വിവാഹത്തിന് ശേഷം വധു കാമുകനൊപ്പം ഒളിച്ചോടി; വഴിയില്‍ ഉപേക്ഷിച്ച് കാമുകന്‍ കടന്നു, ഒടുവില്‍ ട്വിസ്റ്റ്
ഈ ജീവിതം തനിക്ക് ശരിയാകില്ലെന്ന് തിരിച്ചറിയുന്നതോടെയാണ് വധു കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടുന്നത്.

ലക്‌നൗ: വിവാഹത്തിന് ശേഷം വധു കാമുകന്റെ കൂടെ ഒളിച്ചോടുന്ന സംഭവത്തെ കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതിച്ച്, തുടര്‍ന്ന് ഈ ജീവിതം തനിക്ക് ശരിയാകില്ലെന്ന് തിരിച്ചറിയുന്നതോടെയാണ് വധു കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടുന്നത്. ഇങ്ങനെയുള്ള പല സംഭവങ്ങളും പൊലീസ് കേസ് വരെയായിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍
ഉത്തര്‍ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്ര മാധ്യേയാണ് വധു കാമുകനൊപ്പം ഒളിച്ചോടിയത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷമാണ് വധു ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നത്. വ്യാഴാഴ്ചയായിരുന്നു വിവാഹ ചടങ്ങുകള്‍ എല്ലാം പൂര്‍ത്തിയായത്.

ശരീരിക ബുദ്ധിമുട്ടുകള്‍
ചടങ്ങുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം വധു വരനോടൊപ്പം കാറില്‍ കയറി. വീട്ടിലേക്കുള്ള യാത്ര മധ്യേ, വധു കാര്‍ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടി പോകുകയായിരുന്നു. ശരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചാണ് വധു കാര്‍ നിര്‍ത്തിച്ചത്.

വരന്‍ ഉറക്കെ നിലവിളിച്ചു
കാമുകനൊപ്പം വധു പോകുന്നത് കണ്ട വരന്‍ ഉറക്കെ നിലവിളിച്ചു. തുടര്‍ന്ന് സ്ഥലത്തുണ്ടായവര്‍ ഓടിക്കൂടി. പിന്നാലെ വരനും ബന്ധുക്കളും ഇവരെ പിന്തുടര്‍ന്നു. ഇതിനിടെ വധുവിനെ നടുറോഡില്‍ ഉപേക്ഷിച്ച് കാമുകന്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. രണ്ട് പേരും ആഗ്രയിലേക്ക് ഒളിച്ചോടി പോകാനാണ് പദ്ധതിയിട്ടത്.

ഒളിച്ചോട്ടത്തിന്റെ കഥ
സംഭവത്തിന് പിന്നാലെ വധുവും വരനും അവരുടെ ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെത്തി. പൊലീസിന്റെ നേതൃത്വത്തില്‍ പ്രശ്‌നം ഒത്തുതീര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്തായാലും ഇവരുടെ ഒളിച്ചോട്ടത്തിന്റെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications