മോദി പ്രസംഗം: ശശി തരൂരിന് പിന്നാലെ സിംഗ്വിയും വീണു!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിന് കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ ആരാധകര്‍. തിരുവനന്തപുരം എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് പിന്നാലെ സീനിയര്‍ കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്‍് അംഗവുമായ അഭിഷേക് സിംഗ്വിയാണ് മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് താന്‍ പൂര്‍ണമായും യോജിക്കുന്നു എന്നാണ് സിംഗ്വി പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളോട് ആരെങ്കിലും വിയോജിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഭീകരവാദത്തിന് വെവ്വേറെ സ്വഭാവങ്ങളും നിറങ്ങളും ഇല്ല. ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

നരേന്ദ്ര മോദി അമേരിക്കയില്‍ വ്യവസായ പ്രമുഖരെ കാണുന്നതിലും സിംഗ്വി സന്തോഷം അറിയിച്ചു. ഇത് ഭാവിയില്‍ രാജ്യത്തിന് ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 11 പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ സി ഇ ഒമാരാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗൂഗിളിന്റെ ലാറി പേജ്, സിറ്റി ഗ്രൂപ്പിന്റെ മൈക്കല്‍ കോര്‍ബറ്റ് തുടങ്ങിയവര്‍ ഇതില്‍പ്പെടും.
നേരത്തെ, പ്രധാനമന്ത്രിയുടേത് ശക്തമായ പ്രസംഗം എന്ന് ട്വിറ്ററില്‍ എഴുതി ശശി തരൂരും മോദിയെ പ്രശംസിച്ചിരുന്നു. ഇതിന് മുമ്പും ശശി തരൂര്‍ നരേന്ദ്ര മോദിയെ പ്രശംസിച്ചിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകരായിരുന്നു ശശി തരൂരും അഭിഷേക് സിംഗ്വിയും എന്നതാണ് ഇതിലെ രസകരമായ വസ്തുത.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications