കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഡിവിയില്‍ വീണ്ടും രാജി, നിധി റസ്ദാന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജി വെച്ചു

Google Oneindia Malayalam News
nidhi razdan

ദില്ലി: എന്‍ഡിടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജി വെച്ച് നിധി റസ്ദാന്‍. അദാനി ഗ്രൂപ്പ് ചാനല്‍ ഏറ്റെടുത്തതിന് പിന്നാലെ എന്‍ഡിടിവിയിലുണ്ടായ രാജികളില്‍ ഏറ്റവും ഒടുവിലത്തേതാണ് നിധി റസ്ദാന്റേത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനിവാസന്‍ ജെയിന്‍ മുപ്പത് വര്‍ഷത്തോളം നീണ്ട തന്റെ എന്‍ഡിടിവിയിലെ ജോലി അവസാനിപ്പിച്ചത്. നിധി റസ്ദാന്‍ 20 വര്‍ഷത്തിലേറെയായി എന്‍ഡിടിവിയുടെ ഭാഗമായിരുന്നു.

''22 വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍ഡിടിവിയില്‍ നിന്നും ഇറങ്ങാനുളള സമയമായിരിക്കുന്നു. അതൊരു അത്ഭുതകരമായ റോളര്‍ കോസ്റ്റര്‍ യാത്ര പോലെ ആയിരുന്നു, എന്നാല്‍ എവിടെ ഇറങ്ങണമെന്ന് അറിയണം. ഇനി ഏതാനും ആഴ്ചകള്‍ മാത്രം. ഇത്രയും വര്‍ഷക്കാലം തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി'', നിധി റസ്ദാന്‍ ട്വിറ്ററില്‍ കുറിച്ചു.

ജനുവരി 28ന് ആയിരുന്നു ശ്രീനിവാസന്‍ ജെയിന്റെ രാജി. ''മൂന്ന് ദശാബ്ദത്തോളം നീണ്ട എന്‍ഡിടിവിയിലെ ഗംഭീര ജീവിതം ഇന്ന് അവസാനിക്കുന്നു. രാജി വെക്കാനുളള തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ അത് തന്നെയാണ്. കൂടുതല്‍ പിന്നീട്'' എന്നാണ് ശ്രീനിവാസന്‍ ജെയിന്‍ ട്വീറ്റ് ചെയ്തത്. ''നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏത് മേഖലയിലും തിളങ്ങുക തന്നെ ചെയ്യും വസു, നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യും. നിങ്ങളെക്കാലവും ഒരു വഴികാട്ടിയായിരുന്നു. ഇന്നുളള ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ചിയേഴ്‌സ്'', എന്നാണ് നിധി റസ്ദാന്‍ മറുപടി കുറിച്ചിരുന്നത്.

അമ്പരപ്പിച്ച് ഖത്തര്‍; ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം, നാലാം സ്ഥാനംഅമ്പരപ്പിച്ച് ഖത്തര്‍; ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം, നാലാം സ്ഥാനം

adani

ചാനല്‍ ഗ്രൂപ്പ് പ്രസിഡണ്ട് സുപര്‍ണ സിംഗ്, ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അരിജിത് ചാറ്റര്‍ജി, ചീഫ് ടെക്‌നോളജി ആന്‍ഡ് പ്രൊഡക്ട് ഓഫീസര്‍ കവല്‍ജിത്ത് സിംഗ് ബേദി എന്നിവരും അടുത്തിടെ ചാനല്‍ വിട്ടിരുന്നു. കമ്പനിക്ക് നൂതനമായ ഒരു ദിശാബോധവും ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാനുതകുന്ന ഒരു പുതിയ നേതൃത്വത്തെ തയ്യാറാക്കുകയാണ് എന്നാണ് രാജികള്‍ സംബന്ധിച്ചുളള എന്‍ഡിടിവിയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം നവംബര്‍ 29ന് എന്‍ഡിടിവിയുടെ പ്രമോട്ടര്‍ഗ്രൂപ്പായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനങ്ങള്‍ ചാനല്‍ സ്ഥാപകരായ പ്രണോയ് റോയിയും രാധികാ റോയിയും രാജി വെച്ചിരുന്നു. തൊട്ടടുത്ത ദിവസം നവംബര്‍ മുപ്പതിന് എന്‍ഡിടിവി ഹിന്ദിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാര്‍ രാജി വെച്ചു. ചാനലില്‍ തങ്ങള്‍ക്കുളള 32.26 ശതമാനം ഷെയറിലെ 27.26 ശതമാനവും പ്രണോയ് റോയിയും രാധികാ റോയിയും അദാനി ഗ്രൂപ്പിന് വില്‍പന നടത്തിയിരുന്നു. നിലവില്‍ എന്‍ഡിടിവിയുടെ പ്രധാന ഷെയര്‍ ഹോള്‍ഡര്‍ അദാനി ഗ്രൂപ്പാണ്.

English summary
After Sreenivasan Jain's resignation Nidhi Razdan also resigns from NDTV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X