തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രകാശ് രാജിന് പിന്തുണ അറിയിച്ച് എഎപി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നടന്‍ പ്രകാശ് രാജിന് പിന്തുണയുമായി ആംആദ്മിപാര്‍ട്ടി. രാഷ്ട്രീയത്തിലേക്ക് വരാന്‍ തിരുമാനിച്ച പ്രകാശ് രാജിന്‍റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും എല്ലാ നല്ല ആളുകളും രാഷ്ട്രീയത്തിലേക്ക് വരണമെന്നും എഎപി നേതാവ് അനീഷ് സിസോഡിയ പറഞ്ഞു.

ബെംഗളൂരുവില്‍ പ്രകാശ് രാജും പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു സിസോഡിയ പറഞ്ഞത്. പ്രകാശ് രാജിന് പിന്തുണ അറിയിച്ച് അദ്ദേഹം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. അതേസമയം ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു പ്രകാശ് രാജ്. മോദിയുടേയും കേന്ദ്രസര്‍ക്കാരിന്‍റേയും നിരന്തര വിമര്‍ശകനാണ് പ്രകാശ് രാജ്.












Click it and Unblock the Notifications