കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കാന്‍ ബെംഗളൂര്‍ സെന്‍ട്രല്‍ തിരഞ്ഞെടുത്തതിന് പിന്നില്‍.. പ്രകാശ് രാജ് വെളിപ്പെടുത്തുന്നു

  • By
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തര വിമര്‍ശകനാണ് നടന്‍ പ്രകാശ്. വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്ന് തുറന്നടിച്ച താരം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കഴിഞ്ഞു. ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്.

അങ്കത്തട്ടില്‍ ഇറങ്ങുന്ന നടന് പിന്തുണയുമായി ആംആദ്മി പാര്‍ട്ടിയും ടിആര്‍എസും രംഗത്തെത്തിയിട്ടുണ്ട്. ഇനി അദ്ദേഹത്തെ കോണ്‍ഗ്രസും ജെഡിഎസും പിന്തുണയ്ക്കുമോയെന്നാണ് അറിയേണ്ടത്.അതേസമയം തന്‍റെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടന്‍. ദേശീയ മാധ്യമമായ ദി പ്രിന്‍റിലാണ് എന്തുകൊണ്ട് ബെംഗളൂരു സെന്‍ട്രല്‍ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.

 തിരഞ്ഞെടുപ്പ് ഒരുക്കം

തിരഞ്ഞെടുപ്പ് ഒരുക്കം

ബെംഗളൂരുവിലെ യുവി മാളിന് സമീപത്തുള്ള ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ പ്രകാശ് രാജ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ്. ആംആദ്മി പാര്‍ട്ടി വളന്‍റിയര്‍മാര്‍ അദ്ദേഹത്തിന് വേണ്ടി രാപകല്‍ ഇല്ലാതെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.

 വെറുപ്പിന്‍റെ രാഷ്ട്രീയം

വെറുപ്പിന്‍റെ രാഷ്ട്രീയം

തനിക്ക് വേണ്ടി ആപ്പിന്‍റെ വൊളന്‍റിയര്‍മാര്‍ പ്രവര്‍ത്തിക്കുകയാണ്. വെറുപ്പിന്‍റെ രാഷ്ട്രീയം പടര്‍ത്തുന്ന ബിജെപിയെ ഇല്ലാതാക്കാന്‍ തനിക്ക് ഒറ്റയ്ക്ക് സാധിക്കില്ല, പ്രകാശ് രാജ് പറഞ്ഞു.

 ആപ്പിന്‍റെ പിന്തുണ

ആപ്പിന്‍റെ പിന്തുണ

ജനവരി 1 നാണ് പ്രകാശ് രാജ് തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ജനവരി 10 ന് നടനുമായുള്ള കൂടിക്കാഴ്ചയില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ അദ്ദേഹത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചു.

 പാര്‍ട്ടിയുടെ ഭാഗമാകില്ല

പാര്‍ട്ടിയുടെ ഭാഗമാകില്ല

തന്‍റെ രാഷ്ട്രീയം ആപ്പിന്‍റെ രാഷ്ട്രീയവുമായി യോജിക്കുന്നതാണ്, മതേരതരത്വം ഉയര്‍ത്തുന്ന പാര്‍ട്ടികളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ ഒരുക്കമാണ്, പക്ഷേ തങ്ങളുടെ പാര്‍ട്ടിയില്‍ അംഗമാകാന്‍ ആരും തന്നെ ക്ഷണിക്കേണ്ട , നടന്‍ മുന്നറിയിപ്പ് നല്‍കുന്നു.

 ഇന്ത്യ ബിജെപിയുടെ തറവാട് സ്വത്തല്ല

ഇന്ത്യ ബിജെപിയുടെ തറവാട് സ്വത്തല്ല

ആരാണ് നരേന്ദ്ര മോദി? വെറും ആറ് മാസം, അത് കഴിഞ്ഞാല്‍ നരേന്ദ്ര മോദി പിന്നെ വെറും എംപിയാണ്. 50 വര്‍ഷത്തേക്ക് ബിജെപി രാജ്യം ഭരിക്കുമെന്ന് പറയാന്‍ അവരുടെ തറവാട് സ്വത്തല്ല ഇന്ത്യ, ബിജെപിക്കുള്ള മറുപടി ജനങ്ങള്‍ തരും, തങ്ങളെ ആര് ഭരിക്കണമെന്ന് ജനങ്ങള്‍ തിരുമാനിക്കും, അദ്ദേഹം പറഞ്ഞു.

