവാഹവേദയിൽ വെച്ച് വരൻ പെരുമാറിയ രീതി ഇഷ്ടപ്പെടാത്തത് കൊണ്ടായിരുന്നു വധു വിവാഹത്തിൽ നിന്നും അവസാന മണിക്കൂറിൽ പിന്മാറിയിത്. ഭക്ഷണം കഴിച്ചികൊണ്ടിരിക്കുമ്പോൾ വധുവിന്റെ സുഹൃത്തുക്കൾ തമാശ പറയുകയും വരന് ഇത് ഇഷ്ടമാവാതെ വരികയും ചെയ്യുകയായിരുന്നു. അവരോട് വരൻ പറഞ്ഞ മറുപടി കേട്ട് വധു ഞെട്ടിപ്പോയി.












Click it and Unblock the Notifications