കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്ട്രൈക്ക്: ഇന്ത്യന്‍ സൈന്യം ആക്രമിച്ചിട്ടല്ല പാക് സൈനികര്‍ മരിച്ചതെന്ന് പാക് വാദം

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ കമാന്‍ഡോകള്‍ നിയന്ത്രണ രേഖ കടന്ന് പാകിസ്താനെ ആക്രമിച്ച സംഭവം തള്ളിക്കളഞ്ഞ് പാക് സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ചില്‍ വച്ചാണ് തിങ്കളാഴ്ച അഞ്ച് ഇന്ത്യന്‍ കമാന്‍ഡോകള്‍ നിയന്ത്രണരേഖ കടന്ന് മേജര്‍ ഉള്‍പ്പെടെ മൂന്ന് പാക് സൈനികരെ വധിച്ചത്. മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച പാകിസ്താന്‍ ഇന്ത്യന്‍ സൈന്യമല്ല ഇവരെ വധിച്ചതെന്ന നിലപാടിലാണുള്ളത്.

<strong>ഛോട്ടാ രാജനെ ജയിലില്‍ വച്ച് വധിക്കാന്‍ പദ്ധതി! പിന്നില്‍ ഗുണ്ടാ നേതാവിന്റെ കൈകള്‍, സുരക്ഷ ഉയര്‍ത്തി!</strong>ഛോട്ടാ രാജനെ ജയിലില്‍ വച്ച് വധിക്കാന്‍ പദ്ധതി! പിന്നില്‍ ഗുണ്ടാ നേതാവിന്റെ കൈകള്‍, സുരക്ഷ ഉയര്‍ത്തി!

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സ്ഥാപിച്ച സ്ഫോടകവസ്തുുക്കള്‍ക്ക് സുരക്ഷയൊരുക്കുന്നതിന് വേണ്ടിയാണ് സൈന്യം വെടിയുതിര്‍ത്തതെന്നും ഈ വെടിവെയ്പിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടതെന്നുമാണ് പാകിസ്താന്‍ വിദേശകാര്യ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ട വെടിവെയ്പില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 അപലപിച്ച് പാകിസ്താന്‍

അപലപിച്ച് പാകിസ്താന്‍

ഇന്ത്യ പ്രകോപനമില്ലാതെ വെടിനര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയെന്നും പ്രസ്താവനയില്‍ ആരോപിക്കുന്ന പാകിസ്താന്‍ ഇന്ത്യന്‍ ഹൈകമ്മീഷണറെയും കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ സൈന്യം തിങ്കളാഴ്ച രാഖ്ചിരി സെക്ടറില്‍ നടത്തിയ ആക്രമണത്തെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

 ഇന്ത്യയുടെ വാദങ്ങള്‍ പൊള്ള

ഇന്ത്യയുടെ വാദങ്ങള്‍ പൊള്ള

നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തെ ആക്രമിച്ചുവെന്ന ഇന്ത്യയുടെ വാദം പൊള്ളയാണെന്നും ഇന്ത്യയുടെ ഭാവന മാത്രമാണ് ഇതെന്നുമാണ് പാക് വാദം. തിങ്കളാഴ്ച ഇന്ത്യന്‍ കമാന്‍ഡോകള്‍ നിയന്ത്രണ രേഖ കടന്ന് ആക്രമിച്ചതിന് പിന്നാലെയാണ് ഘട്ടക്ക് ബറ്റാലിയന്‍ ആക്രമിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ വിദേശകാര്യ ഓഫീസ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പാക് സൈന്യത്തെ ആക്രമിച്ചതിന് പിന്നാലെ ഇന്ത്യന്‍ സൈനിക വ‍ൃത്തങ്ങള്‍ ഇക്കാര്യം പുറത്തുവിടുകയും ചെയ്തിരുന്നു. നേരത്തെ 2016സെപ്തംബര്‍‌ 29ന് നടന്ന സര്‍ജിക്കല്‍ സ്ട്രൈക്കിനെതിരെയും പാകിസ്താന്‍ ഇത്തരം ന്യായങ്ങളുമായി രംഗത്തെത്തിയിരുന്നു.

 സര്‍ജിക്കല്‍ സ്ട്രൈക്ക്

സര്‍ജിക്കല്‍ സ്ട്രൈക്ക്


നേരത്തെ പാക് അധീന കശ്മീരില്‍ പ്രവേശിച്ച ഇന്ത്യന്‍ സൈന്യം ഏഴ് പാക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. കഴിഞ്ഞ കാലത്ത് ഭീകരസംഘടനകള്‍ക്ക് ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച ആക്രമണമായിരുന്നു ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന് പേരിട്ട് വിളിച്ച ആക്രമണം. ജമ്മുകശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയെന്നോണമായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം. 2016 സെപ്തംബര്‍ 29നായിരുന്നു ആക്രമണം.

 സമ്മതിക്കാന്‍ പാകിസ്താന് മടി!!

സമ്മതിക്കാന്‍ പാകിസ്താന് മടി!!


2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന് മുമ്പും ശേഷവും നിരവധി ആക്രമണങ്ങളാണ് ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് നടത്തിയത് ഇതെല്ലാം നിഷേധിക്കുന്ന നിലപാടായിരുന്നു പാകിസ്താന്‍ സ്വീകരിച്ചത്. ഇന്ത്യന്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

 45 മിനിറ്റ് ഓപ്പറേഷന്‍

45 മിനിറ്റ് ഓപ്പറേഷന്‍

തിങ്കളാഴ്ച ഇന്ത്യന്‍ അതിര്‍ത്തിയില്‍ 45 മിനിറ്റ് നേരം നീണ്ട ഓപ്പറേഷനിലാണ് മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. നിയന്ത്രരേഖയില്‍ 300 മീറ്റര്‍ മാറിയാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യന്‍ സൈന്യം ആക്രമണത്തിന് ശേഷം വ്യക്തമാക്കിയത്. ടെമ്പററി പോസ്റ്റില്‍ പട്രോളിംഗ് നടത്തിയിരുന്ന പാക് സൈനികരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം നടത്തിയ പൊട്ടിത്തെറിയിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.

 ബാറ്റും ഭീകരരും

ബാറ്റും ഭീകരരും

പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ഫോഴ്സ് ഇന്ത്യന്‍ സൈന്യത്തിന് നേരെ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നീക്കം. നിയന്ത്രണ രേഖ കടന്ന് 400 മീറ്റര്‍ പിന്നിട്ട പാക് സൈന്യം ഇന്ത്യയെ ആക്രമിച്ചതിനുള്ള കനത്ത തിരിച്ചടിയായിരുന്നു ഇന്ത്യ നല്‍കിയത്. അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തിയിരുന്ന ഇന്ത്യന്‍ സൈനികരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയ പാക് സൈന്യം ഭീകരര്‍ക്ക് നുഴഞ്ഞുകയറാനുള്ള സൗകര്യമൊരുക്കുക കൂടി ചെയ്തുു.

English summary
After five Indian commandos crossed the Line of Control in Jammu and Kashmir's Poonch to avenge the killing of four Indian soldiers including a Major, Pakistan confirmed three Pakistani soldiers had been killed on Monday but claimed that it wasn't Indian troops, "but non-state actors" from India, who had crossed into its territory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X