കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ശാസന കൊണ്ടായില്ല; മഹാത്മാ ഗാന്ധിയെ ചവിട്ടാനാഞ്ഞ് ആമസോണ്‍!!!

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ദേശീയ പതാകയുടെ മാതൃകയിലുള്ള ചവിട്ടി വില്‍പ്പനയ്ക്കുവച്ച് പുലിവാല് പിടിച്ച ഇ കൊമേഴ്‌സ്യല്‍ വെബ്ബ്‌സൈറ്റ് ആമസോണ്‍ വീണ്ടും വിവാദത്തില്‍. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പാണ് ഒടുവില്‍ ആമസോണ്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്.

നേരത്തെ ഇന്ത്യന്‍ ദേവതമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചും ആമസോണ്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ചവിട്ടി വിവാദമായതിനെ തുടര്‍ന്ന് നീക്കം ചെയ്തതോടെ ആമസോണ്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയിലിരിക്കെയാണ് മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പ് ആമസോണ്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളത്.

അപമാനിയ്ക്കാനുറച്ച്

അപമാനിയ്ക്കാനുറച്ച്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം പതിച്ച ചെരിപ്പാണ് ആമസോണ്‍ ഒടുവില്‍ വെബ്ബ്‌സൈറ്റില്‍ വെച്ചിട്ടുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പലരില്‍ നിന്നുമായി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ബീച്ച് സാന്‍ഡല്‍സ്

1157 രൂപ വിലിട്ടിരിയ്ക്കുന്ന ചെരിപ്പ് ബീച്ച് സാന്‍ഡല്‍സ് വിഭാഗത്തിലാണ് ആമസോണ്‍ യുഎസ് വെബ്ബ്‌സൈറ്റ് വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്.

ചവിട്ടി വിവാദം

ഇന്ത്യന്‍ ദേശീയ പതാകയുടെ മാതൃതകയിലുള്ള ചവിട്ടി ആമസോണ്‍ കാനഡയിലെ വെബ്ബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചതിനെ തുടര്‍ന്ന് ഉല്‍പ്പന്നം പിന്‍വലിച്ച് ആമസോണ്‍ മാപ്പു പറയണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെ
ട്ടിരുന്നു. ഇതിന് തയ്യാറായില്ലെങ്കില്‍ ആമശോണില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലേയ്ക്ക് വിസ അനുവദിക്കില്ലെന്നും സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഉല്‍പ്പന്നം പിന്‍വലിയ്ക്കുകയായിരുന്നു.

മാപ്പപേക്ഷിച്ചു എങ്കിലും

ആമസോണിന്റെ പ്രശ്‌നത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ടതിനെ തുടര്‍ന്ന് വിവാദമായ ചവിട്ടി വെബ്ബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ച് ആമസോണിന്റെ അമേരിക്കന്‍ വൈസ് പ്രസിഡന്റ്
സുഷമാ സ്വരാജിന് കത്തയച്ചിരുന്നു.

വികാരങ്ങളെ മാനിയ്ക്കണം

വികാരങ്ങളെ മാനിയ്ക്കണം

തേര്‍ഡ് പാര്‍ട്ടി വില്‍പ്പനക്കാരെ അനുവദിയ്ക്കുമ്പോള്‍ ഇന്ത്യയുടെ വികാരങ്ങളെ മാനിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അമേരിക്കയിലുള്ള ഇന്ത്യന്‍ അംബാസിഡര്‍ നവ്‌തേജ് സര്‍ണ്ണ വഴി ആമസോണിനോട് ആവശ്യപ്പെട്ടു.

 കളി ദൈവങ്ങളെ തൊട്ട്

കളി ദൈവങ്ങളെ തൊട്ട്

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ദേവതമാരുടെ ചിത്രം പതിച്ച ചവിട്ടി വില്‍പ്പനയ്ക്ക് വെച്ച ആമസോണ്‍ ട്വിറ്ററിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ വെബ്ബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് #BoycottAmazon എന്ന പേരില്‍ ഹാഷ്ടാഗുകളും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മുസ്ലിം വിരുദ്ധതയും

മുസ്ലിം വിരുദ്ധതയും

മുസ്ലിം മതഗ്രന്ഥമായ ഖുര്‍ആനിന്റെയും ഗണപതിയുടേയും മാതൃതകയിലുള്ള ചവിട്ടികള്‍ വെബ്ബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക് വച്ചതും ആമസോണിനെ പല ഘട്ടങ്ങളിലായി വിവാദത്തിലാഴ്ത്തിയിട്ടുണ്ട്.

English summary
Now, Amazon USA selling flip-flops with Mahatma Gandhi's image and teachings printed on them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X