കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യയ്ക്ക് ശിവസേനപ്പേടി!! സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആവശ്യം

Google Oneindia Malayalam News

ദില്ലി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദിന്റെ ഭീഷണിയ്ക്ക് വിമാനത്താവളങ്ങളില്‍ സുരക്ഷ ഉയര്‍ത്തണമെന്ന ആവശ്യവുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യാ വിമാനങ്ങളെ മുംബൈയില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന പാര്‍ലമെന്റില്‍ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ എല്ലാ വിമാനത്താവളങ്ങളുടേയും സുരക്ഷ വര്‍ധിപ്പിക്കാനുള്ള എയര്‍ ഇന്ത്യയുടെ ആവശ്യം.

രവീന്ദ്ര ഗെയ്ക്ക് വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് പിന്‍വലിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്ര ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു വ്യാഴാഴ്ച ലോക് സഭയില്‍ വ്യക്തമാക്കിയത് ബഹളത്തിനിടയാക്കിയിരുന്നു. 60 കാരനായ എയര്‍ ഇന്ത്യ ജീവനക്കാരനെ ഗെയ്ക്ക് വാദ് ചെരിപ്പുകൊണ്ടടിച്ച നടപടിയെ തുടര്‍ന്നായിരുന്നു എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സ്വകാര്യ വിമാനകമ്പനികള്‍ എംപിയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഭീഷണിയ്ക്ക് ശേഷവും വിലക്ക് നീക്കാന്‍ എയര്‍ ഇന്ത്യ തയ്യാറാവില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

air-india

മാര്‍ച്ച് 23നാണ് സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ചത്. ഇതോടെ ദില്ലിയില്‍ നിന്ന് മുംബൈയിലേക്ക് മടക്ക യാത്രക്കായി ബുക്ക് ചെയ്ത ടിക്കറ്റ് എയര്‍ലൈന്‍സ് റദ്ദാക്കിയിരുന്നു. സംഭവത്തില്‍ ആദ്യം മാപ്പ് പറയാന്‍ തയ്യാറാകാതിരുന്ന ഗെയ്ക്ക് വാദ് പാര്‍ലമെന്റില്‍ പറഞ്ഞു, എന്നാല്‍ എയര്‍ ഇന്ത്യാ ജീവനക്കാരനോട് മാപ്പുചോദിക്കാന്‍ ഗെയ്ക്ക് വാദ് തയ്യാറായിരുന്നില്ല.

English summary
After Shiv Sena MPs were earlier today heard shouting in Parliament that they "won't let airlines fly from Mumbai," Air India has asked for increased security at all airports in Maharashtra, airline sources told ANI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X