കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി സഖ്യം വ്യാപിപ്പിക്കുന്നു; ഉത്തരാഖണ്ഡിലും എസ്പി-ബിഎസ്പി സഖ്യം രൂപീകരിച്ചേക്കും

Google Oneindia Malayalam News

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ രൂപീകരിച്ച എസ്പി-ബിഎസ്പി സഖ്യം വ്യാപിപ്പിച്ചേക്കും. ഉത്തരാഖണ്ഡിലും ഇരുപാര്‍ട്ടികളും സഖ്യം ചേര്‍ന്ന് മല്‍സരിക്കുമെന്നാണ് സൂചന. എസ്പി നേതാക്കള്‍ ഇക്കാര്യത്തില്‍ സാധ്യതയുണ്ടെന്ന് പ്രതികരിച്ചു. എന്നാല്‍ ബിഎസ്പി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

07

അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എസ്പി വക്താവ് സുനില്‍ സിങ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സഖ്യം നിലവില്‍ വന്നേക്കും. രാജ്യത്ത് എവിടെയും ബിജെപി വിരുദ്ധ സഖ്യത്തിന് തങ്ങള്‍ തയ്യാറാണെന്ന് സുനില്‍ സിങ് പറഞ്ഞു.

എസ്പിയുടെ തിരഞ്ഞെടുപ്പ് നയം ഉത്തരാഖണ്ഡില്‍ പൂര്‍ത്തീകരിച്ചുവെന്നും പ്രവര്‍ത്തകര്‍ പ്രചാരണത്തിന് തുടക്കമിട്ടുവെന്നും നേതാക്കള്‍ പറയുന്നു. ബിഎസ്പിയുമായി സഖ്യസാധ്യതയുണ്ട്. അന്തിമ തീരുമാനം നേതൃത്വമാണ് എടുക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണ് തങ്ങള്‍ പ്രചാരണ വിഷയമാക്കുന്നതെന്നും എസ്പി നേതാക്കള്‍ പ്രതികരിച്ചു.

മമതയുടെ നീക്കത്തില്‍ പതറി ബിജെപി; സിപിഎമ്മിനെ തുരത്തിയ തെരുവ് യുദ്ധം വീണ്ടും, മുതലെടുത്ത് തൃണമൂല്‍മമതയുടെ നീക്കത്തില്‍ പതറി ബിജെപി; സിപിഎമ്മിനെ തുരത്തിയ തെരുവ് യുദ്ധം വീണ്ടും, മുതലെടുത്ത് തൃണമൂല്‍

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഉത്തരാഖണ്ഡിലെ മുഴുവന്‍ സീറ്റിലും ജയിച്ചത്. സംസ്ഥാനത്ത് അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. നൈനിറ്റാള്‍-ഉദ്ദംസിങ് നഗര്‍ മണ്ഡലത്തില്‍ ബിഎസ്പി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. ഹരിദ്വാര്‍ സീറ്റിലും ബിഎസ്പി ആയിരുന്നു രണ്ടാമതെത്തിയത്. ഈ സാഹചര്യത്തില്‍ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയാല്‍ പ്രതിപക്ഷത്തിന് നേരിയ സാധ്യതകള്‍ ഉണ്ടെന്ന് നേതാക്കള്‍ കണക്കുകൂട്ടുന്നു.

യുപിയില്‍ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. 80ല്‍ 76 സീറ്റിലും സഖ്യം ജനവിധി തേടും. രണ്ടു സീറ്റ് ചെറുപാര്‍ട്ടികള്‍ക്കു വിട്ടുകൊടുത്തു. കോണ്‍ഗ്രസ് മല്‍സരിക്കുന്ന റായ്ബറേലി, അമേത്തി എന്നീ മണ്ഡലങ്ങളില്‍ സഖ്യം മല്‍സരിക്കുന്നില്ല.

English summary
After UP, BSP-SP Gear Up to Finalise Alliance in Uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X