Get Updates
Get notified of breaking news, exclusive insights, and must-see stories!

സെലിബ്രെറ്റികള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേരുന്നു; ശില്‍പക്കും അസ്വാരിക്കും പിന്നാലെ അര്‍ഷി ഖാനും

Recommended Video

cmsvideo
    സെലിബ്രെറ്റികള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേരുന്നു | Oneindia Malayalam

    മുംബൈ: 2014 തിരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു സെലിബ്രേറ്റികളെ ഇറക്കി തിരഞ്ഞെടുപ്പ് കളം പിടിക്കുക എന്ന തന്ത്രം വ്യാപകമായി നടപ്പിലാക്കിയത്. പാര്‍ട്ടി സ്വാധീനം ശക്തമാല്ലാത്ത മേഖലകളിലടക്കം വിജയം നേടിയെടുക്കാന്‍ സെലിബ്രേറ്റികളുടെ കടന്നുവരവ് 2014 ല്‍ ബിജെപിക്ക് തുണയായി എന്നാണ് വിലയിരുത്തുന്നത്.

    എന്നല്‍ ഇത്തവണ സെലിബ്രേറ്റികളെ ഇറക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസ് ആണെന്നെതാണ് ശ്രദ്ധേയം. മഹാരാഷ്ട്രയിലാണ് പ്രധാനമായും കോണ്‍ഗ്രസ് ഈ തന്ത്രം പയറ്റുന്നത്. ഒരുമാസത്തിനിടെ ബോളിവുഡ് നടിയടക്കം സംസ്ഥാനത്തെ മൂന്ന് സെലിബ്രേറ്റികളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

    അര്‍ഷി ഖാന്‍

    അര്‍ഷി ഖാന്‍

    ബിഗ് ബോസ് താരം ശില്‍പ ഷിന്‍റെ, ബോളിവുഡ് നടി അസ്വാരി ജോഷി എന്നിവര്‍ക്ക് പിന്നാലെയാണ് അര്‍ഷി ഖാന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിഗ് ബോസ് പതിനൊന്നാം പതിപ്പിലെ മത്സരാര്‍ത്ഥിയായിരുന്നു അര്‍ഷി ഖാന്‍റെ ശില്‍പ ഷിന്‍റെയുടെ അടുത്ത സുഹൃത്താണ്.

    സ്വീകരണം

    സ്വീകരണം

    വ്യാഴാച്ച വൈകീട്ട് മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുബൈ കോണ്‍ഗ്രസ് പ്രസിഡന്‍റ് സഞ്ജയ് നിരുപും ചരണ്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് അര്‍ഷി ഖാനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സംസ്ഥാന കോണ്‍ഗ്രസിലെ ഉന്നത ഭാരവാഹിത്വമാണ് അര്‍ഷി ഖാന്‍ ലഭിച്ചിരിക്കുന്ന വാഗ്ദാനമെന്നാണ് സൂചന.

    മികച്ച വിജയം നേടും

    മികച്ച വിജയം നേടും

    വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നും അര്‍ഷി ഖാന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിലൂടെ എനിക്ക് രാജ്യത്തെ മികച്ച രീതിയില്‍ സേവിക്കാന്‍ കഴിയും. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

    ബിഗ് ബോസ്

    ബിഗ് ബോസ്

    ബിഗ് ബോസ് പതിനൊന്നാം പതിപ്പിലേ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അര്‍ഷി ഖാന്‍. 2017 ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുല്‍ തിരഞ്ഞ ടെലിവിഷന്‍ താരങ്ങളില്‍ രണ്ടാമത് അര്‍ഷി ഖാനായിരുന്നു. പാക് ക്രിക്കറ്റ് താരം അഫ്രീദിയുമായുള്ള വിവാദങ്ങളും അവരെ ശ്രദ്ദേയമാക്കി.

