കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സയില്‍ ആയിരുന്ന സൗരവ്‌ ഗാംഗുലി ആശുപത്രിവിട്ടു; പിന്തുണച്ചവര്‍ക്ക്‌ നന്ദി പറഞ്ഞ്‌ താരം

Google Oneindia Malayalam News

കൊല്‍ക്കത്ത: നെഞ്ചു വേദനയെത്തുടര്‍ന്ന്‌ രണ്ടാമത്തെ ആന്‍ജിയോ പ്ലാസ്റ്റി ശസ്‌ത്രക്രീയക്ക്‌ വിധേയനാക്കിയ ബിസിസിഐ അധ്യക്ഷന്‍ സൗരവ്‌ ഗാംഗുലി ആശുപത്രി വിട്ടു. അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിന്‌ ശേഷമാണ്‌ ഗാംഗുലി വീട്ടിലേക്ക്‌ മടങ്ങുന്നത്‌. നെഞ്ചു വേദനയെ തുടര്‍ന്ന്‌ കഴിഞ്ഞ ശനിയാഴ്‌ച്ചയാണ്‌ ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

വീട്ടിലെ ജിനേഷ്യത്തില്‍ പരിശീലനത്തിനിടെയാണ്‌ ശനിയാഴ്‌ച്ച രാവിലെ ഗാംഗുലിക്ക്‌ നെഞ്ചു വേദന അനുഭവപ്പെട്ടത്‌. തുടര്‍ന്ന്‌ ഉച്ചക്ക്‌ ഒരു മണിയോടെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന്‌ ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക്‌ വിധയനാക്കി. ഗാംഗുലിക്ക്‌ തുടര്‍ ആന്‍ജിയോ പ്ലാസ്റ്റികള്‍ ആവശ്യമില്ലെന്നാണ്‌ ഒന്‍പതംഗ മെഡിക്കല്‍ ബോര്‍ഡിന്റെ നിലവിലെ തീരുമാനം.

saurav ganguli

ആശുപത്രിയില്‍ നിന്ന്‌ മടങ്ങും മുമ്പ്‌ ഡോക്ടര്‍മാര്‍ക്കും തന്നെ പിന്തുണച്ചവര്‍ക്കും സൗരവ്‌ ഗാംഗുലി നന്ദി അറിയിച്ചു." എല്ലാവരുടെയും ആശംസകള്‍ക്ക്‌ നന്ദി. പ്രത്യേകിച്ച്‌ ചികില്‍സിച്ച എല്ലാ ഡോക്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നു. ഞാനിപ്പോള്‍ സുഖമായിരിക്കുന്നു. ഉടന്‍ തന്നെ പൂര്‍ണ ആരോഗ്യവാനാകും എന്ന്‌ പ്രതീക്ഷിക്കുന്നതായും ഗാംഗുലി പറഞ്ഞു..
വീട്ടിലെത്തിയ ശേഷവും ഗാംഗുലിയുടെ ആരോഗ്യം ഡോക്ടര്‍മാര്‍ നിരീക്ഷിക്കും. സാധാരണ നിലയിലേക്ക്‌ ഗാംഗുലി തിരിച്ചെത്താന്‍ ഒരു മാസം വരെ സമയം വേണ്ടിവരും. ആശുപത്രിയിലായിരിക്കേ ഗാംഗുലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച്‌ ആരോഗ്യവിവരം തിരക്കിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു.

ഈ മാസം ഇത്‌ രണ്ടാം തവണയാണ്‌ ഗാംഗുലിയെ ശസ്‌ത്രക്രീയക്ക്‌ വിധേയനാക്കുന്നത്‌. ആദ്യത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക്‌ ശേഷം രണ്ടാം തവണ ജനുവരി 7ന്‌ അദ്ദേഹത്തെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തിരുന്നു. മൂന്നാഴ്‌ച്ചക്ക്‌ ശേഷം ജനുവരി 27ന്‌ നെഞ്ചുവേദനയെ തുടര്‍ന്ന്‌ ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English summary
after treatment bcci president saurav ganguly discharged from hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X