Get Updates
Get notified of breaking news, exclusive insights, and must-see stories!

തനിഷ്ക് ഷോറൂമിൽ ഭീഷണി സന്ദേശം: മാപ്പപേക്ഷ കടയ്ക്ക് പുറത്ത് പതിച്ചു, ടൈറ്റാന്റെ ഓഹരിയിലും ഇടിവ്!!

അഹമ്മദാബാദ്: ഏകത്വയ്ക്ക് വേണ്ടി പുറത്തിറക്കിയ പരസ്യം വിവാദമായതിന് പിന്നാലെയാണ് കമ്പനി കഴിഞ്ഞ ദിവസം പരസ്യം പിൻവലിച്ചത്. ഇതിന് പിന്നാലെ തനിഷ്ക് ഷോറൂമിൽ ഭീഷണി സന്ദേശം. ഗുജറാത്തിലെ കച്ചിലുള്ള തനിഷ്കിന്റ ഷോറൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. പരസ്യത്തിനെതിരെ ട്രോളുകളും വിമർശനങ്ങളും രൂക്ഷമായതിന് പിന്നാലെയാണ് പരസ്യം പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിച്ചേരുന്നത്. വിവാദത്തിന് പിന്നാലെ ടൈറ്റാന്റെ ബിഎസ് ഇയിലെ സ്റ്റോക്കുകൾ 2.1 ശതമാനം ഇടിഞ്ഞു താഴ്ന്നിരുന്നു. നാഷണൽ സ്റ്റോക്ക് എക്സേഞ്ചിന്റെ സ്റ്റോക്കുകൾ 2.5 ശതമാനവും കുറഞ്ഞിരുന്നു.

 ഫോണിൽ വിളിച്ച് ഭീഷണി

ഫോണിൽ വിളിച്ച് ഭീഷണി

പരസ്യം പുറത്തുവന്നതോടെ ചിലർ ഫോണിൽ വിളിച്ച് പരസ്യത്തെക്കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. തനിഷ്കിന്റെ പരസ്യം വികാരണങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ചിലർ പ്രതികരണം അറിയിച്ചിരുന്നു. ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയതോടെ പ്രദേശത്ത് പോലീസ് പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിഷേധങ്ങളോ ആക്രമണങ്ങളോ ഉണ്ടായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ തനിഷ്ക് ഷോറും ആക്രമിച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

 തിങ്കളാഴ്ച രാത്രി

തിങ്കളാഴ്ച രാത്രി

തിങ്കളാഴ്ച രാത്രിയാണ് തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് 310 കിലോമീറ്റർ അകലെയുള്ള തനിഷ്ക് ഷോറൂമിനെ ലക്ഷ്യമിട്ടായിരുന്നു പ്രതിഷേധക്കാരുടെ നീക്കം. തനിഷ്ക് ഷോറൂമിലെത്തിയ സംഘം പിൻവലിച്ച വിവാദ പരസ്യം സംബന്ധിച്ച വിഷയത്തിൽ മാപ്പെഴുതി നൽകാനും മാനേജരോട് ആവശ്യപ്പെടുകയായിരുന്നു. പുറത്തുവന്ന പരസ്യം ലജ്ജാകരമാണെന്നും അതിൽ മാപ്പ് ചോദിക്കുന്നതായും മാനേജർ എഴുതിനൽകുകയും ചെയ്തിരുന്നു. ഈ മാപ്പപേക്ഷ സംഘം കടയ്ക്ക് പുറത്ത് പതിപ്പിച്ചുവെന്നും പറയപ്പെടുന്നു.

 എന്തുകൊണ്ട് ബഹിഷ്കരിച്ചില്ല?

എന്തുകൊണ്ട് ബഹിഷ്കരിച്ചില്ല?

ഏകത്വയുടെ പരസ്യത്തിനെതിരായ വിമർശനങ്ങളും ട്രോളുകളും ശക്തമായതോടെയാണ് തനിഷ്ക് യൂട്യൂബിൽ നിന്ന് പരസ്യം പിൻവലിക്കുന്നത്. എന്നാൽ പരസ്യത്തെ വിമർശിക്കുന്നവരെ വിമർശിച്ച് ശശി തരൂർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മനോഹരമായ ഒരു പരസ്യത്തിലൂടെ ഹിന്ദു- മുസ്ലിം ഐക്യം ഉയർത്തിക്കാണിച്ച തനിഷ്ക് ജ്വല്ലറി ബഹിഷ്കരിക്കാനാണ് ചില ഹൈന്ദവ വർഗ്ഗീയ വാദികൾ ആവശ്യപ്പെടുന്നത്. ഹിന്ദു മുസ്ലിം ഐക്യം അവരെ ഇത്രത്തോളം അസ്വസ്ഥരാക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഹിന്ദു- മുസ്ലിം ഐക്യത്തിന്റെ തന്നെ ഏറ്റവും പഴക്കത്തിന്റെ തെളിവായ ഇന്ത്യയെത്തന്നെ അവർക്ക് ബഹിഷ്കരിച്ചുകൂടെ എന്നാണ് കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്ററിൽ പ്രതികരിച്ചത്. വിവാദ പരസ്യചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് തരൂർ ട്വിറ്ററിൽ രംഗത്തെത്തിയത്.

