വിവാഹത്തിന് മുമ്പ് ചെയ്ത മേക്കപ്പ് പണിയായി, വധു ഐസിയുവിലായി, വിവാഹം മുടങ്ങി; സംഭവിച്ചത് ഇങ്ങനെ
തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ ഇവരുള്ളത്. സംഭവത്തിന് പിന്നാലെ ബ്യൂട്ടിഷനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തു.

ബ്യൂട്ടിപാർലറിൽ പോകുന്നതും മുഖ സൗന്ദര്യത്തിന് ചർമ സൗന്ദര്യത്തിനും മുടിയുടെ വളർച്ചയ്ക്കുമൊക്കെ പലതരം ട്രീറ്റമെന്റുകൾ ചെയ്യുന്നത് പതിവാണ്. മുഖത്ത് പലതരം ഫേഷ്യലുകൾ ചെയ്തും ക്ലീൻ ചെയ്തുമൊക്കെ പല വഴികൾ നോക്കാറുമുണ്ട്. ചില മേക്കപ്പുക്കൾ ബ്യൂട്ടിപാർലറിൽ വെച്ച് നിർദ്ദേശിക്കും. മുഖത്തിന്റെ കാര്യമായതുകൊണ്ടുതന്നെ വളരെ ശ്രദ്ധിക്കേണ്ടതുമാണ്.
സ്ത്രീകളായാലും പുരുഷന്മാർ ആയാലും സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർ ആണെങ്കിൽ ബ്യൂട്ടിപാർലറിൽ പോകുന്നതിൽ ശ്രദ്ധിക്കും. ഇനി വിവാഹമൊക്കെയാണെങ്കിൽ ആരാണെങ്കിലും സൗന്ദര്യം കൂട്ടാനായി ബ്യൂട്ടിപാർലറിൽ പോകും. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്നതൊക്കെ സാധാരണമാണ്.
ഫേഷ്യലിന്റെ ഗുണം ലഭിക്കണമെങ്കിൽ ദിവസങ്ങൾക്ക് മുമ്പ് ഫേഷ്യൽ ചെയ്യണം. അങ്ങനെ ബ്യൂട്ടിപാർലറിൽ പോയ യുവതി ഇപ്പോൾ ആശുപത്രിയിലാണ്. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും യുവതിയുടെ നില കുറച്ച് ഗുരുതരമാണ്.. വധുവിന്റെ മുഖം ആകെ വികൃതമായിരിക്കുകയാണ്.
തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ ഇവരുള്ളത്. സംഭവത്തിന് പിന്നാലെ ബ്യൂട്ടിഷനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തു. കർണാടകയിലെ ഹസൻ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹത്തിന് മുന്നോടിയായി സൗന്ദര്യം വർധിപ്പാക്കാനാണ് വധു ബ്യൂട്ടിപാർലറിൽ ചെല്ലുന്നത്. വിവാഹത്തിന് പത്ത് ദിവസം മുമ്പാണ് ഇവർ മേക്കപ്പ് ചെയ്യാൻ പോയത്. പട്ടണത്തിലെ ഗംഗാശ്രീ ഹർബൽ ബ്യൂട്ടി പാർലർ ആന്റ് സ്പായിൽ ആണ് വധുപോയത്. എന്നാൽ ഇവിടെ നിന്ന് മേക്കപ്പ് ചെയ്ത വധുവിന്റെ മുഖം വീർത്തതും വിരൂപവും വികൃതവുമായി മാറി.
പുതിയ മേക്കപ്പ് പരീക്ഷിച്ചതായാണ് ബ്യൂട്ടിഷൻ പറയുന്നത്. ഈ മേക്കപ്പ് ഇട്ടതോടെ വധുവിന് അലർജി ഉണ്ടായി മുഖം വീർക്കാൻ തുടങ്ങി. സംഭവത്തിന് പിന്നാലെ വിവാഹം മാറ്റിവെച്ചു. ഈ യുവതിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് പറയുന്നത്. മുഖം ആകെ വല്ലാത്ത അവസ്ഥയിലാണുള്ളത്.
ബ്യൂട്ടിപാർലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യൻ ആവികൊള്ളിച്ചതായും ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നുവെന്നുമാണ് വിവരം. പിന്നാലെ മുഖം കറുത്ത നിറമാവുകയും ചെയ്തു. യുവതിയുടെ കുടുംബം ബ്യൂട്ടിപാർലറിനെതിരെ കേസ് നൽകിയിട്ടുണ്ട്. ബ്യൂട്ടിപാർലർ ഉടമ ഗംഗക്കെതിരെ പൊലീസ് കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications