കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന എംപിക്ക് പിന്നാലെ തൃണമൂല്‍ വനിതാ എംപിയും എയര്‍ ഇന്ത്യ വിവാദത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിവസേന എംപി വിവാദത്തിലായതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ എംപി ദോല സെന്നും വിവാദത്തില്‍. എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അവര്‍ 39 മിനിറ്റുനേരം വിമാനം വൈകിപ്പിക്കുന്നതിനിടായെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

എയര്‍ ഇന്ത്യയുടെ ദില്ലിയില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ഓണ്‍ലൈന്‍ സൈറ്റുവഴിയാണ് രാജ്യസഭാ എംപിയായ ദോല ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ദോലയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു ഇവര്‍ക്ക് എമര്‍ജന്‍സി വാതിലിനടുത്താണ് സീറ്റ് ലഭിച്ചത്. എന്നാല്‍, പ്രായമുള്ളവരെ ഇവിടെ ഇരിക്കാന്‍ അനുവദിക്കാറില്ലെന്നും മറ്റൊരു സീറ്റിലിരുത്തണമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചെങ്കിലും ദോല സമ്മതിച്ചില്ല.

dolasen

ദോലയുടെ അമ്മയെ ബിസിനസ് ക്ലാസിലേക്ക് മാറ്റാമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇതിനും ദോല തയ്യാറായില്ല. അമ്മയെ മാറ്റുമ്പോള്‍ തന്നെയും മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തെ ചൊല്ലി ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ വിമാനം വൈകി. വിമാനം വൈകിയതില്‍ തന്നെ കുറ്റപ്പെടുത്തില്ലെന്ന് എഴുതി നല്‍കണമെന്നായി പിന്നീട് അവരുടെ ആവശ്യം. സംഭവം വാര്‍ത്തയായെങ്കിലും എംപി ഇതുവരെ പ്രതികരിച്ചിട്ടില്ല.


English summary
After Sena’s Ravindra Gaikwad, Trinamool MP Dola Sen gets into spat with Air India staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X