കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റി കുറിച്ചത് 'പപ്പു മോൻ' എന്ന ആരോപണം; പക്ഷേ ഈ വിജയം, ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

Google Oneindia Malayalam News

ദില്ലി: ബിജെപിയിൽ നിന്ന് രാജസ്ഥാനും ഛണ്ഡീഗഡും പിടിച്ചെടുത്തിരിക്കുകയാണ് കോൺഗ്രസ്. അതേസമയം മദ്യപ്രദേശിൽ ലീഡ് നില മാറിയും മറിഞ്ഞുമിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മിന്നുന്ന ജയം രാഹുല്‍ഗാന്ധിയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന്റെ വാര്‍ഷിക സമ്മാനം കൂടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് (2017 ഡിസംബര്‍ 11) രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായത്.

<strong>യോഗി ആദിഥ്യനാഥിന് അടിപതറി; പ്രചരണം നടത്തിയ സ്ഥലത്തൊക്കെ തോൽവി, വർഗീയ പരാമർശങ്ങളും ഏറ്റില്ല!!</strong>യോഗി ആദിഥ്യനാഥിന് അടിപതറി; പ്രചരണം നടത്തിയ സ്ഥലത്തൊക്കെ തോൽവി, വർഗീയ പരാമർശങ്ങളും ഏറ്റില്ല!!

പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഒരു തിരഞ്ഞെടുപ്പ് പോലും നേടിയെടുക്കാൻ സാധിച്ചില്ല എന്ന ആരോപണത്തിൽ നിന്നും രാഹുൽ ഗാന്ധി മോചിതനാകുകയാണ്. 'പപ്പു മോൻ' എന്ന വിളിയും ഇനി വേണ്ട. ഷരിക്കും 'ശക്തിമാനാണ് ' രാഹുൽ ഇപ്പോൾ. എന്നാൽ ഹിന്ദി ഹൃദയ ഭൂമിയായ മൂന്ന് സംസ്ഥാനങ്ങലിലെ വിജയം വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ചോദ്യം ഭാക്കിയാകുകയാണ്. 2014 നെ മാറ്റി നിർത്തിയാൽ ഇപ്പോഴുള്ള കോൺഗ്രസ് പ്രഭാവം ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല എന്ന് തന്നെ പറയാം.

Rahul Gandhi

1998ൽ മധ്യപ്രദേശിലും ദില്ലിയിലും രാജസ്ഥാനിലും ആധിപത്യം ഉറപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. എന്നനാൽ അടുത്ത വർഷം വന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിനെ കൈയ്യൊഴിയുന്ന കാഴ്ചയാണ് കണ്ടത്. 2003ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഛണ്ഡീഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി വിജയം ഉറപ്പിച്ചപ്പോൾ 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. 2008ലും ഇതേ അവസ്ഥ തന്നെയായിരുന്നു സംജാതമായത്.

എന്നാൽ 2013ൽ മധ്യപ്രദേശ്, രാജ്ഥാൻ, ഛണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിൽ വൻ വിജയമാണ് ബിജെപി നേടിയത്. അടുത്ത വർഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി വൻ ഭൂരിപക്ഷം നേടി. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച കോൺഗ്രസ് നേടിയ വിജയം 2019ന് നടക്കുന്ന ലോക്സഭ തിര‍ഞ്ഞെടുപ്പിൽ പ്രതിഫലിക്കണമെന്നില്ല. വസ്തുത ഇങ്ങനെയാണെങ്കിലും 65 ലോക്സഭ സീറ്റിൽ നാല് സീറ്റുകൾ മെച്ചപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. പൊതു തിരഞ്ഞെടുപ്പ് വ്യത്യസ്ഥമായ ഗെയിമാണ്. വിജയത്തിനും പരാജയത്തിനുമിടയിൽ രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും അത് എങ്ങിനെ കൈകാര്യം ചെയ്യും എന്ന് കണ്ടറിയാം.

English summary
After today, Rahul Gandhi is no longer the ‘Pappu’ of Indian politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X