 രാജ്യം പ്രതിസന്ധിയില്‍

രാജ്യം പ്രതിസന്ധിയില്‍

മോദിയോട് തനിക്ക് വ്യക്തി വൈരാഗ്യമില്ല. മോദി അധികാരത്തില്‍ ഏറിയപ്പോള്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ വികലമായ അദ്ദേഹത്തിന്‍റെ ഭരണം രാജ്യത്തെ പ്രതിസന്ധിയിലാക്കി. യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തില്‍ ഏറിയത്.

 തുറന്നടിച്ച് പ്രകാശ് രാജ്

തുറന്നടിച്ച് പ്രകാശ് രാജ്

ഇപ്പോള്‍ യുവാക്കള്‍ക്ക് ജോലി എവിടെ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് ആര് മറുപടി പറയും, നോട്ട് നിരോധനം രാജ്യത്തെ കൊണ്ടെത്തിച്ചത് എവിടേക്കാണ്. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ അത് തെറ്റായ ആശയമാണെന്നല്ല വിമര്‍ശനം ഉയര്‍ന്നത്. മറിച്ച് അത് തെറ്റായ രീതിയില്‍ നടപ്പാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം, പ്രകാശ് രാജ് പറഞ്ഞു.

 ബിജെപിയുടെ മണ്ഡലം

ബിജെപിയുടെ മണ്ഡലം

ബെംഗളൂരു സെന്‍ട്രല്‍ ആണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത മണ്ഡലം. കഴിഞ്ഞ 15 വര്‍ഷം ബിജെപി ഭരിക്കുന്ന മണ്ഡലം മത്സരിക്കാനായി തെരഞ്ഞെടുത്തതിന് പിന്നിലും പ്രകാശ് രാജിന് കാരണങ്ങളുണ്ട്. 2009 മുതല്‍ ബിജെപിയുടെ പിസി മോഹനന്‍ ആണ് ഇവിടുത്തെ എംഎപി.

 കണക്കിലെ കളികള്‍

കണക്കിലെ കളികള്‍

2009 ല്‍ വെറും 35000 വോട്ടുകള്‍ക്കാണ് മോഹനന്‍ മണ്ഡലത്തില്‍ ജയിച്ച് കയറിയത്. അതേസമയം 2014 ല്‍ മോദി തരംഗത്തില്‍ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയെങ്കിലും ഇത്തവണ മണ്ഡലം ബിജെപിക്ക് അത്ര എളുപ്പം നേടാന്‍ ആവില്ലെന്ന് പ്രകാശ് രാജ് കണക്കാക്കുന്നു.

 ഭാഷാ ന്യൂനപക്ഷങ്ങള്‍

ഭാഷാ ന്യൂനപക്ഷങ്ങള്‍

ഭാഷാ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഉള്ള മണ്ഡലമാണ് ബെംഗളൂരു സെന്‍ട്രല്‍. ഇവിടുത്തെ തമിഴ് ജനത അഞ്ചരലക്ഷം വരും. തമിഴ് മാത്രമല്ല, മലയാളികളും കന്നഡക്കാരുമടക്കം ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണിത്.

 മലയാളത്തിനും തമിഴിനും

മലയാളത്തിനും തമിഴിനും

ഒപ്പം 4.5 ലക്ഷം മുസ്ലീങ്ങള്‍, രണ്ട് ലക്ഷം ക്രിസ്ത്യാനികള്‍, ദളിത്, ഹിന്ദു വിഭാഗങ്ങളും ഇവിടെയുണ്ട്. മോദിയുടെ നിരന്തര വിമര്‍ശകനായ , തമിഴ് ജനതയുടെ പ്രീയങ്കരനായ സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലൂടെയും മലയാളികളും പ്രീയപ്പെട്ട താരത്തെ മണ്ഡലം കൈവിടില്ലെന്നും കണക്കാക്കപ്പെടുന്നു.

 കോണ്‍ഗ്രസും ജെഡിഎസും

കോണ്‍ഗ്രസും ജെഡിഎസും

ആം ആദ്മിയും ടിആര്‍എസും പ്രകാശ് രാജിന് പിന്തുണ നല്‍കിയെങ്കിലും കോണ്‍ഗ്രസും ജെഡിഎസും പിന്തുണ പ്രഖ്യാപിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ബെംഗളൂരു സെന്‍ട്രേല്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ളമണ്ഡലമാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ എട്ട് മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും കോണ്‍ഗ്രസ് ആണ് ജയിച്ച് കയറിയത്. അതിനാല്‍ തന്നെ കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കള്‍ പ്രകാശ് രാജിനെ പിന്തുണച്ചാല്‍ അത് പ്രകാശ് രാജിന് ഗുണകരമാകുമെന്നും കണക്കാക്കപെടുന്നുണ്ട്.

English summary
After six months, PM Narendra Modi will be just another MP: Prakash Raj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X