രൂക്ഷ വിമർശനം

രൂക്ഷ വിമർശനം


പരസ്യചിത്രത്തിനെതിരെയുള്ള വിമർശനവും ട്രോളുകളും ശക്തമായതോടെ ജ്വല്ലറി പരസ്യം പിൻവലിച്ച് ജ്വല്ലറി ബ്രാൻഡായ തനിഷ്ക്. ഉത്സവകാലത്തിന്റെ മുന്നോടിയായി കമ്പനി തങ്ങളുടെ പുതിയ കളക്ഷൻ ഏകത്വയ്ക്ക് വേണ്ടി പുറത്തിറക്കിയ പരസ്യമാണ് വിവാദമായതോടെ പിൻവലിച്ചത്. 45 സെക്കന്റ് മാത്രമാണ് വിവാദം പരസ്യത്തിന്റെ ദൈർഘ്യം. സോഷ്യൽ മീഡിയയിലൂടെ രൂക്ഷ വിമർശനങ്ങളാണ് ടൈറ്റാൻ കമ്പനിയ്ക്ക് കീഴിലുള്ള തനിഷ്കിന്റെ പരസ്യത്തിനെതിരെ ഉയർന്നുവന്നത്. ഇതോടെയാണ് അശ്രദ്ധമായി വികാരണങ്ങളെ വ്രണപ്പെടുത്തിയ സംഭവത്തിൽ അതിയായ ദുഖമുണ്ടെന്നും പരസ്യ വീഡിയോ പിൻവലിക്കുകയാണെന്നും കാണിച്ച് തനിഷ്ക് പ്രസ്താവനയും പുറത്തിറക്കിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി തന്നെ ഔദ്യോഗിക പേജിൽ നിന്ന് തനിഷ്ക് പരസ്യം പിൻവലിച്ചിരുന്നു. ബ്രാൻഡും രത്തൻ ടാറ്റയും നിർദേശിച്ചത് അനുസരിച്ചാണ് പരസ്യം നീക്കം ചെയ്യുകയായിരുന്നു.

 ഹിന്ദു- മുസ്ലിം ബന്ധം

ഹിന്ദു- മുസ്ലിം ബന്ധം


പരസ്യത്തിൽ ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലിം മതത്തിൽ വിശ്വസിക്കുന്ന അമ്മായിഅമ്മയും തമ്മിലുള്ള ബന്ധമാണ് പരസ്യത്തിനാധാരം. ഗർഭിണിയായ മരുമകൾക്ക് വേണ്ടി ബേബി ഷവർ ഒരുക്കുകയും ഈ ചടങ്ങ് വീട്ടിൽ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീടുകളിലും തുടർന്നുവരുന്ന ഒരു പാരമ്പര്യമല്ലെയെന്നാണ് അമ്മായിഅമ്മ ഉന്നയിക്കുന്ന ചോദ്യം.

 ബോയ്കോട്ട് തനിഷ്ക് ക്യാമ്പെയിൻ

ബോയ്കോട്ട് തനിഷ്ക് ക്യാമ്പെയിൻ

'സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവർ വിവാഹം കഴിച്ചെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്ക് വേണ്ടി മാത്രം ഒരുക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടേയും സംസ്കാരത്തിന്റെയും മനോഹര സംഗമം' എന്നാണ് യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുള്ള പരസ്യത്തിന്റെ വിവരണത്തിൽ പറയുന്നത്. എന്നാൽ പരസ്യ വീഡിയോക്കെതിരെ വിമർശനങ്ങളും ട്രോളുകളും വർധിച്ചതോടെയാണ് തനിഷ്ക് പരസ്യം പിൻവലിക്കുന്നു. പരസ്യ ചിത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലൊന്ന് ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നതാണ്. ലൌ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്നും വിമർശനമുയർന്നിരുന്നു. ഇതോടെ തനിഷ്ക് ജ്വല്ലറി ബ്രാൻഡ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ഗാടും ട്രെൻഡിംഗ് ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+