Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശന പ്രക്ഷോഭം

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്ഥിതി ചെയ്യുന്ന ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് വനിത സാമൂഹ്യ പ്രവര്‍ത്തകര്‍. ശനി ഷിന്‍ഗ്നാപൂര്‍ ക്ഷേത്ര പ്രവേശന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭൂമാതാ റാണരാഗിണി ബ്രിഗേഡ് എന്ന സംഘടനയാണ് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Trimbakeswara Temple

പ്രക്ഷോഭങ്ങളുടെ ഭാഗമായി ശിവരാത്രി ദിനത്തില്‍ 200 ളദികം സ്ത്രീകളെ ഉള്‍കൊള്ളിച്ച് മാര്‍ച്ച് നടത്തും. വനിത ദിനത്തില്‍ നടത്തുന്ന മാര്‍ച്ചിന് ശേഷം തങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചാല്‍ അത് മുഴുവന്‍ സ്ത്രീ സമൂഹത്തെയും അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന തൃപ്തി ദേശായി പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി നമുക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു. കഴിഞ്ഞ റിപ്ബ്ലിക് ദിനത്തിലാണ് വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ശനി ഷിന്‍ഗ്നാപൂര്‍ ക്ഷേത്രത്തിലേക്ക് വനിത സംഘടന മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+