• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തരാഖണ്ഡിൽ മുസ്ലിം ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആർഎസ്എസ്: കമ്മറ്റിയ്ക്ക് രൂപം നൽകി സർക്കാർ

Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശിലും അസമിലും അടുത്തിടെയാണ് ജനസംഖ്യാ നിയനന്ത്രണത്തിനുള്ള നയം നടപ്പിലാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നത്. ഇതിന് പിന്നാലെ ദേശീയ തലത്തിൽ ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാൻ നീക്കമില്ലെന്ന് കേന്ദ്രസർക്കാർ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരാഖണ്ഡിലും ജനസംഖ്യാ നിയന്ത്രണം ആവശ്യമാണെന്ന വാദം ആർഎസ്എസ് അനുബന്ധ സംഘടനകൾ ഉന്നയിക്കുന്നത്.

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

മണിക്കുട്ടന്‍ വിന്നര്‍ എന്ന് കേട്ടപ്പോള്‍ ചിരിവന്നു: സത്യത്തില്‍ കരച്ചിലല്ലേ വരുന്നതെന്ന് ആരാധകര്‍മണിക്കുട്ടന്‍ വിന്നര്‍ എന്ന് കേട്ടപ്പോള്‍ ചിരിവന്നു: സത്യത്തില്‍ കരച്ചിലല്ലേ വരുന്നതെന്ന് ആരാധകര്‍

1

മുസ്‌ലിങ്ങളുടെ ജനസംഖ്യയിലെ ഉറപ്പുവരുത്താന്‍ അസാമിലും ഉത്തര്‍പ്രദേശിലും നടപ്പാക്കാൻ തീരുമാനിച്ച ജനസംഖ്യാ നിയന്ത്രണ നയം ഉത്തരാഖണ്ഡിലും നടപ്പാക്കണമെന്നാണ് ആർഎസ്എസ് ബിജെപിക്ക് മുമ്പാകെ വെച്ചിട്ടുള്ള നിർദേശം. അടുത്തിടെ ചേര്‍ന്ന ബിജെപി- ആർഎസ്എസ് യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആർഎസ്എസിന്റെ 35 അനുബന്ധ സംഘടനകളാണ് ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ നയം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്.

2


ഉത്തരാഖണ്ഡിലെ മുസ്‌ലിം ജനസംഖ്യ നിയന്ത്രിക്കാൻ നയം കൊണ്ടുവരണമെന്നാണ് ആർഎസ്എസ് പുഷ്കർ സിംഗ് ധാമി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജനസംഖ്യയിൽ ബാലൻസ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിട്ടുള്ളതെന്നും ആർഎസ്എസ് ചൂണ്ടിക്കാണിക്കുന്നു. ബുധനാഴ്ച ഡെറാഡൂണിൽ വെച്ച് നടന്ന യോഗത്തിൽ മുഖ്യമന്ത്രി ധാമിയെ കൂടാതെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, സംസ്ഥാന പാർട്ടി അധ്യക്ഷൻ മദൻ കൗശിക്, ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറിമാരായ ഡോ. കൃഷ്ണ ഗോപാൽ, അരുൺ കുമാർ എന്നിവരും പങ്കെടുത്തു.

3

ഉത്തരാഖണ്ഡിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദംസിംഗ് നഗര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ ജനസംഖ്യ വര്‍ധിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട ആർഎസ്എസ് ഇവിടങ്ങളില്‍ ആവശ്യത്തിലധികം വികസനം നടക്കുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ട്. ഇത്തരത്തിൽ മുസ്ലിം ജനസംഖ്യ കൂടുതലുള്ള മേഖലകൾ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആര്‍എസ്എസ് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

4


രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയും ലഭിക്കുന്നതില്‍ നിന്നും വിലക്കാനുള്ള വ്യവസ്ഥയാണ് കഴിഞ്ഞ മാസം യുപി സർക്കാർ തയ്യാറാക്കിയ ജനസംഖ്യ നിയന്ത്രണ കരട് ബില്ലിലുള്ളത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ളതുമാണ് യുപി സർക്കാരിന്റെ ജനസംഖ്യ ബില്‍. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജൂലൈ 18 ന് സംസ്ഥാന ജനസംഖ്യാ നയം 2021-2030 അവതരിപ്പിച്ചു.

5

അസമിലും ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ടി സമാനമായ നയം നേരത്തെ നടപ്പാക്കിയിരുന്നു. സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തും ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തിയും ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് നിയമസഭയിലും വ്യക്തമാക്കിയിരുന്നു.

