കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഡിപിക്ക് പിന്നാലെ ഗൂർഖ ജനമുക്തി മോർച്ചയും എൻഡിഎ വിട്ടു! അമിത് ഷായ്ക്കും മോദിയ്ക്കും കഷ്ടകാലം...

ബിജെപി ബംഗാൾ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രസ്താവനയും ഗൂർഖ ജനമുക്തി മോർച്ചയുടെ തീരുമാനത്തിന് ആക്കംകൂട്ടി.

Google Oneindia Malayalam News

കൊൽക്കത്ത: തെലുങ്കുദേശം പാർട്ടിയ്ക്ക് പിന്നാലെ ബംഗാളിൽ നിന്നുള്ള ഗൂർഖ ജനമുക്തി മോർച്ചയും എൻഡിഎ ബന്ധം അവസാനിപ്പിക്കുന്നു. ഗൂർഖ ജനമുക്തി മോർച്ച തലവൻ എൽഎം ലാമയാണ് തങ്ങൾ എൻഡിഎ ബന്ധം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയത്. ഗൂർഖാലാൻഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് ഗൂർഖ ജനമുക്തി മോർച്ച എൻഡിഎ വിടുന്നത്.

ടിഡിപിയെ അനുനയിപ്പിക്കാനുള്ള അമിത് ഷായുടെ തന്ത്രം വിലപ്പോയില്ല.. അമിത് ഷാ പറയുന്നത് പച്ചക്കള്ളംടിഡിപിയെ അനുനയിപ്പിക്കാനുള്ള അമിത് ഷായുടെ തന്ത്രം വിലപ്പോയില്ല.. അമിത് ഷാ പറയുന്നത് പച്ചക്കള്ളം

ഇതിനുപുറമേ ബിജെപി ബംഗാൾ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രസ്താവനയും ഗൂർഖ ജനമുക്തി മോർച്ചയുടെ തീരുമാനത്തിന് ആക്കംകൂട്ടി. ഗൂർഖ ജനമുക്തി മോർച്ചയുമായി ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് സഖ്യം മാത്രമുള്ളുവെന്ന ദിലീപ് ഘോഷിന്റെ പ്രസ്താവനയാണ് സംഘടനയെ പ്രകോപിപ്പിച്ചത്. ദിലീപ് ഘോഷിന്റെ പ്രസ്താവനയിലൂടെ ഗൂർഖകളുടെ ആവശ്യങ്ങളിൽ ബിജെപിയ്ക്ക് താൽപ്പര്യമില്ലെന്നും, ബിജെപിയിൽ തങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും എൽഎം ലാമ പറഞ്ഞു.

gjm

ഡാർജിലിങ് ലോക്സഭ സീറ്റ് ബിജെപിക്ക് സമ്മാനിച്ചെങ്കിലും ഗൂർഖകളുടെ ആവശ്യങ്ങളോട് ബിജെപി ജനപ്രതിനിധികൾ മുഖംതിരിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2009ലെയും, 2014ലെയും ലോക്സഭ തിരഞ്ഞെടുപ്പിൽ ഗൂർഖ ജനമുക്തി മോർച്ചയുടെ പിന്തുണയോടെയാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. ബംഗാളിൽ ബിജെപിയ്ക്ക് രാഷ്ട്രീയ വിജയം നേടാൻ കഴിഞ്ഞത് ഗൂർഖ ജനമുക്തി മോർച്ചയുടെ സഹായം കൊണ്ട് മാത്രമാണ്. പക്ഷേ, ബിജെപിയും ജനപ്രതിനിധികളും വീണ്ടും വീണ്ടും തങ്ങളെ വഞ്ചിക്കുകയായിരുന്നു-എൽഎം ലാമ കൂട്ടിച്ചേർത്തു.

സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം... സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം...

''മാറ് തുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓർത്തിരിക്കണം''... ''മാറ് തുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓർത്തിരിക്കണം''...

രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ...രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ...

English summary
after tdp, gorkha janamukti morcha pulls out of nda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X