കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പുറത്തിറങ്ങാനിരിക്കുന്നത് 52 വീഡിയോകൾ: ബിജെപിയുടെ മോർഫിംഗിനെതിരെ പട്ടേൽ നേതാവ്

Google Oneindia Malayalam News

അഹമ്മദാബാദ്: പാട്ടീദാർ പ്രക്ഷോഭങ്ങളുടെ സൂത്രധാരൻ ഹര്‍ദിക് പട്ടേലിന്റെ പേരിൽ സെക്സ് സിഡി പുറത്തിറങ്ങിയതിന് പിന്നാലെ ബിജെപിയ്ക്കെതിരെ പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി. ബിജെപി മോർഫ് ചെയ്ത വീഡിയോകൾ പുറത്തിറക്കുകയാണെന്നും സമാനമായ 52 വീഡിയോ ക്ലിപ്പുകൾ പുറത്തിറങ്ങാനിരിക്കുന്നുണ്ടെന്നും ഇതിൽ 22 എണ്ണം ഹര്‍ദികിന്റേതും അവശേഷിക്കുന്നത് മറ്റ് പാട്ടീദാർ അനാമത് ആന്ദോളന്‍ സംഘടനാ നേതാക്കളുടേതാണെന്നും പാട്ടീദാര്‍ നേതാവ് അവകാശപ്പെടുന്നു. പാട്ടീദാർ കൺവീനർ ദിനേഷ് ബംഭാനിയയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മൂക്കരിയുമെന്ന് ദീപികയ്ക്ക് ഭീഷണി: ബെന്‍സാലിയുടെ ചിത്രത്തിനെതിരെ കര്‍ണി സേന, സംഘപരിവാറും!!മൂക്കരിയുമെന്ന് ദീപികയ്ക്ക് ഭീഷണി: ബെന്‍സാലിയുടെ ചിത്രത്തിനെതിരെ കര്‍ണി സേന, സംഘപരിവാറും!!

പലിശ വാങ്ങാതെ കടം തരാന്‍ പേടിഎം: ഐസിഐസിഐയും പേടിഎമ്മും കൈകോര്‍ക്കും! യുവാക്കള്‍ക്ക് കിടിലന്‍ ഓഫര്‍പലിശ വാങ്ങാതെ കടം തരാന്‍ പേടിഎം: ഐസിഐസിഐയും പേടിഎമ്മും കൈകോര്‍ക്കും! യുവാക്കള്‍ക്ക് കിടിലന്‍ ഓഫര്‍

മോർഫ് ചെയ്ത് പുറത്തിറക്കുന്ന വീ‍ഡിയോകൾക്ക് ഉത്തരവാദി ബിജെപി സംസ്ഥാന യൂണിറ്റ് തലവൻ ജിത്തു വഘാനിയാണെന്നും പാട്ടീദാര്‍ നേതാവ് ബംഭാനിയ കുറ്റപ്പെടുത്തുവന്നു. ഹർദിക് പട്ടേലും മറ്റൊരു യുവതിയും ഉള്‍പ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഹർദിക് മദ്യപിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഹർദിക് 23 കാരന് ഗേൾഫ്രണ്ട് ഉണ്ടാകാന്‍ പാടില്ലേയെന്ന ചോദ്യവും ഉന്നയിച്ചിരുന്നു.

52 വീഡിയോകൾ

52 വീഡിയോകൾ


ഹർദികിൻറെ പേരിൽ പുറത്തിറങ്ങിയ വീഡിയോകൾക്ക് സമാനമായി ഇനി 52 വീഡിയോകള്‍ പുറത്തിറങ്ങാനുണ്ടെന്നും പാട്ടീദാര്‍ നേതാവ് ദിനേഷ് ആരോപിക്കുന്നു. ഇതിൽ 22 ക്ലിപ്പുകൾ ഹർദികിന്‍റേതാണെന്നും അവശേഷിക്കുന്നവ ഗുജറാത്തിലെ പാട്ടീദാർ അനാമത് ആന്ദോളൻ നേതാക്കളുടേതാണെന്നും പാട്ടീദാർ നേതാവ് ആരോപിക്കുന്നു. വാർത്താ സമ്മേളനത്തിലാണ് പാട്ടീദാർ നേതാവ് ദിനേഷ് ബംഭാനിയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 പട്ടേല്‍ നേതാവ് തിരിഞ്ഞു കൊത്തുന്നു