6

ജനസംഖ്യാ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് വേണ്ടി ലോവര്‍ അസമില്‍ 1,000 പേരടങ്ങുന്ന യുവാക്കളെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. കൂടാതെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ആശാവര്‍ക്കര്‍മാരുടെ പ്രത്യേക സംഘത്തിന് രൂപംനൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ മുസ്‌ലിങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ രണ്ടുകുട്ടികളില്‍ കൂടരുതെന്ന നിയമം വിവാദം സൃഷ്ടിച്ചിരുന്നു.

7

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾക്കായി ഒരു ഉന്നതതല സമിതി രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിലും അസമിലുമുള്ള ജനസംഖ്യാ നിയന്ത്രണ നയം ഉത്തരാഖണ്ഡിൽ അവതരിപ്പിക്കണമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ധാമിയുടെ ഉത്തരവ് പുറത്തുവരുന്നത്.

8

ഉത്തർപ്രദേശിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള സർക്കാർ സബ്സിഡി സ്വീകരിക്കുന്നതിൽ നിന്നും വിലക്കുമെന്ന് ജനസംഖ്യ നിയന്ത്രണ ബില്ലിന്റെ കരട് ബിൽ പറയുന്നു. ഉത്തർപ്രദേശ് നിയമ കമ്മീഷന് ജനസംഖ്യാ നിയന്ത്രണത്തിനായുള്ള ഒരു കരട് ബില്ലിന് രാജ്യത്തുടനീളം 8,000 -ലധികം നിർദ്ദേശങ്ങളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.

cmsvideo
  Karnataka makes RT-PCR certificate mandatory for arrivals from Kerala and Maharashtra
  9

  ബിജെപി അധികാരത്തിലിരിക്കുന്ന അസമിലെ ജനസംഖ്യാ വിസ്ഫോടനത്തെ "അസമിലെ ന്യൂനപക്ഷ മുസ്ലീങ്ങൾക്കിടയിലെ സാമ്പത്തിക അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും മൂലകാരണം" എന്നാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ വിശേഷിപ്പിച്ചത്. 2001 മുതൽ 2011 വരെ അസമിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വളർച്ച 10 ശതമാനമായിരുന്നുവെങ്കിൽ, അത് മുസ്ലീങ്ങൾക്കിടയിൽ 29 ശതമാനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

  10

  ഉത്തർപ്രദേശിൽ ജനസംഖ്യാ നയം കൃത്യമായി പാലിക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകുമെന്നും സർക്കാർ പുറത്തിറക്കിയ ജനസംഖ്യാനയത്തിൽ പറയുന്നു. ഭൂമി വാങ്ങുന്നതിനും ഇവർക്ക് സർക്കാരിൽ നിന്ന് സബ്‌സിഡി നൽകും. രണ്ട് കുട്ടികളുള്ള സർക്കാർ ജീവനക്കാരുടെ പിഎഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അതേ സമയം ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങൾ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിലും ഇളവ് ലഭിക്കും.

  11

  ഒറ്റ കുട്ടികളുള്ളവർക്ക്​ കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്​. ഒറ്റ കുട്ടികളുള്ള കുടുംബങ്ങളിൽ കുട്ടിക്ക്​ 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നൽകുമെന്നാണ് ജനസംഖ്യാ നയത്തിന്റെ കരട് രേഖയിൽ പറയുന്നത്. ആളുകൾക്ക് അഭിപ്രായം അറിയിക്കുന്നതിനായി ജൂലൈ 19 വരെ സർക്കാർ സമയം അനുവദിച്ചിരുന്നു. ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അറിയിക്കാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതിനായി സർക്കാർ വെബ്സൈറ്റിൽ കരടിന്റെ പകർപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

  12

  സംസ്ഥാനത്ത് 11 മുതല്‍ 19 വയസ്സുവരെയുള്ള കൗമാരക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവ മികച്ച രീതിയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന് കരട് നയത്തിൽ പരാമർശിക്കുന്നുണ്ട്. ഒപ്പം പ്രായമായവരുടെ പരിചരണത്തിനായി സമഗ്രമായ ക്രമീകരണങ്ങള്‍ നടത്തും. കൂടാതെ നവജാത ശിശുക്കള്‍, കൗമാര പ്രായത്തിലുള്ളവർ, പ്രായമായവര്‍ എന്നിവരുടെ ഡിജിറ്റല്‍ ട്രാക്കിംഗിനായി ക്രമീകരണങ്ങൾ നടത്തുമെന്നുള്ള നിര്‍ദ്ദേശങ്ങളും കരട് നയത്തിലുണ്ട്. ഇതിന് പുറമേ സ്‌കൂളുകളില്‍ 'ഹെല്‍ത്ത് ക്ലബ്ബുകള്‍' രൂപീകരിക്കുമെന്നും നയത്തില്‍ പരാർമശിക്കുന്നുണ്ട്.

  English summary
  After suggestion from RSS Uttarakhand forms committee on population control in the state
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X