    ശില്‍പ ഷിന്‍റ്റെ

    ശില്‍പ ഷിന്‍റ്റെ

    അര്‍ഷി ഖാന്‍റെ അടുത്ത സുഹൃത്തും ബിഗ് ബോസ് താരവുമായ ശില്‍പ ഷിന്‍റ്റെ ഫെബ്രുവരി ആദ്യം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഹിന്ദിയിലെ പ്രമുഖ സീരിയലിലെ നടി കൂടിയാണ് ശില്‍പ. പ്രിയങ്ക ഗാന്ധിയുടെ സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവാണ് തനിക്ക് പ്രചോദനമായതെന്ന് ശില്‍പ അഭിപ്രായപ്പെട്ടിരുന്നു.

    ശില്‍പയുടെ സ്വാധീനം

    ശില്‍പയുടെ സ്വാധീനം

    ഹൈക്കോടതി ജഡ്ജിയായിരുന്ന സത്യദേവ് ഷിന്‍റെയാണ് ശില്‍പയുടെ പിതാവ്. 42 കാരിയായ നടി 1999ലാണ് ടെലിവിഷന്‍ രംഗത്തെത്തിയത്. ബാബി എന്ന സീരിയലൂടെയാണ് ഹിന്ദിയില്‍ ശില്‍പ ഷിന്‍റെ പ്രശസ്തയായ്. അര്‍ഷി ഖാന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ശില്‍പയുടെ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.

    അസ്വാരി ജോഷി

    അസ്വാരി ജോഷി

    വര്‍ഷങ്ങളോളം ബോളിവുഡ് സിനിമാ മേഖലയില്‍ നിറഞ്ഞ് നിന്നിരുന്ന മുതിര്‍ന്ന മറാത്തി നടി അസ്വാരി ജോഷിയും ഫെബ്രുവരി 18 ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി സിനിമേഖലയില്‍നിന്ന് വിട്ടു നിന്നിരുന്ന അസ്വാരി ജോഷി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുകയായിരുന്നു.

    പ്രശ്നങ്ങള്‍ പരിഹരിക്കാന്‍

    പ്രശ്നങ്ങള്‍ പരിഹരിക്കാന്‍

    സാധാരക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുവെന്ന് അസ്വാരി ജോഷി അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കരുത്തു പകരം. രാജ്യത്ത് പ്രതിപക്ഷസഖ്യത്തിന്‍റെ നേതൃസ്ഥാനം കോണ്‍ഗ്രസിന് തന്നെയാണെന്നും അസ്വാരി ജോഷി അഭിപ്രായപ്പെട്ടു

    സംഘര്‍ഷം രൂക്ഷമായത്

    സംഘര്‍ഷം രൂക്ഷമായത്

    പാര്‍ട്ടിയില്‍ ചേര്‍ന്ന് അസ്വാരി ജോഷിക്ക് മൂബൈയില്‍ വലിയ സ്വീകരണം ഒരുക്കുമെന്ന കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായത് ഇതോടെ പരിപാടി മാറ്റിവെക്കുകായിരുന്നു.

     മൂവര്‍ക്കും

    മൂവര്‍ക്കും

    അടുത്ത ദിവസം തന്നെ മൂവര്‍ക്കും കോണ്‍ഗ്രസ് സ്വീകരണം ഒരുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിനിമാ രംഗത്ത് നിറഞ്ഞ് നിന്നിരുന്ന അസ്വാരി ജോഷിയുടെ കടന്നുവര് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

    മത്സരിക്കുമോ

    മത്സരിക്കുമോ

    ഷിന്‍റേയും അസ്വാരി ജോഷിയും അര്‍ഷിഖാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യമാണ് ഏവരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്. ഷിന്‍റേയെ മത്സരിപ്പിക്കുന്ന കാര്യ പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.

    എന്‍സിപി-കോണ്‍ഗ്രസ്

    എന്‍സിപി-കോണ്‍ഗ്രസ്

    മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 25 സീറ്റിലാണ് സഖ്യം ഇത്തവണ വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ 24 സീറ്റായിരുന്നു മഹാരാഷ്ട്രയില്‍ എന്‍ഡിഎ നേടിയത്. അന്ന് യുപിഎ സഖ്യം സ്വന്തമാക്കിയത് 4 സീറ്റ് മാത്രമായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+