കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാവി ഇരുണ്ടു, തെഹല്‍ക്ക ഉടന്‍ അടച്ചുപൂട്ടുമെന്ന്

  • By Aswathi
Google Oneindia Malayalam News

പനാജി: ലൈംഗികാരോപണത്തെ തുടര്‍ന്ന് തെഹല്‍ക്ക മുന്‍ മാനേജിങ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ അറസ്റ്റിലായതോടെ മാസികയുടെ ഭാവിയും ചോദ്യചിഹ്നമായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന തെഹല്‍ക്ക അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍.

തേജ്പാല്‍ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ തെഹല്‍ക്ക സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞപോലെ അതിനുമുകളില്‍ തേജ്പാലിന്റെ അറസ്റ്റ് കൂടെയായത് തെഹല്‍ക്കയ്ക്ക് വന്‍ തിരിച്ചടിയായി. ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നും ഉടന്‍ അടച്ചുപൂട്ടുമെന്നും തെഹല്‍ക്ക മാനേജിങ്ങ് പ്രതിനിധികള്‍ അറിയിച്ചിരിക്കുകയാണ്.

Tehelka, Tejpal

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗോവയില്‍ തെഹല്‍ക്ക നടത്തിയ തിങ്ക് ഫെസ്റ്റിവലിന് മുമ്പ് വ്യവസായിയും രാഷ്ട്രീയക്കാരനുമായ ഒരു വ്യക്തിയുമായി സാമ്പത്തിയ ഇടപാട് തീര്‍ക്കുന്ന വക്കിലെത്തിയിരുന്നു. എന്നാല്‍ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് മാനേജിങ് എഡിറ്റര്‍ ലൈംഗിക വിവാദത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം സാമ്പത്തിക സഹായം നല്‍കില്ലെന്ന് വ്യക്തമാക്കിയത്രെ.

ഈ പ്രതിസന്ധി ഘട്ടത്തില്‍ മുന്‍ എഡിറ്റര്‍മാരുടെ നേതൃത്വത്തില്‍ പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിക്കുമെന്ന സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തെ സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല.

കഴിഞ്ഞ നവംബര്‍ 30നാണ് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മാനേജിങ് എഡിറ്ററായിരുന്ന തരുണ്‍ തേജ്പാല്‍ അറസ്റ്റിലാകുന്നത്. ഗോവയില്‍ വച്ചു നടന്ന തിങ്ക് ഫെസ്റ്റിവലിനിടെ ലിഫ്റ്റില്‍ വച്ച് തന്നെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവമാധ്യമപ്രവര്‍ത്തകുടെ പരാതി. ആരോപണത്തെ തുടര്‍ന്ന് തേജ്പാലിനെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയുമായിരുന്നു. വാസ്‌കോ പോര്‍ട് ടൗണിലെ സദ സബ് ജയിലിലാണ് തേജ്പാലിപ്പോള്‍.

English summary
Investigative news magazine Tehelka may be on the verge of shutting down as funding has been hard to come by following the allegations of rape against founder Tarun Tejpal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X