കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുലൈമാനി വധം: അധികാരം ദുരുപയോഗം ചെയ്യരുതെന്ന് യുഎസിനോട് ചൈന, സംഘർഷം രൂക്ഷമാവരുതെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

ബെയ്ജിംഗ്: യുഎസ്- ഇറാൻ സംഘർഷാവസ്ഥ തുടരുന്നതിനിടെ അമേരിക്കയ്ക്ക് നിർദേശവുമായി ചൈന. അധികാരം ദുരുപയോഗം ചെയ്യരുതെന്നും പരിഹാരം ചർച്ചയിലൂടെ കണ്ടെത്തണമെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ്യ് യി നിർദേശിച്ചത്. ശനിയാഴ്ച ഇറാൻ വിദേശകാര്യമന്ത്രിയെ അദ്ദേഹം ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.

 കോട്ടയിലെ കുട്ടികളുടെ മരണം തണുത്ത് വിറങ്ങലിച്ച്: മരണ നിരക്ക് ഉയർന്നത് അധികൃരുടെ അനാസ്ഥ മൂലമെന്ന് കോട്ടയിലെ കുട്ടികളുടെ മരണം തണുത്ത് വിറങ്ങലിച്ച്: മരണ നിരക്ക് ഉയർന്നത് അധികൃരുടെ അനാസ്ഥ മൂലമെന്ന്

അപകടകരമായ യുഎസ് സൈനിക നടപടി അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾ പോലും ലംഘിച്ചുവെന്നും പ്രാദേശീകമായ സംഘർഷം വർധിപ്പിക്കുമെന്നും വാങ് ജവാദ് സരീഫിനോട് പറഞ്ഞു. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ചൈന പ്രസ്തവാന പുറത്തിറക്കിയത്. അന്താരാഷ്ട്ര ബന്ധങ്ങളിൽ സൈന്യത്തെ ഉപയോഗിക്കാനുള്ള നീക്കത്തെ ചൈന ശക്തമായി എതിർത്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗമായ ചൈന ഇറാൻ ഇന്ധനത്തിന്റെ സുപ്രധാന ഉപയോക്താക്കളാണ്.

china-23-150344

യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ റവല്യൂഷണറി ഗാർഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് ഇറാൻ സ്ഥിരീകരിച്ചത്. യുഎസ് ആക്രമണത്തോടെ തന്നെ അമേരിക്കയും ഇറാനും തമ്മിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇതോടെ ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങളാണ് ശാന്തരായിരിക്കാൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടത്. എന്നാൽ കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. യുഎസ് മിസൈൽ ആക്രമണത്തിൽ അദ്ദേഹത്തിന് പുറമേ ഇറാൻ പൌരസേന കമാൻഡറും അഞ്ച് കമാൻഡോകളും കൊല്ലപ്പെട്ടിട്ടുണ്ട്.

English summary
After Soleimani's Death, China Urges US 'Not to Abuse Force', Says It will Aggravate Regional Tensions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X