Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; ബിജെപി എംപി വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകര്‍ക്ക് വേണ്ടി നാല് ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി ബിജെപി എംപി വരുണ്‍ ഗാന്ധി. ഓണ്‍ലൈനിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്ത് സമര്‍പ്പിച്ചത്.

കര്‍ഷക നിയമം പിന്‍വലിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നുവെങ്കില്‍ 700ലധികം കര്‍ഷകര്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് വരുണ്‍ ഗാന്ധി കത്തിലൂടെ പറയുന്നു. ഒരു വര്‍ഷത്തോളമാണ് കര്‍ഷക സമരം നീണ്ടത്. അതില്‍ മരിച്ചവര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വരുണ്‍ ഗാന്ധി ആവശ്യപ്പെടുന്നു.

1

കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസുകളും, പിന്‍വിക്കണമെന്നും, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില അല്ലെങ്കില്‍ എംഎസ്പി എന്ന പേരില്‍ ഉറപ്പ് നല്‍കുന്ന വില വര്‍ധിപ്പിക്കാനുള്ള കര്‍ഷകരുടെ ആഹ്വാനങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നു. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ചിരുന്ന കാര്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞ് കയറി നാല് കര്‍ഷകര്‍ മരിച്ച കാര്യവും അദ്ദേഹം കത്തിലൂടെ ഉന്നയിക്കുന്നു.

2

അല്‍പം വൈകിയാണെങ്കിലും കര്‍ഷക നിയമം പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാന്തെ അഭിനന്ദിക്കുന്നുവെന്ന് വരുണ്‍ ഗാന്ധി കത്തില്‍ പറയുന്നു. ഏറെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സമാധാനപരമായാണ് അവര്‍ പ്രതിഷേധിച്ചത്. 700 ഓളം പേരാണ് കര്‍ഷക സമരത്തിനിടെ മരണപ്പെട്ടത്. അല്‍പം മുമ്പ് തന്നെ ഇത് പിന്‍വലച്ചിരുന്നുവെങ്കില്‍ മരണപ്പെട്ട 700ഓളം പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ ആവശ്യം കര്‍ഷകരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇത് പിന്‍വലിച്ചില്ലെങഅകില്‍ അവര്‍ക്കിടയില്‍ വ്യാപകമായ രോഷം ഉണ്ടാക്കും. അത് ഒന്നില്ലെങ്കില്‍ മറ്റൊന്നിലൂടെ അവര്‍ പ്രതികരിക്കും. അതിനാല്‍ കര്‍ഷകരുടെ ഈ ആവശ്യം തള്ളികളയരുത് അദ്ദേഹം പറഞ്ഞു.

3

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില വര്‍ധിപ്പിക്കണം. അത് കമ്മീഷന്റെ ഫോര്‍മുലയായ സി2+50% ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്ന ചില നേതാക്കളും പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനക്ള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഫലമാണ് ലഖിംപൂര്‍ ഖേരിയില്‍ അഞ്ച് കര്‍ഷക സഹോദരന്മാര്‍ വണ്ടിയിടിച്ച് മരിച്ചത്. ഹൃദയഭേദകമായ ഈ സംഭവം ജനാധിപത്യത്തിന് കളങ്കമാണ്. ലഖീംപൂര്‍ ഖേരി സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും നീതിയുക്തമായി അനവേഷണം നടത്തുകയും വേണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

4

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയോടിച്ച വാഹനം പാഞ്ഞ് കയറി നാല് കര്‍ഷകരുള്‍പ്പെടെ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനിതിരെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും രംഗത്ത് വന്ന ഏക ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി. ലഖിംപൂര്‍ ഖേരിക്ക് സമീപമുള്ള പിലിഭിത്തിലെ എംപിയാണ് വരുണ്‍ ഗാന്ധി. യൂപിയില്‍ കൊല്‌പ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും, മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും, ലഖിംപൂര്‍ ഖേരി സംഭവം സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം രംഗത്തെത്തിയത്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറുന്ന ദൃശ്യങ്ങളുള്‍പ്പെടെ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

Recommended Video

cmsvideo
    Rahul Gandhi's old tweet is going viral | Oneindia Malayalam
    5

    യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന മറ്റ് കര്‍ഷകരെ പിന്തുണച്ച് സംസാരിച്ചതിനും ബിജെപി ദേശീയ നേതൃത്വത്തിന്റെ പട്ടികയില്‍ നിന്നും വരുണ്‍ ഗാന്ധിയേയും, മാതാവ് മേനക ഗാന്ധിയേയും നീക്കം ചെയ്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ നയിക്കുന്ന നെഹ്‌റു കുടുംബത്തിലെ അംഗമാണ് മേനക ഗാന്ധിയും വരുണ്‍ ഗാന്ധിയും. 2004ലാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. അജയ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ട ഏകെ ബിജെപി എംപിയായിരുന്നു വരുണ്‍ഗാന്ധി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+