പട്ടേല്‍ നേതാവ് തിരിഞ്ഞു കൊത്തുന്നു

പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ സ്ഥാപകാംഗമായിരുന്ന ചിരാഗ് പട്ടേലിനെ നേരത്തെ ബിജെപി പാര്‍ട്ടിയില്‍ ചേരു‍ന്നതിനായി ക്ഷണിച്ചിരുന്നു. പാട്ടീദാര്‍ സംവരണം ആവശ്യപ്പെട്ട് രൂപീകരിച്ച സംഘടനയെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വേണ്ടി ചിരാഗ് പട്ടേല്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാരോപിച്ച് സംഘടനയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ചിരാഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഹര്‍ദികിനെതിരെയും ചിരാഗ് പട്ടേല്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ 14 ശതമാനത്തോളം വരുന്ന പാട്ടീദാര്‍ സമുദായവും ബിജെപിയെയാണ് പിന്തുണയ്ക്കുകയെന്നും ചിരാഗ് പറയുന്നു.

ഉപ മുഖ്യമന്ത്രി പാട്ടീദാര്‍ നേതാക്കള്‍ക്കെതിരെ

ഉപ മുഖ്യമന്ത്രി പാട്ടീദാര്‍ നേതാക്കള്‍ക്കെതിരെ

52 സി‍ഡികള്‍ ഇനിയും പുറത്തിറങ്ങാനുണ്ടെന്ന പാട്ടീദാർ നേതാവ് ദിനേഷ് ബംഭാരിയയുടെ പ്രസ്താവനയ്ക്കെതിരെ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ രംഗത്തെിയിരുന്നു. പാട്ടീദാര്‍ നേതാക്കള്‍ക്ക് ഇക്കാര്യങ്ങള്‍ക്ക് അറിയാമെങ്കിൽ സംഘടനക്കുള്ളിലുള്ളവര്‍ തന്നെയാണ് ഇവ തയ്യാറക്കിയതെന്നും പട്ടേൽ ആരോപിക്കുന്നു. ഇത് സംഘടനക്കുള്ളിലെ ആഭ്യന്തര പ്രശ്നമാണെന്നും പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.

വീഡ‍ിയോ വെല്ലുവിളിയോ

വീഡ‍ിയോ വെല്ലുവിളിയോ

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹര്‍ദികും ഒരു യുവതിയും ഉള്‍പ്പെട്ട സെക്സ് വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിര‍ഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി ബിജെപിയാണ് വീഡിയോ പുറത്തിറക്കിയതെന്നാണ് ഹര്‍ദിക് അവകാശപ്പെടുന്നത്. ഇതുകൊണ്ട് തന്നെ തകര്‍ക്കാനോ ബ്ലാക്ക്മെയില്‍ ചെയ്യാനോ ശ്രമിക്കേണ്ടെന്നും ഹര്‍ദിക് ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ തന്നെ തകര്‍ക്കാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പും പാട്ടീദാര്‍ യുവനേതാവ് നല്‍കുന്നുണ്ട്.

ബിജെപിയ്ക്കെതിരെ

ബിജെപിയ്ക്കെതിരെ

അധികാരത്തിലിരിക്കുന്ന പാര്‍ട്ടി തന്‍റെ മോര്‍ഫ് ചെയ്ത വീഡിയോയാണ് പുറത്തുവിട്ടിട്ടുള്ളത്. താനും താന്‍ വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയും ഹോട്ടല്‍ മുറിയിലുള്ള ദൃശ്യങ്ങളാണ് സ്റ്റിംഗ് ഓപ്പറേഷന്‍ വഴി സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഹര്‍ദിക് പറയുന്നു. തന്നോട് സാമ്യമുള്ള മറ്റൊരു വ്യക്തിയെ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളതെന്നും ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു നല്‍കിയെന്നും ഹര്‍ദിക് കുട്ടിച്ചേര്‍ത്തു.

ഗേള്‍ഫ്രണ്ടുണ്ടാവുന്നത് തെറ്റോ??

ഗേള്‍ഫ്രണ്ടുണ്ടാവുന്നത് തെറ്റോ??

23 കാരനായ തനിക്ക് പെണ്‍സുഹൃത്തുക്കള്‍ ഉണ്ടായിക്കൂടേ എന്ന് ചോദിക്കുന്ന ഹര്‍ദിക് 50 കാരന് വരെ പെണ്‍സുഹൃത്തുക്കള്‍ ഉണ്ടാകാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് ആയിക്കൂടെന്നും ചോദിക്കുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹര്‍ദികിന്‍റേതെന്ന പേരില്‍ സെക്സ് വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പട്ടേല്‍ പ്രസ്താവനയുമായി രംഗത്തെത്തുന്നത്.

കോണ്‍ഗ്രസും പാട്ടീദാര്‍ സംവരണവും

കോണ്‍ഗ്രസും പാട്ടീദാര്‍ സംവരണവും

പാട്ടീദാര്‍ സമുദായത്തിന്‍റെ സംവരണം സംബന്ധിച്ച കോണ്‍ഗ്രസിന്‍റെ നയങ്ങള്‍ പാട്ടീദാര്‍ സമുദായം അംഗീകരിച്ചെന്ന് ഹര്‍ദിക് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചത് സമുദായത്തിന് ഗുണം ചെയ്യുമെന്നും ഹര്‍ദിക് കുട്ടിച്ചേര്‍ക്കുന്നു. കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ പാട്ടീദാര്‍ സമുദായത്തിലെ ജനങ്ങളോട് താന്‍ നേരിട്ട് ആവശ്യപ്പെടില്ലെന്നും താന്‍ വ്യക്തിപരമായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും വ്യക്തമാക്കി. മറ്റുള്ളവരും ഇത്തരം സമീപനമാണ് സ്വീകരിക്കേണ്ടതെന്നും പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു.

പിന്നില്‍ ബിജെപി തന്നെ

പിന്നില്‍ ബിജെപി തന്നെ

ഹര്‍ദിക് പട്ടേലിനെതിരെ പുറത്തിറക്കിയ സെക്സ് സിഡിയ്ക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. രഹസ്യ സിഡികളുണ്ടാക്കി പുറത്തിറക്കുന്നതില്‍ ബിജെപി കഴിവ് തെളിയിച്ചിട്ടുണ്ടെന്നും യാദവ് പറയുന്നു. ബിജെപിയെക്കൊണ്ടും ജിഎസ്ടിയെക്കൊണ്ടും പൊറുതി മുട്ടിയ ജനങ്ങള്‍ സെകസ് സിഡിയെക്കുറിച്ച് ബോധവാന്മാരല്ലെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു.

 മേവാനിയുടെ പിന്തുണ

മേവാനിയുടെ പിന്തുണ

ലൈംഗികത മൗലികാവകാശമാണെന്ന് ചൂണ്ടിക്കാണിക്കുന്ന യുവ നേതാവ് ജിഗ്നേഷ് മേവാനി സ്വകാര്യത ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ട്വിറ്ററില്‍ കുറിച്ചു. ഹര്‍ദികിന്‍റെ പേരില്‍ പുറത്തിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹര്‍കിനെപ്പോലെ തന്നെ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അടുത്ത കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന പിന്നോക്ക സമുദായ നേതാവ് അല്‍പേഷ് ഠാക്കൂര്‍ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനെ പിന്തുണയ്കകുന്ന യുവനേതാക്കള്‍ കരുത്തു തെളിയിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് ഹര്‍ദികിന്‍റെ പേരില്‍ വീഡിയോ പുറത്തുവരുന്നത്.

English summary
Days after a sex CD allegedly featuring its leader emerged, Hardik Patel's Patidar Anamat Andolan Samiti, or PAAS, on Thursday accused the BJP of commissioning the "morphed video clips" and claimed 52 more similar clips were on their way.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X