ബണ്ടി ചോറിനോട് ആരാധനമൂത്ത് യുവാവ് മോഷ്ടിച്ചത് 100ഓളം കാറുകള്‍, അവസാനം പിടിക്കപ്പെട്ടു!!
ദില്ലി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനോട് ആരാധനമൂത്ത് യുവാവ് മോഷ്ടിച്ചക് 100 ഓളം കാറുകള്‍. ബണ്ടി ചോറിന്റെ ജീവിതത്തെ ആധാരമാക്കി ചിത്രീകരിച്ച സിനിമ പല തവണ കണ്ടാണ് മോഷണത്തിലേക്ക് എത്തിയത് എന്ന് പറയുന്നു.
അതിവിദഗ്ദമായി 100 ഓളം ആഢംബരകാറുകള്‍ മോഷ്ടിച്ച റോബിന്‍ എന്ന യുവാവാണ് കഴിഞ്ഞ ദിവസം ദില്ലി പോലീസിന്റെ പിടിയിലായത്. 14ാം വയസ്സിലാണ് മോഷണം ആരംഭിച്ചത്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളിലാണ് കാറുകളിലേക്ക് മാത്രമായി മോഷണം ഒതുങ്ങിയത് എന്ന് റോബിൻ പറയുന്നു. വടക്കു കിഴക്കന്‍ ദില്ലിയിലെ കാമുകിയുടെ ഫഌറ്റില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

ബിഎംഡബ്യുയു, ടൊയോറ്റ ഫോര്‍ച്യൂണര്‍, ഓഡി എന്നിങ്ങനെയുള്ള ആഡംബരകാറുകള്‍ മാത്രമാണ് മോഷ്ടിക്കുന്നത്. ദില്ലിയിലെ ആഡംബര കോളനികള്‍ ലക്ഷ്യം വെച്ചാണ് മോഷണം നടത്തുന്നത്. രാവിലെ വീട്ടില്‍ നിന്നും ആളുകള്‍ നടക്കാന്‍ പോകുന്ന സമയം നോക്കി വീട്ടില്‍ കയറുകയും കാറിന്റെ താക്കോൽ മോഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. അറസ്റ്റ് ചെയ്യുമ്പോള്‍ ഓഡിയും ടൊയാറ്റാ ഫോര്‍ച്യൂണറും പിടിച്ചെടുത്തു.












Click it and Unblock the Notifications