ഹിന്ദു പെണ്‍കുട്ടികളോട് വിവാഹ ശേഷം ഇസ്ലാമിലേക്ക് മാറരുതെന്ന് നിര്‍ദ്ദേശം
ദില്ലി: മുസ്ലീം യുവാവുമായി വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ വിവാഹ ശേഷം ഇസ്ലാം മതത്തിലേക്ക് മാറരുതെന്ന് ബജ്രംഗ്ദള്. യഥാര്‍ഥ സ്നേഹമാണെങ്കില്‍ വിവാഹത്തിന് ശേഷം മതം മാറേണ്ട കാര്യമില്ലെന്ന് ബജ്രംഗ്ദള് നേതാവ് ബല്‍റാജ് ദുഗര്‍ പറഞ്ഞു.
മതം മാറുന്നത് തങ്ങള്‍ നിരോധിക്കാന്‍ ആവശ്യപ്പെടും. ഇതുപോലെ ലൗജിഹാദിന് തങ്ങള്‍ അന്ത്യം കുറിക്കുമെന്നും ഇവര്‍ പറഞ്ഞു.മുസ്ലീം യുവാവുമായി വിവാഹിതനായ ശേഷം എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ മതം മാറണമെന്ന് വാശിപിടിക്കുന്നത് . ഇത് നിര്‍ത്തലാക്കാന്‍ തങ്ങള്‍ പ്രസിഡണ്ടിനെ സമീപിക്കുമെന്ന് ദുഗര്‍ വ്യക്തമാക്കി.

22 കാരിയായ ഹിന്ദു പെണ്‍കുട്ടി മുഹമ്മദ് ആസിഫ് എന്നയാളോടപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാമിലി ജില്ലയിലെ കാന്താലയില് ചേര്‍ന്ന യോഗത്തില്‍ ബിജെപി വിഎച്ചപി നേതാക്കളും പങ്കെടുത്തിരുന്നു.
ഒളിച്ചോടിയ ഇരുവരെയും ദില്ലി വസന്ത് വീഹാര്‍ പ്രദേശത്ത് വച്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ലൗജിഹാദ് എന്നാണ് ബജ്രംഗദളും വി എച്ച് പിയുടെയും വാദം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications