കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ അര്‍ധരാത്രി ഉത്തരവ്; മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളമില്ല

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയ്ക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ ശമ്പളം വെട്ടിക്കുറച്ച് ആന്ധ്രയും. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ ശമ്പളം ഏപ്രിലില്‍ മുടങ്ങും. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് അനുസരിച്ച് വെട്ടിക്കറയ്ക്കും. ചൊവ്വഴ്ച അര്‍ധരാത്രിയാണ് ആന്ധ്രയില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്ന ഉത്തരവിറങ്ങിയത്. വരുമാന മാര്‍ഗം അടഞ്ഞ സാഹചര്യത്തിലാണ് കടുത്ത തീരുമാനം എടുത്തതെന്ന ചീഫ് സെക്രട്ടറി നീലം സാഹ്നി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

j

10 ശതമാനം മുതല്‍ നൂറ് ശതമാനം വരെയാണ് ശമ്പളം കട്ട് ചെയ്യുക. ഐഎഎസ് ഓഫീസര്‍മാരുടെ ശമ്പളം പകുതി കുറയ്ക്കും. ക്ലാസ് 3 ജീവനക്കാര്‍ക്ക് 60 ശതമാനവും പിടിക്കും. പെന്‍ഷനുകളും കിട്ടില്ല. ക്ലാസ് 4 ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, പുതിയ ജീവനക്കാര്‍ എന്നിവര്‍ക്ക് 90 ശതമാനം ശമ്പളം നല്‍കും. പത്ത് ശതമാനം മാത്രമാണ് കുറയ്ക്കുക. ആരോഗ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. തെലങ്കാനയിലെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാരും ശമ്പളം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍

പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ ശമ്പളമാണ് തെലങ്കാന സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. പെന്‍ഷനും കുറച്ചു. സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് കടുത്ത തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി കുറയ്ക്കുകയാണ് തെലങ്കാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പെന്‍ഷന്‍ 50 ശതമാനമാക്കി കുറച്ചു. മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ വേതനം 75 ശതമാനം കുറച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനം കുറവ് വരുത്തി. സമാനമായ തീരുമാനമാണ് മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരും എടുത്തിരിക്കുന്നത്.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധനമന്ത്രി നിര്‍മല സീതാരാന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് തെലങ്കാനയില്‍ ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു യോഗം വിളിച്ചുചേര്‍ത്തത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളം കിട്ടുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

ഏപ്രിലിലെ ശമ്പളം നല്‍കാന്‍ പൊതുഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സര്‍ക്കാരിന്റെ എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞതാണ് കേരളത്തിലെ ശമ്പള വിതരണം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നീക്കിവച്ച പണം ശമ്പളത്തിന് വേണ്ടി മാറ്റാന്‍ സാധിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നികുതി ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞിരിക്കുകയാണ്.

English summary
After Telangana, Andhra Defers Salaries Of Government Employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X