കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയെ ഇളക്കി മോദിയുടെ റോഡ് ഷോ! സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ രാഷ്ട്രീയവത്കരിച്ചവര്‍ക്ക് മറുപടി !

ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ അടുത്ത പ്രഭാതം പുലരുന്നതിന് മുമ്പ് തന്നെ ശത്രുക്കളെ തകര്‍ക്കാന്‍ കഴിഞ്ഞെന്ന് മോദി വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

വാരണാസി: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവെ സ്വന്തം മണ്ഡലമായ വാരണാസിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്.

റോഡ്‌ഷോയ്ക്കിടെ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയ്ക്ക് മുന്നില്‍ മോദി ആദരാഞ്ജലി അര്‍പ്പിച്ചു. കാലഭൈരവ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയാണ് റോഡ് ഷോ അവസാനിപ്പിച്ചത്. ആയിരക്കണക്കിന് ആളുകളാണ് മോദിയെ കാണാന്‍ എത്തിയത്. ഹര്‍ഹര്‍ മോദി എന്ന് വിളിച്ചു കൊണ്ട് പുഷ്പ വൃഷ്ടിയുമായാണ് റോഡ് ഷോയ്ക്ക് സ്വീകരണം നല്‍കിയത്.

narendra modi

റോഡ്ഷോ ഭഡെയ്നിയിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന്‍റെയും സമാജ് വാദി പാര്‍ട്ടിയുടെയും അണികള്‍ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും പിന്തുണ അറിയിച്ച് മുദ്രാവാക്യം വിളിച്ചു.

റോഡ്‌ഷോയ്ക്ക് ശേഷം ജൗന്‍പൂറില്‍ നടത്തിയ റാലിയില്‍ മോദി സംസാരിച്ചു. ജൗന്‍പൂരിന്റെ ഗര്‍ഭത്തിലാണ് ചരിത്രം സൃഷ്ടിക്കപ്പെട്ടതെന്നും അതിനാല്‍ ജൗന്‍പൂരിനെ ആദരിക്കുന്നതായും മോദി പറഞ്ഞു. ത്യാഗത്തിന്റെ മണ്ണാണ് ജൗന്‍പൂരെന്ന് മോദി പറഞ്ഞു.

പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ വിമര്‍ശിച്ചവര്‍ക്ക് മോദി മറുപടി നല്‍കി. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ അടുത്ത പ്രഭാതം പുലരുന്നതിന് മുമ്പ് തന്നെ ശത്രുക്കളെ തകര്‍ക്കാന്‍ കഴിഞ്ഞെന്ന് മോദി വ്യക്തമാക്കി.

ഓരോ മിനിട്ടും വിദഗ്ധ പദ്ധതിപ്രകാരമാണ് നടപ്പാക്കിയതെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ ധീരമായ നടപടി ആയിരുന്നു ഇതെന്നും മോദി വ്യക്തമാക്കി. ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമ്പോള്‍ ചിലര്‍ മാത്രം ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും മോദി. ഇത്തരക്കാരോട് മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ജൗന്‍പൂരിലെ അമ്മമാരെ കാണാന്‍ പറയുകയാണെന്നും മോദി പറയുന്നു.

വാഗ്ദാനം ചെയ്തത് പോലെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും കോണ്‍ഗ്രസുമൊക്കെ തുടച്ച് നീക്കപ്പെടുമെന്നും ബിജെപി വിജയിക്കുമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ ബിജെപിക്ക് ഭൂരിപക്ഷം നല്‍കുമെന്നും മോദി പറഞ്ഞു.

English summary
After massive roadshow in Varanasi, Prime Minister Narendra Modi addresses an election rally in Uttar Pradesh’s Jaunpur on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X